'വെള്ള ഉടുത്ത് അടുക്കളയിലിരിക്കണമെന്ന് പറയുന്നവർക്ക് അസ്സൽ മറുപടി'; രണ്ടും കല്പിച്ച് രേണു
അപകടത്തിൽ മരണപ്പെട്ട മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അഭിനയ രംഗത്തേക്ക് കടന്നിരിക്കുകയാണ്. നാടകത്തിലും ഷോർട്ട് ഫിലിമിലുമൊക്കെ രേണു അഭിനയിക്കുന്നുണ്ട്. അത് മാത്രമല്ല, സോഷ്യൽ മീഡിയയിലും രേണു സജീവമാണ്. അടുത്തിടെ രേണു ദാസേട്ടൻ കോഴിക്കോടിനൊപ്പം സോഷ്യൽ മീഡിയയിൽ ഒരു റീൽ പങ്കുവെച്ചിരുന്നു.
ചാന്ത് പൊട്ട് എന്ന സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് റിക്രിയേറ്റ് ചെയ്തതായിരുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെ രേണുവിനെതിരെ രൂക്ഷ വിമശനം ഉയർന്നു. എന്നാൽ അഭിനയം തൊഴിലാണെന്നും താൻ അവസരം ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്ന് രേണു വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു വീണ്ടും റീൽ ചെയ്യുകയും ചെയ്തു. ഇപ്പോൾ മറ്റൊരു റീൽ കൂടി പങ്കുവെച്ചിരിക്കുകയാണ് ദാസേട്ടൻ കോഴിക്കോടും രേണുവും. വൈറ്റില ഹബിലെ കടമിഴിയിൽ. .രേണുവും ശ്രീലക്ഷ്മിയും പിന്നെ ഞാനും എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
കടമിഴിയിൽ കമലദളം എന്ന പാട്ടിനാണ് ദാസേട്ടൻ കോഴിക്കോടും രേണുവും ശ്രീലക്ഷ്മിയും ചുവട് വെയ്ക്കുന്നുത്. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരമാണ് വന്നിരിക്കുന്നത്. രേണുവിനെ പിന്തുണച്ചും വിമർശിച്ചും ധാരാളം പേർ രംഗത്തെത്തി. ഈ കാണിച്ചു വെക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല രേണു.
സുധി ഏട്ടൻ ഉണ്ടേൽ ഈ ചേച്ചിക്ക് ഇതിന്റെ ആവശ്യം ഇല്ലാരുന്നു,
അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ നെഗറ്റീവ് അടിക്കുന്ന ആളുകൾക്ക് എന്താണ്, അവർ അവരുടെ ജീവിതം എൻജോയ് ചെയ്യുന്നു നാട്ടുകാർക്ക് എന്തിനാണ് പ്രശ്നം എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം, തനിക്ക് എതിരെ വരുന്ന വിമർശനങ്ങൾക്ക് രേണു കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അഭിനയം തന്റെ ജോലി ആണെന്നും അത് തുടരുമെന്നും രേണു പറഞ്ഞിരുന്നു.
വിമർശനങ്ങൾക്കിടെ തന്നെ വീണ്ടും രേണു റീലുകൾ പങ്കുവെച്ചിരുന്നു. ആദ്യത്തെ റീലിന് വിമർശനം വന്നപ്പോൾ തനിക്ക് ഈ റീൽ വീഡിയോ ഒരു മോശമായും തോന്നിയിട്ടില്ലെന്നും ഇതിൽ താൻ കംഫർട്ടാണെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാ
ണ് റീൽ ചെയ്തതെന്നും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യുമെന്നും രേണു പറഞ്ഞിരുന്നു. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിന് തരും, അഭിനയം എന്റെ ജോലിയാണ് , രേണു പറഞ്ഞു..












Click it and Unblock the Notifications