രേഖ,ബോളിവുഡിലെ എവർഗ്രീൻ നായിക; 332 കോടിയുടെ സ്വത്ത്..അമ്പരിപ്പിക്കുന്ന കാർ ശേഖരവും ..അറിയാം
മുംബൈ: ഒരുകാലത്ത് ബോളിവുഡ് ഭരിച്ചിരുന്ന താരറാണിയായിരുന്നു രേഖ. സൗന്ദര്യം കൊണ്ട് മാത്രമല്ല വ്യത്യസ്തമായ കഥപാത്രങ്ങളിലൂടെയും വളരെ പെട്ടെന്നായിരുന്നു അവർ ബോളിവുഡ് കീഴടക്കിയത്. വിഖ്യാത നടൻ ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളായ രേഖ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയിരുന്നു. തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ബോളിവുഡിൽ എത്തി. അന്ന് ബോളിവുഡിലെ വമ്പൻ താരങ്ങൾക്കൊപ്പമെല്ലാം രേഖ അഭിനയിച്ചു.
54 വർഷത്തെ തന്റെ സിനിമ ജീവിതത്തിനിടയിൽ 192 ലധികം സിനിമകളിൽ രേഖ അഭിനയിച്ചിട്ടുണ്ട്.ഉംറാവു ജാൻ,സിൽസില,മിസ്റ്റർ നട്വർലാൽ, ലജ്ജ തുടങ്ങിയവയെല്ലാം നടയിയുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളായിരുന്നു. ര 1981-ൽ പുറത്തിറങ്ങിയ ഉംറാവു ജാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അവർക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള മുതിർന്ന നടിമാരിൽ ഒരാൾ കൂടിയാണ് രേഖ. റിപ്പോർട്ടുകൾ പ്രകാരം 332 കോടി രൂപയാണ് നടിയുടെ ആസ്തി. വീടുകൾ അടക്കമുള്ള മറ്റ് ആസ്തികളും രേഖയ്ക്കുണ്ടത്രേ. ഇപ്പോഴും സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുന്നതിന് ലക്ഷങ്ങളാണ് രേഖ വാങ്ങുന്ന പ്രതിഫലം. തെക്കേ ഇന്ത്യയിലടക്കം ഇവർക്ക് നിരവധി സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബ്രാൻഡ് പ്രൊമേഷനുകളിലും രേഖ സജീവമാണ്. അഞ്ച് കോടി മുതൽ ആറ് കോടി വരെയാണ് പ്രമോഷന് വേണ്ടി രേഖ ഈടാക്കുമെന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ബോളിവുഡിന്റെ എക്കാലത്തേയും പ്രിയപ്പെട്ട ഫാഷനിസ്റ്റ് കൂടിയായ രേഖയ്ക്ക് അമ്പരപ്പിക്കുന്ന സാരി കളക്ടഷനും ഉണ്ടത്രേ. പ്രത്യേകിച്ച് കാഞ്ചീപുരം ബനാറസ് സാരികൾ. ട്രെന്റിങ് സാരി ഡിസൈനുകളുടെ അനൗദ്യോഗിക ബ്രാൻഡ് അംബാസിഡർ കൂടിയാണ് രേഖയെന്ന് പറയേണ്ടി വരും.
നിരവധിയാണ് നടിയുടെ വാഹനശേഖരം. റോൾസ് റോയ്‌സ് ഗോസ്റ്റ് (6.01 കോടി രൂപ) സ്വന്തമാക്കിയ ചുരുക്കം ചില ബോളിവുഡ് താരങ്ങളിൽ ഒരാളാണ് അവർ. മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് (2.17 കോടി രൂപ), ഓഡി എ8 (1.63 കോടി രൂപ), ഹോണ്ട സിറ്റി, ബിഎംഡബ്ല്യു ഐ7 ഇലക്ട്രിക് ലക്ഷ്വറി സെഡാൻ (2.03 കോടി രൂപ) എന്നിവയും രേഖയുടെ കാർ കളക്ഷനിൽ ഉൾപ്പെടുന്നു.
നിലവിൽ മുംബൈയിലെ ബാന്ദ്രയുടെ ബാൻഡ്‌സ്റ്റാൻഡിലുള്ള ബംഗ്ലാവിലാണ് നിലവിൽ രേഖ താമസിക്കുന്നത്.ഇതുകൂടാതെ, മുംബൈയിലും ദക്ഷിണേന്ത്യയിലും ഇവർക്ക് ധാരാളം കെട്ടിടങ്ങൾ ഉണ്ട്. ഇവ വാടകയ്ക്ക് നൽകിയിരിക്കുകയാണ്.


Click it and Unblock the Notifications