Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി തീപ്പൊരി, അനീഷിന്റെ കരണം അടിച്ചുപൊട്ടിക്കുമെന്ന്..ബിഗ് ബോസ് ലൈവിൽ പൊരിഞ്ഞ അടി

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേര് രേണു സുധിയുടേതാണ്. പുറത്തേത് പോലെ തന്നെ ബിഗ് ബോസ് ഹൗസിനകത്ത് ഉയരുന്ന പ്രശ്നങ്ങളിൽ രേണു എങ്ങനെയായിരിക്കും ഇടപെടുകയെന്നതാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. താൻ ഫ്ലവർ അല്ലട, ഫയർ ആടാ എന്ന് പറഞ്ഞ് കൊണ്ടാണ് രേണ ഹൗസിനകത്തേക്ക് കയറിയത്. എന്തായാലും രേണു ഫയർ ആകുകയാണ് ലൈവിൽ എന്ന് പറയുകയാണ് ഇപ്പോൾ ബിഗ് ബോസ് അനലിസ്റ്റ് ആയ അൻസിഫ്. തന്റെ യുട്യൂബ് ചാനലായ അൻസിഫ് മൂണ്‍ലൈറ്റ് മീഡിയയിൽ അൻസിഫ് പറഞ്ഞ വാക്കുകൾ ഇങ്ങനെ

'രേണു സുധി രാവിലെ തന്നെ കണ്ണാടി നോക്കി കരയുകയാണ്, അമ്മയുടെ ആത്മാവേ കണ്ണേ വീട്ടിലേക്ക് വരണം എന്ന് പറയുന്നുണ്ട്. ഇതിനിടയിൽ അനു കുളിച്ച് വരുന്നുണ്ട്. ഈ സമയത്ത് ബിഗ് ബോസ് പറയും അനു മൈക്കിന്റെ ബാറ്ററി മാറ്റണമെന്ന്. ഇവൾ ഒരുനേരവും ബാറ്ററി മാറ്റില്ലെന്ന് പറഞ്ഞ് അനീഷ് കടന്നുവരും. യാതൊരു ഉത്തരവാദിത്തവുമില്ല, സെലിബ്രിറ്റിയായി നടക്കാതെ ആകാശത്ത് നിന്ന് താഴെ ഇറങ്ങ്, നിനക്ക് നിയമം അറിയില്ലെങ്കിൽ ഞാൻ പഠിപ്പിക്കാം എന്ന് അനീഷ് പറയും.

aneeshsudhi-

ഇതിന് അനു ഉടൻ തന്നെ മറുപടി നൽകും. എന്നെ പഠിപ്പിക്കാൻ നിങ്ങളാരാണ് ബിഗ് ബോസോ എന്നൊക്കെ അനു ചോദിക്കും. അനീഷ് പറഞ്ഞ് തരേണ്ട കാര്യമില്ല എന്നൊക്കെയാണ് അനു പറയുന്നത്. എന്നാൽ അനീഷ് താൻ പ‍റഞ്ഞ കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഇതിനിടയിൽ കാണിക്കുന്നത് രേണു സുധി ലിവിങ് റൂമിൽ ബീൻ ബാഗിൽ പോയി കിടക്കുകയാണ്. അവ്‍ കണ്ണടച്ചതായി ലൈവിൽ കാണിക്കുന്നില്ല, എന്നാൽ നീ എന്തിനാണ് കണ്ണടച്ചത് എന്ന് ചോദിച്ച് അനീഷ് രേണുവിനെതിരെ തിരിയുകയാണ്. രേണുവിനെ ഉറങ്ങാൻ ഞാൻ സമ്മതിക്കില്ല എന്നാണ് അനീഷ് പറയുന്നത്. എന്നാൽ രേണുവിന്റെ വായിലിരിക്കുന്നത് മുഴുവൻ അനീഷ് ഇതോടെ കേട്ടു. രേണുവുനെ രെണു എന്നാണ് അനീഷ് വിളിക്കുന്നത്. ആദ്യം തന്റെ പേര് ശരിക്ക് വിളിക്കെന്ന് രേണു അനീഷിനോട് പറഞ്ഞു. ഞാൻ ഉറങ്ങിയെങ്കിൽ പട്ടി കുരക്കില്ലേ എന്നായി രേണു.

ഇതിനിടയിൽ രേണു മോളെ എന്ന് അനീഷ് വിളിച്ചു. എന്നാൽ എന്നെ രേണു സുധി എന്നാണ് വിളിക്കേണ്ടതെന്നും സുധി കൂട്ടി വിളിച്ചില്ലെങ്കിലും രേണു എന്ന് വിളിച്ചാമതിയെന്നും അവർ പറഞ്ഞു. ഇതോടെ ആരാണ് ഈ സുധി എന്നായി അനീഷ്, രേണുവിന് കിട്ടിയ ബെസ്റ്റ് ചാൻസായിരുന്നു ഇത്. ആ പേര് തൊട്ട് കളിക്കരുതെന്ന് രേണു തുറന്നടിച്ചു. ഈ നാണംകെട്ടവനെ എങ്ങനെയെങ്കിലും ബിഗ് ബോസ് ഇവിടെ നിന്ന് പുറത്താക്കണമെന്നും രേണു. ഇവനെ കൊണ്ട് ഇവിടെ ഇരിക്കാൻ കഴിയാത്ത അവസ്ഥയായല്ലോ, നീ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഈ ആഴ്ച മാറുമല്ലോ എന്നും രേണു പറഞ്ഞു. എന്നാൽ എല്ലാ ആഴ്ചയും ഞാൻ തന്നെയായിരിക്കും ക്യാപ്റ്റനെന്നും ഹൗസിലെ എല്ലാവരേയും പാഠം പഠിപ്പിക്കുമെന്നും അനീഷ് പ്രതികരിച്ചു.

വലിയ വഴക്കായിരുന്നു ഹൗസിൽ നടന്നത്. അനീഷിനെ പൂട്ടാൻ രേണു സുധിക്കേ പറ്റുള്ളൂ. രേണുവിന്റെ മുന്നിൽ അനീഷിന്റെ നാക്ക് എവിടെ പോയി എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കി. രേണുവിന് മുന്നിൽ അനീഷിന് പിടിച്ച് നിൽക്കാൻ പോലും സാധിക്കുന്നില്ല. രേണു സുധി കാർഡ് കൂടി ഇറക്കിയതോടെ പിന്നീട് രക്ഷയില്ലാത്ത അവസ്ഥയായി പോയി', അൻസിഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+