Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തെക്കുറിച്ച് രേണു; അദ്ദേഹം ജോലിക്കു പോയി ഞങ്ങളെ നോക്കട്ടെ; ഞാന്‍ വീട്ടില്‍ ഇരുന്നോളാം

ബിഗ് ബോസ് സീസണ്‍ ഏഴിലെ മങ്ങിയ പ്രകടനത്തിന് ശേഷം പുറത്തിറങ്ങിയ രേണു സുധി ഉദ്ഘാടന ചടങ്ങുകളിലൂടെ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ ജനപ്രീതി ലഭിച്ചതോടെ ഉദ്ഘാടന ചടങ്ങുകളില്‍ പോകുന്നതിന് പ്രതിഫലവും ഉയര്‍ത്തി. നിരവധി ആല്‍ബങ്ങളിലും രേണു ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

ഔട്ട്ഫിറ്റില്‍ ഉള്‍പ്പെടെ വലിയ മാറ്റം വരുത്തിയ രേണു സൗന്ദര്യ ചികിത്സകളും നടത്തി. വെളുക്കാനുള്ള ട്രീറ്റ്‌മെന്റ് നടത്തിയതിനു പിന്നാലെ മുടിയുടെ നീളവും കൃത്രിമമായി വര്‍ദ്ധിപ്പിച്ചു. ദുബായില്‍ ഒരു ഫാമിലി ബാര്‍ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി രേണു പോയിരുന്നു. അവിടെ നൃത്തം ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇപ്പോഴിതാ ദുബായ്ക്ക് ശേഷം ബഹ്‌റൈനിലും ഉദ്ഘാടനത്തിനായി രേണു പോയി. ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് രേണുവിന് ലഭിക്കുന്നത്. നിരവധി സമ്മാനങ്ങളും ലഭിച്ചു.

renu

രേണുവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തിക്കു വേണ്ടി ഉപയോഗിക്കാനും രേണുവിന് കഴിയുന്നുണ്ട്. മറ്റ് നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുസര്‍മാരേക്കാളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാന്‍ രേണുവിന് കഴിയുന്നുണ്ട്. പല്ലിയെന്നും ചുണ്ടെലിയെന്നും ഒക്കെ വിളിച്ച് കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് രേണുവിന്റെ ഇപ്പോഴുള്ള വളര്‍ച്ചയെന്നാണ് നിരവധി പേരും അഭിപ്രായപ്പെടുന്നത്.

രേണുവിന്റെ നിരവധി അഭിമുഖങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഏറ്റവും പുതിയ അഭിമുഖത്തില്‍ രേണു വിവാഹക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. മെയിന്‍സ്ട്രീംവണ്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. രേണുവിന്റെ വാക്കുകള്‍: ചിന്തിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ചിന്തിക്കാതിരുന്നൂടാ എന്നില്ല. ചിപ്പോള്‍ ചിന്തിച്ചേക്കും. ഇവിടെ ഇരിക്കുന്ന ഈ നിമിഷം വരെ ഞാന്‍ ചിന്തിച്ചിട്ടില്ല. മുന്നോട്ടു ചിലപ്പോള്‍ ചിന്തിക്കാം. ചിന്തിക്കാതിരിക്കാം. കുറെ പ്രൊപ്പോസല്‍സ് വന്നിരുന്നു.

അവരുടെ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെയാണ്, ഞാന്‍ പറയുന്ന എമൗണ്ട് എന്റെയും മക്കളുടെയും പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടാല്‍ കല്യാണം കഴിക്കാം എന്നാണ്. പൈസക്കാരന്‍ ആണെങ്കില്‍ എനിക്ക് ഇങ്ങനെ ഓടി നടക്കേണ്ട കാര്യമില്ല. തെറി ഒന്നും കേള്‍ക്കേണ്ട കാര്യമില്ല. ഞാന്‍ വീട്ടില്‍ ഇരുന്നാല്‍ പോരെ. അദ്ദേഹം കാശുണ്ടാക്കിയാല്‍ മതി.

പണക്കാരന്‍ വന്ന് കെട്ടിയാല്‍ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴുള്ള പരിപാടികളെല്ലാം നിര്‍ത്തുമോ എന്ന് അവതാരക എടുത്തു ചോദിച്ചപ്പോള്‍ അത് ആലോചിക്കേണ്ടി വരുമെന്നാണ് രേണു മറുപടി നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലെ ഇപ്പോഴുള്ള പരിപാടികള്‍ എല്ലാം നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്തി വീട്ടില്‍ ഇരിക്കും. പക്ഷേ പിള്ളേരുടെയും എന്റെയും കാര്യങ്ങള്‍ പുള്ളി നോക്കണം. നല്ലൊരു ഫിക്‌സഡ് ഡിപ്പോസിറ്റ് ഞങ്ങളുടെ മൂന്നു പേരുടെയും പേരില്‍ ഇടുകയും വേണം. എന്നാല്‍ മാത്രമേ വിവാഹം കഴിക്കൂ.

ഇപ്പോള്‍ ആരും എന്റെ മനസ്സില്‍ ഇല്ല. സുധി ചേട്ടന്‍ മാത്രമേയുള്ളൂ. സര്‍വ്വവും സുധി ചേട്ടനാണ്. എന്റെ സന്തോഷമാണ് സുധി ചേട്ടന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഹാപ്പി ആണെങ്കില്‍ സുധി ചേട്ടനും ഹാപ്പിയാണ്. ഞാന്‍ സാഡ് ആണെങ്കില്‍ സുധി ചേട്ടനും സാഡ് ആയിരിക്കും. അതെനിക്കറിയാം.

ബിഗ് ബോസില്‍ നിന്ന് ഇനിയും വിളിച്ചാല്‍ സന്തോഷം ഉണ്ടെന്നും ഇനി ഏഴെട്ടു ദിവസം അവിടെ കഴിയുന്നതില്‍ കുഴപ്പമില്ലെന്നും രേണു പറഞ്ഞു. അനീഷ് വിജയിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും രേണു പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+