ഞാന്‍ റൂമിനകത്തിരുന്നല്ല ചെയ്തത്; ഞാന്‍ പൊട്ടിയൊന്നുമല്ല: ദയ അച്ചുവിനെതിരേ കട്ടക്കലിപ്പില്‍ രേണു സുധി
അന്തരിച്ച ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ വീഡിയോകളാണ് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് മരിച്ച് അധികം വൈകാതെ അഭിനയ രംഗത്തേക്ക് ഇറങ്ങിയതിന്റെ പേരില്‍ നിരവധി നെഗറ്റീവ് കമന്റുകളാണ് രേണുവിനെ തേടി വന്നിരുന്നത്. രേണുവിന്റെ എല്ലാ വീഡിയോകള്‍ക്കും താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞു. എന്നാല്‍ ഈ നെഗറ്റീവ് കമന്റുകള്‍ പോസിറ്റീവാകാന്‍ വലിയ താമസം വേണ്ടിവന്നില്ല. അതിന് രേണുവിനെ സഹായിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന അഭിമുഖങ്ങളാണ്.
എന്തുകൊണ്ട് താന്‍ അഭിനയ രംഗത്തേക്ക് ഇറങ്ങി എന്നതിന്റെ വിശദീകരണവും ഇന്റര്‍വ്യൂകളില്‍ സ്വീകരിക്കുന്ന നിലപാടുകളും രേണുവിന്റെ പിന്തുണ വര്‍ധിപ്പിച്ചു. എന്നാലും ചിലര്‍ രേണുവിന്റെ വസ്ത്രധാരണത്തെയും അഭിനയത്തെയും നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ബിഗ് ബോസ് താരവും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ ദയ അച്ചു രേണുവിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നു.

സെലിബ്രിറ്റികളെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ ചെയ്താണ് ദയ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. രേണു സുധി തന്റെ ഒപ്പം അഭിനയിക്കുന്ന പ്രതീഷിന് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോക്കെതിരെയാണ് ദയ അച്ചു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിമര്‍ശിച്ചത്. അഭിനയവും ജീവിതവും രണ്ടും വേറെയാണെന്നും സിനിമാ മേഖലയില്‍ ആരെങ്കിലും പബ്ലിക്കിനു മുന്നില്‍ നടിമാര്‍ക്ക് വാരിക്കൊടുക്കുന്നത് കണ്ടിട്ടുണ്ടോ എന്നുമാണ് ദയ അച്ചു ചോദിക്കുന്നത്. ഗതികേടുകൊണ്ടാണ് പ്രതീഷിന്റെ ഭാര്യ ഇതെല്ലാം സമ്മതിക്കുന്നതെന്നും ദയ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.
ഇതിന് പിന്നാലെ രേണുവും ദയ അച്ചുവിനെതിരെ രംഗത്ത് വന്നു. രേണുവിന്റെ വാക്കുകള്‍: ദയ അച്ചുവിന്റെ ജോലി തന്റെ വീഡിയോസ് എടുത്തു കുറ്റപ്പെടുത്തുന്നതാണ്. എന്റെ അനിയനും ആല്‍ബത്തിലെ നായകനുമായ പ്രതീഷിന് ഭക്ഷണം വാരിക്കൊടുത്തതിന് പ്രതീഷിന്റെ ഭാര്യയ്ക്ക് പ്രശ്നമില്ല. ഞാന്‍ റൂമിനകത്ത് ഇരുന്ന് പാത്തും പതുങ്ങിയതും അല്ല ഭക്ഷണം വാരിക്കൊടുത്തത്. ക്യാമറയ്ക്ക് മുന്നിലാണ് ഞങ്ങള്‍ അങ്ങനെ ചെയ്തത്. അല്ലാതെ പാത്തും പതുങ്ങിയതും അല്ല ചെയ്യുന്നത്.
മറുപടി നല്‍കാത്തത് ഞാന്‍ പൊട്ടി ആയതുകൊണ്ടല്ല. ഇത് കുറേ ദിവസമായി തുടങ്ങിയിട്ട് എന്റെ ഫോട്ടോ എടുത്ത് വിമര്‍ശിക്കുന്നത്. എന്നെ എന്തു പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. പ്രതീഷിനെയും പ്രതീഷിന്റെ കുടുംബത്തെയും പറയാന്‍ അച്ചുവിന് യാതൊരു അവകാശവുമില്ല. ദയ അച്ചുവിന്റെ യാതൊരു കാര്യത്തിലും ഇടപെടാന്‍ ഞാന്‍ വരാന്‍ വരുന്നില്ല.
ഞങ്ങള്‍ വാരിക്കൊടുക്കുക തന്നെ ചെയ്യും എന്റെ സ്വന്തം അനിയനാണ് പ്രതീഷ്. പ്രതീഷിന്റെ ഭാര്യ എന്റെ സ്വന്തം അനിയത്തിയാണ്. സുധി ചേട്ടനോ മക്കള്‍ക്കോ വാരി കൊടുത്തോ എന്നത് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല - രേണു സുധി കൂട്ടിച്ചേര്‍ത്തു. രേണുവിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ദയ അച്ചുവിന് നിരവധി നെഗറ്റീവ് കമന്റുകളാണ് വരുന്നത്. തിരക്കുള്ള നടിയായി മാറിയ രേണുവിനോട് ദയ അച്ചുവിന് അസൂയയാണെന്നാണ് പലരും കമന്റുകള്‍ കുറിച്ചിരിക്കുന്നത്. രേണു വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാതെ ധൈര്യപൂര്‍വം മുന്നോട്ടു പോകാനും നിരവധി പേര് ആശംസിക്കുന്നുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications