രേണുവിന്റെയും സുധിയുടേയും ചാറ്റ് കണ്ടു: ഫോണില്‍ വിളിച്ച് ഒരുപാട് തെറി പറഞ്ഞു: സുധിയുടെ മുന്‍ ഭാര്യ
രേണു സുധിക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ വീണ്ടും രംഗത്ത്. രേണുവിന്റെ കടന്ന് വരവിന് മുമ്പ് വരെ താനും കൊല്ലം സുധിയുമായുള്ള ബന്ധം വളരെ നല്ല രീതിയിലായിരുന്നു മുന്നോട്ട് പോയിരുന്നതെന്നാണ് കണക്ടിങ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വീണ പറയുന്നത്.
സുധിച്ചേട്ടന്‍ ഭക്ഷണം കഴിക്കാതെ മദ്യപിക്കും. അതിന്റെ പേരില്‍ മാത്രമാണ് ഞങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടായിരുന്നത്. സുധിയുടെ ആദ്യ ഭാര്യ ശാലിനി ആത്മഹത്യ ചെയ്യുകയായിരുന്നു. അതിന് ചില കാരണങ്ങളുണ്ട്. സുധിയും ശാലിനിയും ഒരു സമിതിയില്‍ ഒരുമിച്ച് പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇരുവരും ഇഷ്ടത്തിലാവുകയും ശാലിനി കിച്ചുവിനെ പ്രസവിക്കുകയും ചെയ്തു.

സുധിയുടെ അച്ഛനും അമ്മയും ഈ വിവരം അറിഞ്ഞ് അമ്മയേയും കൊച്ചിനേയും ഈ വിട്ടിലേക്ക് കൊണ്ടുവന്ന് നോക്കി. പിന്നീട് എന്ത് സംഭവിച്ച് എന്നത് സംബന്ധിച്ച് എനിക്ക് കൃത്യമായ അറിവില്ല. പറഞ്ഞുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. ശാലിനിക്ക് വേറെ ബന്ധമുണ്ടാകുകയും അദ്ദേഹത്തോടൊപ്പം പോകുകയായിരുന്നുവെന്നാണ് ശാലിനി എന്നോട് പറഞ്ഞത്. ഞങ്ങള്‍ നിരവധി തവണ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സുധികാരണമുള്ള നിരവധി പ്രശ്നങ്ങള്‍ കൊണ്ടാണ് പോയതെന്നാണ് ശാലിനി പറഞ്ഞതെന്നും വീണ വെളിപ്പെടുത്തുന്നു.
അവിടെ നിന്നും കുറച്ച് വർഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. സുധിയുടെ വീട്ടുകാർ വന്ന് ആലോചിച്ചതിന് ശേഷമാണ് കല്യാണം നടത്തിയത്. റിസപ്ഷന്‍ വരെ നടത്തി. ശാലിനിയും ഞങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരാളെ ഉപേക്ഷിച്ച് പോയി കഴിഞ്ഞാല്‍ ഞാനാണെങ്കില്‍ പിന്നെ ഒരിക്കല്‍ പോലും അയാളുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുകയില്ല.
നാല് വർഷം സുധിയുടെ കൂടെ താമസിച്ചിട്ടും അദ്ദേഹത്തെ ശരിക്കും പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇതിന് ഇടയില്‍ തന്നെയാണ് രേഷ്മ (രേണു സുധി) കടന്ന് വരുന്നത്. വഴക്കിനെ തുടർന്ന് ഞാന്‍ എന്റെ വീട്ടിലും സുധി സുധിയുടെ വീട്ടിലും ആയിരിക്കുന്ന സമയത്താണ് ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതെന്ന വിവരം അറിയുന്നത്. ഇവർക്ക് ഇടയിലെ ഒരു വിശ്വസ്തന്‍ വഴി അവരുടെ എല്ലാ കാര്യങ്ങളും എനിക്ക് കിട്ടുന്നുണ്ടായിരുന്നു. ഇത് അറിഞ്ഞതോടെയാണ് പരാതി കൊടുക്കുന്നതും ഡിവോഴ്സ് ആകുന്നതും.
എന്റെ അടുത്ത് എന്തെങ്കിലും കുറവ് കണ്ടിട്ട് ആയിരിക്കണം സുധിച്ചേട്ടന്‍ അടുത്ത ആളെ തിരക്കി പോയിരിക്കുക. എന്നെ ഉപേക്ഷിച്ച് പോയ ഒരു വ്യക്തി എന്റെ അരികില്‍ തന്നെ തിരിച്ച് വന്ന് "എനിക്ക് ആരോടെങ്കിലും നന്ദിയും കടപ്പാടും ഉണ്ടെങ്കില്‍ അത് നിന്നോട് മാത്രമാണെന്ന്" പറഞ്ഞു. അത് എന്റെ ഒരു വിജയമാണ്. എനിക്ക് ഒരു സംസ്ഥാന അവാർഡ് ലഭിച്ചത് പോലെയായിരുന്നു അത്. രേണു സുധിക്ക് അയച്ച മെസേജ് ഞാന്‍ കണ്ടിട്ടുണ്ട്. ഇവളെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് സുധിയുടെ ഫോണില്‍ നിന്നും നമ്പർ എടുത്ത് രേണുവിനെ വിളിച്ച് കുറെ തെറി പറഞ്ഞു.
സുധി മരിച്ച വിവരം അറിഞ്ഞ് ഞാനും എന്റെ ഒരു ചേച്ചിയും പോയി. പുള്ളിക്ക് വായ്ക്കരിയൊക്കെ ഇട്ടു. വീടിന് അകത്തേക്ക് കയറിയപ്പോള്‍ സുധിയുടെ അമ്മ എന്നെ കണ്ടതും 'നിനക്ക് തൃപ്തിയായില്ലേ, നീയൊക്കെ കാരണമാണ് സുധി പോയത്'എന്ന് പറഞ്ഞത്. അത് കേട്ടതും എനിക്ക് വല്ലാതായി. ആ സമയത്തെ അമ്മയുടെ ബുദ്ധിമുട്ട് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ അവിടെ ഇരുന്നുവെന്നും വീണ പറയുന്നു.












Click it and Unblock the Notifications