'കിച്ചുവിനേയും റിതുലിനേയും അവള്‍ക്ക് വേണ്ട, പോക്കറ്റ് മണി കൊടുക്കുവെന്നത് നുണ', മുഖമടച്ച് രേണുവിന്റെ മറുപടി
കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി കത്തി നിൽക്കുന്നത്. അനാവശ്യമായ പല ആരോപണങ്ങളും രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ പലരും ഉയർത്തുന്നുണ്ട്. സുധിയുടെ രണ്ട് മക്കൾക്കായി പണിത സുധിലയം എന്ന വീട്ടിൽ രേണുവിന്റെ അച്ഛനും അമ്മയും താമസിക്കുന്നു എന്നത് വരെ കുറ്റമായി പറയുന്നവരുണ്ട്.
താൻ ആരെയൊക്കെയാണ് ബോധിപ്പിക്കേണ്ടത് എന്ന് രേണു സുധി ചോദിക്കുന്നു. പ്രായമായ അച്ഛനേയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കി വിടാനാകില്ല. കിച്ചുവുമായി ബന്ധപ്പെട്ട് ഉയർന്ന നെഗറ്റീവ് പ്രതികരണങ്ങൾക്ക് പൊട്ടിത്തെറിച്ചാണ് രേണുവിന്റെ മറുപടി.
ജിഞ്ചർ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ രേണു സുധി പറയുന്നു: '' തന്റെ ചേച്ചിയും പപ്പയും ഒക്കെ ഒരു കാര്യവും ഇല്ലാതെ ചീത്ത കേള്‍ക്കുകയാണ്. ഒരു വ്‌ളോഗര്‍ക്കെതിരെ കേസ് നടക്കുന്നുണ്ട്. അത് തന്റെ വീട്ടുകാരെ പറഞ്ഞതിനാണ്. തന്നെ പറയുന്നത് തനിക്ക് വിഷയമല്ല. കേട്ട് കേട്ട് മനസ്സ് തഴമ്പിച്ചു.. അവര്‍ അങ്ങനെയല്ല. തന്റെ അച്ഛനും ചേച്ചിയും ആയത് കൊണ്ടാണ് അവര്‍ കേള്‍ക്കുന്നത്. വിഷമം ഉണ്ടെങ്കിലും തന്നെ കാണിക്കില്ല.

അച്ഛനേയും അമ്മയേയും വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല. പ്രായമായ അച്ഛനേയും അമ്മയേയും ഇറക്കി വിടാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ചെയ്യുമോ, ആരും ചെയ്യില്ല. താന്‍ ജോലിക്ക് പോകുമ്പോള്‍ 5 വയസ്സുളള കുഞ്ഞിനെ ആരാണ് നോക്കുന്നത്. കൊച്ചിനേയും കൊണ്ടാണോ താന്‍ അഭിനയിക്കാന്‍ പോകേണ്ടത്. ഈ പറയുന്ന ആളുകള്‍ തരുമോ ചിലവിനുളളത്.
തന്റെ അച്ഛനും അമ്മയും ജീവനോടെ ഉളളപ്പോള്‍ എന്തിനാണ് കുഞ്ഞിനേയും കൊണ്ട് താന്‍ അഭിനയിക്കാന്‍ പോകേണ്ട കാര്യം. അവരെ ഏല്‍പ്പിച്ചിട്ടല്ലേ പോകുന്നത്. വേരെ ആരെയും ഏല്‍പ്പിച്ചിട്ടല്ലല്ലോ. അവര്‍ പൊന്നുപോലെയാണ് അവനെ നോക്കുന്നത്. തനിക്ക് തന്റെതായ ശരികളും സത്യങ്ങളുമുണ്ട്. അത് പറയുമ്പോള്‍ ചിലര്‍ക്ക് ചൊറിയും.
ആരെയൊക്കെ താന്‍ ബോധിപ്പിക്കണം. ഈ പറയുന്ന എല്ലാവരുടേയും പെണ്ണുമ്പിള്ളയോ മകളോ ആണോ രേണു സുധി. തനിക്കൊരു സ്ഥിരവരുമാനം ആവശ്യമാണ്. ഇപ്പോഴുളളത് തന്നെ തേടി ഇങ്ങോട്ട് വരുന്നതാണ്. താന്‍ വളരെ സാധാരണക്കാരിയാണ്. ഉന്നതകുലജാതയോ ഒന്നും അല്ല. വലിയ പിടിപാടുളള ആളൊന്നും അല്ല. തനിക്ക് ഇപ്പോള്‍ കിട്ടുന്ന പ്രതിഫലം കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നടന്ന് പോകുന്നുണ്ട്.
റേഷനരി ഉളളത് കൊണ്ട് അതിന്റെ കാര്യത്തില്‍ ടെന്‍ഷനില്ല. പിന്നെ ഉളളത് കുഞ്ഞിന്റെ പഠിത്തമാണ്. പപ്പ ഓപറേഷന്‍ കഴിഞ്ഞ് ദിവസവും മരുന്ന് കഴിക്കുന്ന ആളാണ്. സുധിച്ചേട്ടന്‍ മരിക്കുന്നതിന്റെ മുന്‍പ് ഓപറേഷന്‍ കഴിഞ്ഞ് സീരിയസ്സായി മെഡിക്കല്‍ കോളേജില്‍ കിടക്കുകയായിരുന്നു. ആള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റില്ല. ചേച്ചി ഒരു ചെറിയ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. അവള്‍ക്ക് അവളുടെ കുടുംബം നോക്കണ്ടേ.
ഞങ്ങള്‍ക്ക് എന്തെങ്കിലും ഒരു ആപത്ത് വന്നാല്‍ വിളിക്കാന്‍ ഒരാള്‍ വേണ്ടേ എന്ന് കരുതിയാണ് തങ്ങളുടെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിക്കുകയാണ്.അല്ലാതെ തങ്ങളുടെ വീട്ടിലല്ല താമസിക്കുന്നത്. സ്‌കൂള്‍ വിട്ടാല്‍ കുഞ്ഞുങ്ങളേയും കൊണ്ട് പപ്പ വീട്ടിലേക്ക് വരും. ചേച്ചി വൈകിട്ട് ജോലി കഴിഞ്ഞ് വരുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ട് പോകും.. അല്ലാതെ അവര്‍ തന്റെ വീട്ടിലല്ല കിടക്കുന്നത്. അതിന് എന്തൊക്കെയാണ് ജനങ്ങള്‍ പറയുന്നത്.
സുധിച്ചേട്ടന്റെ ട്രോഫികള്‍ ചാക്കിലല്ല, ഒരു കവറില്‍ ഇട്ടാണ് വെച്ചിരിക്കുന്നത്. ചാക്കില്‍ക്കെട്ടി കുപ്പത്തൊട്ടിയില്‍ എറിഞ്ഞതല്ല, എന്റെ മുറിയിലാണത്. അത് സൂക്ഷിച്ച് വെച്ചേക്കുന്നതാണ്. താന്‍ ഇല്ലാത്ത സമയത്താണ് ആ വീഡിയോ എടുത്തത്. അത് അവരുടെ വീടാണ്. സുധിച്ചേട്ടന്റെ രണ്ട് പിള്ളേര്‍ക്കും ഒരേ അവകാശമുളള വീടാണ്. കുഞ്ഞുങ്ങളുളള വീട് അലങ്കോലമായിരിക്കും. താനുളളപ്പോള്‍ വൃത്തിയാക്കി വെക്കും. അമ്മയ്ക്ക് കൈ വയ്യാത്തതാണ്''.
അന്നത്തെ ദിവസം കിച്ചു വിളിച്ച് പറഞ്ഞിരുന്നു വീട്ടിലേക്ക് വരുന്നുണ്ട് എന്ന്. ഇന്ന് രാവിലെയും അവനെ വിളിച്ചിരുന്നു. ഞങ്ങള്‍ വിളിക്കാറില്ല എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. ഇവരെയൊക്കെ ബോധിപ്പിക്കാന്‍ പറ്റുമോ. അതിനിടയില്‍ ഒരു വോയിസ് കേട്ടു, ഇവള്‍ കിച്ചുവിന് പോക്കറ്റ് മണി കൊടുക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് നുണയാണ് എന്ന്. ഈ പറയുന്നവളാണോ പിന്നെ തന്റെ മകന് പോക്കറ്റ് മണി കൊടുക്കുന്നത്.
കിച്ചുവിനേയും റിതുലിനേയും അവള്‍ക്ക് വേണ്ട എന്ന് പറയുന്നു, പിന്നെ തന്റെ മക്കളെ നോക്കുന്നത് ഈ പറയുന്നവളാണോ. ഇതൊക്കെ ആരാണെന്ന് പോലും അറിയില്ല. ഇവരുടെയൊക്കെ വീട്ടില്‍ താന്‍ പോയിട്ടുണ്ടോ. ഈ നെഗറ്റീവ് അടിക്കുന്ന ഭൂതങ്ങളുടെ കയ്യിലാണല്ലോ തന്റെ ഭാവി, രേണു സുധി പറയുന്നു.












Click it and Unblock the Notifications