രേണു സുധി എന്നോട് പൈസ ചോദിച്ചിട്ടുണ്ട്; ഓഡിയോ പുറത്തുവിട്ട് സായി; തിരിച്ച് ചോദിക്കുമ്പോള്‍ സ്വഭാവം മാറും
രേണു സുധിയും കൊല്ലം സുധിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ബിഗ് ബോസ് താരവും യൂട്യൂബ് വ്ളോഗറുമായ സായി കൃഷ്ണ. കൊല്ലം സുധി ജീവിച്ചിരിക്കുന്ന സമയത്ത് പലരേയും വിളിച്ച് പൈസ ചോദിക്കാറുണ്ടായിരുന്നുവെന്നും, സുധി മാത്രമല്ല രേണുവും വിളിക്കുന്ന ആളുകളുമായി സംസാരിക്കാറുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇങ്ങനെ വാങ്ങിയ പൈസ തിരിച്ച് കൊടുത്തിട്ടില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ പലർക്കും അറിയാമെന്നും മുന്‍ വീഡിയോയില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നതായും സായി പറയുന്നു.
ഈ വിവരം ആരാണ് തനിക്ക് തന്നതെന്ന് ആദ്യ വീഡിയോയില്‍ പറഞ്ഞിരുന്നില്ല. ഇതോടെ കുറച്ചുപേർ ഇന്‍ബോക്സില്‍ വന്ന് 'വെറുതെ കണ്ടതും കേട്ടതും പറയരുത്' എന്ന് പറഞ്ഞു. കണ്ടതും കേട്ടതും വിളിച്ച് പറയുന്നതില്‍ താല്‍പര്യമില്ലാത്ത വ്യക്തിയാണ് ഞാന്‍. ഈ വിഷയം എന്നോട് പറഞ്ഞ വ്യക്തി ആരാണെന്ന് എനിക്ക് അറിയാം. വീഡിയോയില്‍ പറഞ്ഞതിന് ശേഷം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പറയണമെങ്കില്‍ ഞാന്‍ അതിനും റെഡിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ ധൈര്യത്തിലാണ് അക്കാര്യം വീഡിയോയില്‍ വ്യക്തമാക്കിയത്.

മറ്റൊരു വ്യക്തി പങ്കുവെച്ച വീഡിയോയ്ക്ക് അകത്ത് കൊല്ലം സുധിയും രേണുവും പലരേയും പൈസ ആവശ്യപ്പെട്ട് വിളിക്കുന്നതും, പൈസ കൊടുക്കാതെയാകുമ്പോള്‍ സ്വാഭാവം മാറുന്നതും, അല്ലെങ്കില്‍ സഹായം കിട്ടിയ പൈസ തിരിച്ച് കൊടുക്കാതിരിക്കുന്നതും വ്യക്തമാക്കുന്ന ഓഡിയോ കണ്ടതായും സായി വ്യക്തമാക്കുന്നു. തന്റെ വീഡിയോയില്‍ ഇത് സംബന്ധിച്ച ഓഡിയോകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
പലിയിടത്ത് നിന്നും ജോലി ഓഫറുകള്‍ ലഭിച്ചിട്ടും രേണു പോയില്ല. പഠിച്ച കാര്യവുമായി ബന്ധപ്പെട്ട ജോലിക്ക് പോകാന്‍ രേണുവിന് താല്‍പര്യം ഇല്ല. ഇതൊക്കെ ഒരു മനുഷ്യന് സംഭവിക്കാവുന്ന കാര്യങ്ങളാണ്. നമുക്ക് താല്‍പര്യമുള്ള കാര്യങ്ങളിലേക്കെ നമ്മള്‍ പോകൂ. പൈസ് കുറച്ച് കുറവാണെങ്കിലും ആ ജോലി എടുക്കുമ്പോഴാണ് സമാധാനം കിട്ടുക. അഭിനയം, ഫെയിം, സെലിബ്രിറ്റി സ്റ്റാറ്റസ് എന്നിവയാണ് രേണുവിന്റെ ആഗ്രഹം.
സുധി ജീവിച്ചിരുന്ന സമയത്ത് രേണുവിന് അതിന് സാധിച്ചില്ല. എന്നാല്‍ സുധിയുടെ മരണ ശേഷം അത് കൃത്യമായി രേണുവിലേക്ക് എത്തി. അത് അവർ നല്ല രീതിയില്‍ യൂസ് ചെയ്യുന്നു. യൂസ് ചെയ്യണം, അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം. എന്നാല്‍ ഇവർ പറഞ്ഞ കാര്യങ്ങള്‍ മാറ്റി മാറ്റി പറയും. അവിടെയാണ് രേണു സുധി പൊളിഞ്ഞ് പോകുന്നത്.
കൊല്ലം സുധിയുമായി ഫ്ലവേഴ്സ് ചാനലില്‍ വന്നപ്പോള്‍ എവിയേഷന്‍ പഠിച്ചതാണെന്നും ബെംഗളൂരു എയർപോർട്ടിലും എയർ ഇന്ത്യയിലും ജോലി ചെയ്തിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സുധിയുടെ മരണത്തിന് ശേഷമുള്ള അഭിമുഖങ്ങളില്‍ തന്റെ കൈയില്‍ പ്ലസ്ടുവിന്റെ സർട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളതെന്നാണ് പറയുന്നത്. അതായത് മറ്റൊന്നും പൂർത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് അവർ തന്നെ വ്യക്തമാക്കുന്നു. രേണുവിന് ജോലി ഓഫർ ചെയ്തിരുന്നുവെന്ന് എന്നാല്‍ അവർ അത് നിരസിക്കുകയായിരുന്നുവെന്നും സ്റ്റാർമാജിക് ഡയറക്ടർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ശാലു പേയാട് പറഞ്ഞ കാര്യമാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞത്. അതായത് ആദ്യം സുധി വിളിച്ച് പൈസ ചോദിക്കും, പിന്നീട് രേണുവാണ് സംസാരിക്കുക. ഇത് തന്നെയാണ് നേരത്തെ ശാലുവിന് ഉണ്ടായ അനുഭവം. അത് തന്നെ അദ്ദേഹം പറയുന്നുണ്ടെന്നും സായി കൃഷ്ണ പറയുന്നു. തുടർന്ന് ശാലു പേയാടുമായി സംസാരിക്കുന്നതിന്റെ കോള്‍ റെക്കോർഡറും അദ്ദേഹം പുറത്ത് വിടുന്നു.
'രേണു സുധി എന്നോട് പൈസ ചോദിച്ചിട്ടുണ്ട്. ഒരു ദിവസം അല്ല, രണ്ട് ദിവസം അല്ല, മൂന്ന് ദിവസം അല്ല. ഞാന്‍ പൈസ കൊടുത്തിട്ടുണ്ട്. കൊടുത്തതിന്റെ തെളിവ് ആണെങ്കില്‍ അന്നത്തെ ഗൂഗിള്‍ പേ ഒക്കെ തപ്പി നോക്കണം. അതൊക്കെ കാണാതിരിക്കില്ല. ഒരു പടത്തിന്റെ ലൊക്കഷനില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. രണ്ട് മൂന്ന് ദിവസത്തെ വർക്കെ ഉണ്ടായിരുന്നുള്ളു' - ശാലു പേയാട് പറയുന്നു.
വർക്ക് കഴിഞ്ഞ് പോയതിന്റെ അന്ന് രാത്രി എട്ട് മണിയോടെ എന്നെ വിളിച്ച് അദ്ദേഹം വളരെ കാര്യമായി സംസാരിച്ചു. കൂടെ അവിടുന്ന് പൈസ ഒന്നും കിട്ടിയില്ലെന്നും നിന്റെ കൈയിയില്‍ പൈസ വല്ലതും ഉണ്ടെങ്കില്‍ 1000 രൂപ അയച്ചു താ.. അത്യാവശ്യമാണെന്നും പറഞ്ഞ് പുള്ളി നേരെ ഫോണ്‍ ചേച്ചിയുടെ ( രേണുവിന്റെ) അടുത്ത് കൊടുത്തു. എനിക്ക് ഇവരെ ആരേയും അറിയില്ല. അന്ന് ആ ലൊക്കേഷനില്‍ കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളു.1000 രൂപ ഉണ്ടെങ്കില്‍ താ എന്ന് മാത്രമേ സുധി പറഞ്ഞുള്ളു. ബാക്കി കാര്യങ്ങളൊക്കെ സംസാരിക്കുന്നത് ചേച്ചിയാണ്. അരിവാങ്ങിക്കാന്‍ പൈസയൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പൈസ അയച്ചുകൊടുത്തു. അങ്ങനെ മൂന്നാല് തവണ കൊടുത്തു. പിന്നെ പിന്നെ ചേച്ചി തന്നെ അടുപ്പിച്ച് കുറെ തവണ വിളിച്ച് തുടങ്ങി. പിന്നെ ഒന്ന് രണ്ട് തവണ അവരുടെ കൂട്ടുകാരൊക്കെ വിളിച്ച് കാര്യം അന്വേഷിച്ചു. എന്റെ അസിസ്റ്റിന്റെ അടുത്ത് വരെ വിളിച്ച് പൈസ ചോദിച്ചതായി പിന്നീട് അറിഞ്ഞു- എന്നും ശാലു വ്യക്തമാക്കുന്നു.
ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളുള്ള വ്യക്തിയാണ് സുധി. അത് എല്ലാം അറിഞ്ഞുകൊണ്ട് ഒപ്പം നിന്ന വ്യക്തിയുമാണ് രേണു. പൈസ കടം വാങ്ങുന്നതും, തിരിച്ച് ചോദിക്കുമ്പോള്‍ ചീത്ത പറയുന്നതുമായ മുഖവും ഇരുവർക്കുമുണ്ട്. അത് തന്നെയാണ് ഇപ്പോഴും കാണിക്കുന്നത്. അതായത് വീട് കൊടുത്തവരോടും കുറ്റവും പരിഹാസവും പുച്ഛവും. ഇവരെ സഹായിക്കാന്‍ നടക്കുന്നവർക്കൊക്കെ നാളെ ഇത് തിരിച്ച് കിട്ടും എന്നാണ് എനിക്ക് തോന്നുന്നതെന്നും സായി കൂട്ടിച്ചേർക്കുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications