'രേണുവിന്റെ അക്കൗണ്ടിലേക്ക് കോടികൾ, കിച്ചുവിനെ അടിച്ചിറക്കിവിട്ടു', പുറത്തിറങ്ങി നടക്കാനാകുന്നില്ലെന്ന് സഹോദരി
തങ്ങൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് നടിയും വൈറൽ താരവുമായ രേണു സുധിയുടെ കുടുംബം. കൊല്ലം സുധിയെ കൊല്ലാൻ തങ്ങളുടെ പപ്പ കൂട്ടുനിന്നുവെന്നും മകനായ കിച്ചുവിനെ ഇറക്കി വിട്ട് വീട് തട്ടിയെടുത്തുവെന്നും ഉളള നിരവധിയായ ആരോപണങ്ങളാണ് തങ്ങൾക്ക് നേരെ ചില യൂട്യൂബ് വ്ളോഗർമാർ ഉന്നയിക്കുന്നതെന്നും ഇത് തങ്ങളെ ആത്മഹത്യയുടെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണെന്നും രേണുവിന്റെ സഹോദരിയായ രമ്യ പറയുന്നു. പ്രസ് മലയാളം ടിവി എന്ന യൂട്യൂബ് ചാനലിനോടാണ് രമ്യയുടെ പ്രതികരണം.
രമ്യയുടെ വാക്കുകൾ: '' രേണുവിന്റെ ഇന്റര്‍വ്യൂ എടുത്ത് എടുത്ത് തങ്ങള്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ഞാനും എന്റെ ഭര്‍ത്താവും അമ്മയും ഉള്‍പ്പെടെ ആത്മഹത്യ ചെയ്യേണ്ടി വരും. സുധിച്ചേട്ടന് പോയിട്ട് ഇപ്പോള്‍ 2 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് സമൂഹത്തിന് മുന്നില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഞങ്ങളെ തിരഞ്ഞെടുത്ത് കുറച്ച് യൂട്യൂബേഴ്സ് എന്തോ വൈരാഗ്യം പോലെയാണ് ചെയ്യുന്നത്.

സന്ധ്യ എന്നൊരു യൂട്യൂബര്‍ കഴിഞ്ഞ ദിവസം വീഡിയോ ഇട്ടിരുന്നു. സുധിച്ചേട്ടനെ കൊല്ലാന്‍ തന്റെ പപ്പ കൂട്ടുനിന്നു എന്നൊക്കയാണ് പറയുന്നത്. സുധിച്ചേട്ടന് മരിച്ച അന്ന് പപ്പ ആശുപത്രിയിലായിരുന്നു. തന്റെ ഫോട്ടോ എടുത്ത് കൊല്ലം സുധിയുടെ ആദ്യത്തെ ഭാര്യയാണ് എന്ന് പറഞ്ഞ് ഇട്ടേക്കുന്നു. രേണുവുമായി തനിക്ക് പ്രശ്നമുണ്ട് എന്നൊക്കെ പറയുന്നു. സുധിച്ചേട്ടനെ കടക്കാരാക്കിയത് തങ്ങളാണ് എന്നൊക്കെ പറയുന്നു.
സുധിച്ചേട്ടന്റെ കുഞ്ഞുങ്ങള്‍ക്ക് വെച്ച് കൊടുത്തതാണ് ഈ വീട്. സുധിച്ചേട്ടന് പോയപ്പോള്‍ ഇവര്‍ ഒറ്റയ്ക്ക് ആവുമല്ലോ എന്ന് കരുതി തൊട്ട് പിറകില്‍ വീട് വാടകയ്ക്ക് എടുത്താണ് തങ്ങള്‍ താമസിക്കുന്നത്. ഇവരെ ഒറ്റപ്പെടുത്താന്‍ പറ്റില്ല. സുധിച്ചേട്ടന് ഉണ്ടായിരുന്നപ്പോള്‍ ഞങ്ങളെ അങ്ങനെ തന്നെ ആയിരുന്നു നോക്കിയതും സ്നേഹിച്ചതും. കിച്ചുവിനെ ഇവിടെ നിന്ന് അടിച്ചിറക്കി വിട്ട് രേണുവും പപ്പയും ഞങ്ങളും താമസിക്കുവാണ് എന്നാണ് ഇപ്പോള്‍ പറയുന്നത്. കുറേ നാളുകളായിട്ട് ഇങ്ങനെയാണ്.
മറ്റൊരു പ്രശ്നം ഇപ്പോള്‍ ഉണ്ടാകുന്നത് സുധിച്ചേട്ടനെ അടക്കിയ സഭയെ കുറിച്ചാണ്. സുധിച്ചേട്ടന് സ്വന്തം ഇഷ്ടപ്രകാരമാണ് ആ പള്ളിയില്‍ ചേര്‍ന്നത്. മരിക്കുന്നതിന്റെ തലേ ആഴ്ച സുധിച്ചേട്ടന് പറഞ്ഞു, ഞാന്‍ എന്റെ മരണം വരെ ഈ പള്ളിയില്‍ നില്ക്കും. എന്നെ ഇവിടെ അടക്കണം എന്ന്. മരിച്ച സമയത്ത് കിച്ചുവിനോട് ചോദിച്ചപ്പോള്‍ അവനാണ് പറഞ്ഞത് അച്ഛനെ ആ പളളിയില്‍ അടക്കണം എന്ന്. കാരണം അവന് രാവിലെ എഴുന്നേല്ക്കുമ്പോള് കാണുന്നത് സുധിച്ചേട്ടന് തന്റെ കൂടെ ആ പളളിയില്‍ വരുന്നതാണ്. ലോക്ക്ഡൗണ്‍ സമയത്ത് ആ പളളിയിലെ തിരുമേനി സഹായിച്ചിരുന്നു. അത് ബിഷപ്പാണെന്നാണ് തങ്ങളോട് പറഞ്ഞത്. പളളിയുമായിട്ടാണ് ബന്ധം, പുള്ളിയുമായിട്ടില്ല.
ആ തിരുമേനി എന്തോ പണം തട്ടിച്ച കേസില്‍ ജയിലിലാണ്. അതിന്റെ വീഡിയോയില്‍ പുള്ളിയുടെ ഭാര്യയേയോ കുട്ടികളേയോ കാണിക്കുന്നില്ല. അതിലും രേണു സുധി മാത്രം. തങ്ങളിപ്പോള്‍ ആ പള്ളിയുടെ ഭാഗമല്ല. പപ്പ പള്ളിയില്‍ കൈക്കാരന് ആയിരുന്നു. അത് ആത്മീയതയുമായി ബന്ധപ്പെട്ട സഭയിലെ ഒരു പദവി മാത്രമാണ്. അതല്ലാതെ മറ്റൊന്നുമായും ബന്ധമില്ല.
പപ്പയും തിരുമേനിയുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തി രേണുവിന്റെ അക്കൗണ്ടിലേക്ക് കോടികളാണ് വന്നത് എന്നാണ് ആ വീഡിയോയില്‍ പറയുന്നത്. ഇതൊന്നും ഞങ്ങള്‍ക്ക് അറിയില്ല. തിരുമേനിയുടെ വീട്ടുകാര്‍ക്ക് പോലും ഇല്ലാത്ത പ്രശ്നങ്ങളാണ് അക്കാര്യത്തില്‍ തങ്ങള്‍ക്ക് വന്നിരിക്കുന്നത്. പപ്പയെ അറസ്റ്റ് ചെയ്യണം എന്നൊക്കെ പറയുന്നു.. ഇനി ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഈ യൂട്യൂബ് വ്ളോഗര്‍മാരാണ് ഉത്തരവാദി'', രേണുവിന്റെ സഹോദരി പറഞ്ഞു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications