ഫാൻ പൊട്ടി വീണെങ്കിൽ രേണുവിന്റെ അച്ഛൻ ആശുപത്രിയിലാവണ്ടേ?വീട് പൊളിക്കുമെന്ന് പറഞ്ഞോ? ഫിറോസിന്റെ മറുപടി
കൊച്ചി: വീടിനെതിരെ രേണു സുധിയും പിതാവും ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി വീട് നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി ഫിറോസ്. വീടിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇതുവരേയും ഫിറോസ് നൽകിയിട്ടില്ലെന്നും വീട് അടർന്ന് ഫാൻ തന്റെ നെഞ്ചിലേക്ക് വീണ് അപകടം സംഭവിച്ചുവെന്നടക്കം രേണുവിന്റെ പിതാവ് ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയാണ് അദ്ദേഹം. ഫൈനൽ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' വീട്ടിലെ ചോർച്ചയെന്നൊരു പ്രശ്നം അവിടെ ഇല്ല. അവർ നമ്മളെ സമീപിച്ച രീതിയാണ് പ്രശ്നം. ഇവർ എന്ത് പറയുമ്പോഴും ഭീഷണിയുടെ സ്വരമാണ്, സോഷ്യൽ മീഡിയയിൽ പറയും എന്നാണ് പറയുന്നത്. ഇത് കേൾക്കുമ്പോൾ ആർക്കായാലും അതിനോട് ഇഷ്ടക്കേട് തോന്നും. ഈ അഭിമുഖങ്ങളൊക്കെ വന്നപ്പോൾ പലരും എന്നോട് പറഞ്ഞത് ഇക്ക എങ്ങനെയെങ്കിലും ശരിയാക്കി കൊടുക്ക്, നിങ്ങൾ എങ്ങനെയെങ്കിലും ഒരു വീട് ഉണ്ടാക്കി കൊടുക്കൂവെന്നാണ്. എനിക്ക് അതിന് കുഴപ്പമില്ല. ഞാൻ സൈറ്റുമായി ബന്ധപ്പെട്ട ആളുകളെ അങ്ങോട്ടേക്ക് വിട്ടിട്ടുണ്ട്. അവർ അത് ചെയ്തുകൊടുക്കും. എന്നാൽ ഒരിക്കൽ കൂടി പറയുന്നു അവിടെ ചോർച്ചയല്ല, അത് മഴ ചാറ്റൽ അടിക്കുന്നതാണ്.

പിന്നെ അവർ പറയുന്നത് കേട്ടു ടാപ്പ് പൊട്ടി വീണു, വാഷ് ബേസിൻ പൊട്ടി വീണു എന്നൊക്കെ. അതിനൊക്കെ 15 വർഷം വാറന്റിയുള്ള സാധനങ്ങളാണ്. ഇതൊക്കെ അവർ നമ്മളോട് പറഞ്ഞിരുന്നെങ്കിൽ അതത് കമ്പനികൾ വന്ന് തന്നെ മാറ്റികൊടുക്കും. ഇക്കാര്യങ്ങളൊന്നും അവർ നമ്മളോട് ആദ്യം അവർ പറഞ്ഞിരുന്നില്ല.
ആദ്യമൊക്ക ഗ്ലാസിന്റെ പ്രശ്നം എന്ന് മാത്രമാണ് പറഞ്ഞത്. ഇപ്പോഴാണ് വീടിന് വിള്ളലുണ്ടെന്നൊക്കെ പറയുന്നത്. കൺസ്ട്രക്ഷൻ മാനേജരേയും സൈറ്റ് സൂപ്പർവൈറേയും അവിടേക്ക് വിട്ടിട്ടുണ്ട്. അവരോട് ബാഹ്യമായി എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് പരിഹരിക്കാൻ അറിയിച്ചിട്ടുണ്ട്. അതിനിപ്പോൾ എന്ത് പ്രശ്നം വന്നാലും.
കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ലെന്ന ആരോപണത്തിനും മറുപടി നൽകി. 'വീടിന്റെ ഫസ്റ്റ് അപ്രൂവൽ എടുക്കാൻ തന്നെ ഏഴ് മാസത്തോളം ഞങ്ങൾ സ്ട്രഗിൾ ചെയ്തു. ലീഗൽ ഇഷ്യൂസൊക്കെ ഉണ്ടായിരുന്നു. വീട് പൂർത്തിയാക്കിയതിന് ശേഷം വില്ലേജിൽ ഒരു വൺ ടൈം പേയ്മെനന്റ് അടക്കണം.1500 രൂപയാണ് വരുന്നത്. അത് അടക്കാൻ പറഞ്ഞപ്പോൾ തന്റെ കൈയ്യിൽ അത് അടക്കാനില്ലെന്നാണ് രേണുവിന്റെ പിതാവ് പറഞ്ഞത്. 1500 രൂപ അടക്കാൻ പോലും അയാൾ തയ്യാറാവുന്നില്ലെന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മൾ ഇറിറ്റേറ്റഡ് ആകും. അത് അടക്കാൻ എന്നിട്ട് അയാൾ പോയപ്പോൾ അവരുടെ വീടിന് അത് അടക്കേണ്ടെന്ന് വില്ലേജിൽ നിന്ന് അറിയിച്ചു. ഇതോടെ പഞ്ചായത്തിൽ അതിൻറെ അപ്രൂവൽ കൊടുത്തപ്പോൾ പഞ്ചായത്ത് അത് റിജക്ട് ചെയ്ത് കംപ്ലീഷൻ സർട്ടിഫിക്കറ്റ് വേണ്ടായെന്നുള്ള സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്ന് വേണ്ട എന്നുള്ള സർട്ട്ഫിക്കറ്റ് വേണ്ടയെന്ന് പറഞ്ഞു. അങ്ങനെ ആ സർട്ടിഫിക്കറ്റ് അയാൾ വാങ്ങിച്ചു.
അതിനിടയിലാണ് അപ്രൂവൽ എടുത്ത പയ്യൻ വിദേശത്തേക്ക് പോകുന്നത്. ആ പയ്യന്റെ കൺസൈൻസ് ലെറ്റർ ഇല്ലാതെ മറ്റൊരാൾക്ക് അപ്രൂവലിന് പോകാൻ സാധിക്കില്ല. അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അത് വന്നപ്പോൾ ആണ് കെ സ്മാർട്ട് എന്ന സിസ്റ്റം വരുന്നത്. അത് കിട്ടാൻ ഭയങ്കര പാടാണ്. എന്നിട്ടും ആദ്യം വീടിന്റെ അപ്രൂവലിന് സഹായിച്ച ആളെ പോയി കണ്ടു. അദ്ദേഹം പറഞ്ഞത് പ്രകാരമുള്ള ഡയമെൻഷനും എല്ലാം എടുത്ത് വരച്ച് കൊണ്ടിരിക്കെയാണ് ആരോപണം. കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുക്കാതിരുന്നത് കൊണ്ട് നമ്മുക്ക് എന്ത് കിട്ടാനാണ്.
രേണുവുമായി ഞാൻ ഇതുവരെ സംസാരിച്ചിട്ടിട്ടില്ല. പിതാവിനോടാണ് സംസാരിക്കുന്നത്. വീടിന്റെ പ്രശ്നങ്ങൾ പറയുമ്പോൽ ലോക്കലായുള്ള ആളുകളെ വിളിച്ച് ശരിയാക്കി തരാൻ പറയൂവെന്ന് ഞങ്ങൾ പറയാറുണ്ട്. എന്നാൽ അദ്ദേഹം അത് സാധിക്കില്ലെന്നാണ് മറുപടി നൽകാറുള്ളത്. മറ്റാരെങ്കിലും നിങ്ങൾക്ക് വീട് വെച്ച് തരാൻ തയ്യാറാണെങ്കിൽ ഇപ്പോൾ വെച്ച വീട് പൊളിച്ചുമാറ്റി തരാം എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അതൊക്കെ ഇപ്പോൾ തെറ്റായ രീതിയിലാണ് വരുന്നത്. ഞാൻ വീട് ഇടിച്ച് പൊളിക്കാൻ വരുമെന്ന് പറഞ്ഞെന്നൊക്കെയാണ് പറയുന്നത്. സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ വീടാണ്, ഇതൊക്കെ പറയുമ്പോൾ വിഷമമാണ്.
ഫാൻ പൊട്ടി വീണു അപകടം ഉണ്ടായെന്നൊക്കെ ഇന്നലെയാണ് ഞാൻ കേൾക്കുന്നത്. ഫാൻ പൊട്ടി വീഴുക എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് മനസിലാകുന്നില്ല. ആള് ഹാർട് പേഷ്യന്റ് ആണ്. ഫാനൊക്കെ പൊട്ടി വീണാൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റാകണ്ടേ? എനിക്ക് അറിയില്ല ഇതൊക്കെ.












Click it and Unblock the Notifications