'എന്തിനാ അവരെ ഇങ്ങനെ അപഹസിക്കാൻ വേണ്ടി ഇതുപോലുള്ള വീഡിയോ കൊടുക്കുന്നെ'; രേണുവിന് പിന്തുണ
സോഷ്യൽ മീഡിയയിൽ സജീവമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇപ്പോൾ രേണു അഭിനയത്തിലേക്കും കടന്നിരിക്കുകയാണ്. എന്നാൽ രേണുവിന് പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന റീൽസിന് താഴെയൊക്കെ ബോഡി ഷെയിമിംഗ് നടത്തുന്ന കമന്റുകളാണ് വരാറുള്ളത്. ഇപ്പോൾ രേണുവിന്റെ ഫോട്ടോഷോട്ടിന്റെ വീഡിയോയ്ക്ക് താഴെ അധിക്ഷേപക കമന്റുകളാണ് വരുന്നത്. എന്നാൽ പലരും രേണുവിനെ പിന്തുണച്ചും കമന്റ് ഇടുന്നുണ്ട്.
മോളെ പല്ല് ശരിയാക്കു. പിന്നെ നല്ലതുപോലെ ആഹാരം കഴിച്ചു അൽപ്പം തടിച്ചാൽ മോൾ സുന്ദരി തന്നെ ഒരു സംശയവുമില്ല. നെഗറ്റീവ് പറഞ്ഞവർ എല്ലാം മാറ്റി പറയും നോക്കിക്കൊ , മലയാള സിനിമ ഇൻഡസ്ട്രയിൽ ഒഴിച്ചു കൂട്ടാൻ പറ്റാത്ത താരമായി മാറി രേണു സുധി,ഇതിനോട് ആദ്യം കുറച്ചു ഉലുവ കഞ്ഞി കുടിക്കാൻ പറഞ്ഞു കൊടുക്ക് എന്നിങ്ങനെ പോകുന്നു കമന്റുകൾ. എപ്പോഴും എന്തിനാണ് രേണുവിനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

ഇവർ ആർക്കെങ്കിലും എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടോ പിന്നെന്തിനാ ഈ പാവത്തെ ഇങ്ങനെ തേജോവധം ചെയ്യുന്നേ. എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ, എന്തിനാ അവരെ ഇങ്ങനെ അപഹസിക്കാൻ വേണ്ടി ഇതുപോലുള്ള വീഡിയോ ഇട്ട് കൊടുക്കുന്നെ
അവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുക. അവര് ഈ നെഗറ്റീവ് പറയുന്ന ആരുടെ എങ്കിലും മുൻപിൽ കൈ നീട്ടാൻ വന്നോ പിന്നെ എന്തിനു അവരുടെ പുറകെ നടക്കുന്നത്.
അവരുടെ ഇഷ്ടത്തിന് അവര് ജീവിക്കട്ടെ ഇഷ്ടം ഇല്ലാത്തവർ കാണാതെ അവരെ ജീവിക്കാൻ വിടുക, അവർക്ക് ഇവിടെ ജീവിക്കാൻ സ്വാതന്ത്ര്യം ഇല്ലേ. ഭർത്താവ് മരിച്ചിട്ട് ജോലിക്ക് പോകുന്ന ആദ്യത്തെ സ്ത്രീ ഒന്നുമല്ലല്ലോ. അവർക്കും മക്കളുണ്ട്. അവർക്ക് എതിരെ കമന്റിടുന്നവർ അവളുടെ വീട്ടുകാര്യം നോക്കുമോ. ആ സ്ത്രീയെ ജീവിക്കാൻ അനുവദിക്കു, ബോഡി ഷെ മിയിങ്ങിന് ഈ കുട്ടി കേസ് കൊടുത്താൽ എല്ലാ അവനും അകത്താകും ഓർത്താൽ നന്ന് എന്നിങ്ങനെ പോകുന്നു കമന്റ്,
ദാസേട്ടന് കോഴിക്കോടിനൊപ്പം ഒരു റൊമാന്റിക് വീഡിയോ ചെയ്തതിന് പിന്നാലെയാണ് രേണുവിനെതിരെ വിമർശനം രൂക്ഷമായത്. സുധി മരിച്ചത് കൊണ്ടാണ് രേണു ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ് ചിലർ പറഞ്ഞത്. എന്നാൽ അഭിനയം തന്റെ ജോലിയാണെന്നും അഭിനയം തുടരുമെന്നും രേണു വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications