ആ സാഹചര്യമാണെങ്കില്‍ രേണുവിനൊപ്പം ലിപ് ലോക്ക് സീന്‍ ചെയ്യും: അല്ലാതെ പറ്റില്ല; തുറന്ന് പറഞ്ഞ് പ്രതീഷ്
രേണു സുധിക്കൊപ്പം അഭിനയിച്ചതോടെ സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട താരമാണ് പാലക്കാട് സ്വദേശിയായ പ്രതീഷ്. വലിയ വിമർശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും രേണു സുധിക്കൊപ്പം അടിയുറച്ച് നില്ക്കുന്ന അദ്ദേഹം രേണു തനിക്ക് ഒരു സഹോദരിയെപ്പോലെയാണ് എന്നും ആവർത്തിക്കുന്നു. തിരിച്ച് രേണുവും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അങ്ങനെയെങ്കില്‍ ലിപ് ലോക്ക് സീനില്‍ അഭിനയിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തോട് രേണുവും പ്രതീഷും പ്രതികരിക്കുന്നത്.
ചായ് ടോക്സ് വിത്ത് വൈബർ ഗുഡ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നല്ല ഒരു കഥയും, ആ കഥയ്ക്ക് ലിപ് ലോക്ക് സീന്‍ അനിവാര്യവും ആണെങ്കില്‍ നമ്മള് അത് ചെയ്യും. ചിലർ കഥയില്‍ ഒരു ആവശ്യവും ഇല്ലാതെ ഇത്തരം സീനുകള്‍ ചേർക്കുന്നവരുണ്ട്. എന്നാല്‍ രേണു സുധി - പ്രതീഷ് എന്ന രീതിയില്‍ റീച്ച് കൂട്ടാന്‍ വേണ്ടി പലരും അത്തരം സീനുകള്‍ ചേർക്കാന്‍ നോക്കും. എന്നാല്‍ അതിന് നില്‍ക്കില്ല. പകരം കഥയ്ക്ക് അത് ആവശ്യമാണെങ്കില്‍ ചെയ്യുമെന്നും പ്രതീഷ് പറയുന്നു.

രേണുവും ഞാനും ഒരുമിച്ച് അഭിനയിച്ച ആദ്യം ആല്‍ബത്തിന്റെ റീച്ച് ഒരു മില്യണിന് മുകളില്‍ പോയി. അതിന് ശേഷം മറ്റ് നിരവധി സംവിധായകർ എന്നെ വിളിച്ച് രേണുവിന് ഒപ്പമാണ് അഭിനിയിക്കേണ്ടത് എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഇരുവരും പന്ത്രണ്ടോളം വർക്കുകള്‍ ഒരുമിച്ച് ചെയ്തു. ആ ഒരു കോംമ്പോ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. അത് വിജയവുമാണ്.
ബിഗ് ബോസ് മാത്രമല്ല, എല്ലാ പ്ലാറ്റ് ഫോമുകളും നല്ല ആഗ്രഹമുള്ള വ്യക്തിയാണ് ഞാന്‍. പക്ഷെ ഇതുവരെ ബിഗ് ബോസില്‍ നിന്നും വിളിയൊന്നും വന്നിട്ടില്ല. പുതിയ ഒരു സിനിമ വന്നിട്ടുണ്ട്. ഫാമിലി സർക്കസ് എന്ന ആ ചിത്രത്തില്‍ നല്ല വേഷമാണ് കിട്ടിയത്. എന്റെ ജോഡിയായി ആ ചിത്രത്തില്‍ രേണു ചേച്ചിയാണ് വരുന്നത്. അടുത്ത മാസമാണ് ഷൂട്ട് തുടങ്ങുന്നതെന്നും പ്രതീഷ് കൂട്ടിച്ചേർക്കുന്നു.
ആദ്യത്തെ ആല്‍ബത്തിലൂടെ തന്നെ മികച്ച താര ജോഡികള്‍ക്കുള്ള അവാർഡ ആർക്കെങ്കിലും കിട്ടുമോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞങ്ങള്‍ക്ക് അത് കിട്ടിയെന്നായിരുന്നു രേണുവിന്റെ പ്രതികരണം. ബിഗ് ബോസിലേക്ക് പോയാല്‍ ഞാന്‍ എന്താണോ, അതുപോലെ തന്നെ നില്ക്കും. ബിഗ് ബോസില്‍ അല്ല ഏത് പ്ലാറ്റ് ഫോമില്‍ ആയാലും അങ്ങനെ തന്നെ നില്ക്കും. പക്ഷെ ബിഗ് ബോസ് എന്നെ ഇതുവരെ വിളിച്ചിട്ടില്ല.
പോയാല്‍ തന്നെ ഒറ്റക്ക് കളിക്കും. എവിടെ ചെന്നാലും ഒറ്റക്കാണണല്ലോ. ബിഗ് ബോസ് പോലെ തന്നേയുള്ള ഫൈറ്റ് ആണല്ലോ ഇവിടേയും നടക്കുന്നത്. കരയുമോ ഇല്ലയോ എന്നൊക്കെ ചോദിച്ചാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. കപ്പ് അടിക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമായിട്ടാണ് കാണുന്നതെന്നും രേണു കൂട്ടിച്ചേർത്തു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications