'ആ ചാറ്റ് പുറത്ത് വന്നാലും ഒരു നാണക്കേടും ഇല്ല, കോടികളുണ്ടാക്കിയിട്ടല്ല സുധി പോയത്', തുറന്നടിച്ച് രേണു സുധി
കൊല്ലം സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന നടിക്കെതിരെ തുറന്നടിച്ച് രേണു സുധി. തന്റെയും സുധിച്ചേട്ടന്റെയും സെക്‌സ് ചാറ്റ് ഇവര്‍ പുറത്ത് വിട്ടതില്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് രേണു വ്യക്തമാക്കി. കൊല്ലം സുധിയുടെ കൂടെ കിടന്ന് ഉണ്ടാക്കിയ ഒരു കുഞ്ഞ് തനിക്കുണ്ട്. അങ്ങനെ തന്നെ പറയും. സെക്‌സ് ചാറ്റ് പുറത്ത് വന്നാലും തനിക്ക് യാതൊരു വിധ നാണക്കേടും ഇല്ല. അത് കൊല്ലം സുധിയുടെ കൂടെ അല്ലേ, തനിക്കത് വിഷയമല്ലെന്നും രേണു തുറന്നടിച്ചു.
ചായ് ടോക്‌സ് വിത്ത് വൈബര്‍ഗുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു പൊട്ടിത്തെറിച്ചത്. രണ്ടാം ഭാര്യയെന്ന് പറയുന്ന സ്ത്രീ സുധിയുടേയും രേണുവിന്റെയും ചാറ്റ് പുറത്താക്കിയതിനെ കുറിച്ച് അവതാരകയായ ബിഗ് ബോസ് താരം ദേവു ഉന്നയിച്ച ചോദ്യത്തിനാണ് രേണുവിന്റെ തുറന്നടിച്ചുളള മറുപടി.
ആ വ്യക്തിയുടെ പേര് പറയാന്‍ പോലും തനിക്ക് താല്‍പര്യമില്ല. അവര്‍ പറയുന്ന വര്‍ഷം 2013 ആണ്. ആ സമയത്ത് തനിക്ക് സുധിച്ചേട്ടനെ അറിയുക പോലും ഇല്ല. 2017ലാണ് താന്‍ സുധിച്ചേട്ടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നെ എങ്ങനെയാണ് ഇവര്‍ 2013ലെ കണക്ക് പറയുന്നത്. ഇവരുടെ വീഡിയോകളൊന്നും കാണാറില്ല, സുഹൃത്തുക്കളൊക്കെയാണ് ഇത് കാണിച്ച് തരുന്നത്.

അവരുടെ പേര് പോലും താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ അവര്‍ തന്നെക്കുറിച്ചാണ് പലതും പറയുന്നത്. ഭാര്യ ഉളളപ്പോള്‍ സുധിച്ചേട്ടനുമായി ഒരു ബന്ധവും ഇല്ലായിരുന്നു. താന്‍ സുധിച്ചേട്ടന്റെ ജീവത്തിലേക്ക് വന്നപ്പോള്‍ ഒരു മകനും വീട്ടുകാരുമാണ് ഉണ്ടായിരുന്നത്. നിയമപരമായി അന്ന് ഒരു ഭാര്യ ഉണ്ടായിരുന്നെങ്കില്‍ തന്നെ വിവാഹം കഴിക്കാന്‍ പറ്റുമായിരുന്നോ.
സുധിച്ചേട്ടന്‍ തന്റെ പാസ്റ്റിനെ കുറിച്ച് അധികം ചികഞ്ഞിട്ടില്ല. താനും അങ്ങനെ തന്നെയാണ്. ജീവിതത്തില്‍ ഇതുവരെ കാണാത്ത ഒരാള്‍ക്കെതിരെ താന്‍ എന്തിനാണ് പറയുന്നത്. അവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. സുധിച്ചേട്ടന്‍ മരിച്ച് പോയി. പിന്നെ ഇതെന്തിനാണെന്ന് അറിയില്ല. തന്നെക്കൊണ്ട് അദ്ദേഹത്തെ പുനര്‍ജീവിപ്പിച്ച് കൊണ്ട് കൊടുക്കാനൊന്നും പറ്റില്ല. അദ്ദേഹം ഉണ്ടാക്കിയ കോടിക്കണക്കിന് സ്വത്തുക്കള്‍ അടിച്ചുമാറ്റാനാണ് താന്‍ നോക്കുന്നത് എന്നാണെങ്കില്‍ അങ്ങനെയൊരു കോടികളും ഉണ്ടാക്കിയട്ടല്ല അദ്ദേഹം പോയത്. അങ്ങനെ ആയിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ അലഞ്ഞ് നടന്ന് ജോലി ചെയ്യേണ്ട കാര്യമില്ലായിരുന്നു.
സീറോ ബാലന്‍സിലാണ് തനിക്ക് സുധിച്ചേട്ടനെ കിട്ടുന്നത്. പോയപ്പോഴും കയ്യില്‍ ഒന്നുമില്ലാതെയാണ് പോയത്. തനിക്കോ കുഞ്ഞുങ്ങള്‍ക്കോ വേണ്ടി ഒന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് പറ്റിയില്ല. ഒരുപാട് ആഗ്രഹിച്ചതാണ് പൈസ ഉണ്ടാക്കാന്‍. ലോക്ക്ഡൗണ്‍് ഒക്കെ വന്നപ്പോള്‍ ഒന്നും നടന്നില്ല. മരിക്കുന്നതിന് മുന്‍പും പറഞ്ഞിരുന്നു വീടുണ്ടാക്കണം പണമുണ്ടാക്കണം എന്നൊക്കെ. പക്ഷേ വിധി പോലെ മരണം വന്നു, രേണു പറയുന്നു.












Click it and Unblock the Notifications