വിവാദങ്ങൾക്കിടെ ഒരുമിച്ചെത്തി രേണുവും കിച്ചുവും; അനൂപ് ഓഫർ ചെയ്ത് ജോലി വേണ്ടെന്ന് വെയ്ക്കാൻ കാരണം?
കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമായത്. റീൽസ് ചെയ്തിരുന്ന രേണു ഇപ്പോൾ അഭിനയത്തിലേക്കും കടന്നിട്ടുണ്ട്. രേണു അഭിനയിച്ച ഒരു ആൽബം അടുത്തിടെ ഇറങ്ങിയിരുന്നു. ഈ ആൽബവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉണ്ടായിരുന്നു. ആൽബത്തിൽ വിവാഹ വേഷത്തിൽ നിൽക്കുന്ന രേണുവിന്റെ ചിത്രങ്ങൾ രേണുവിന്റെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ പ്രചരിച്ചിരുന്നു. പിന്നീടാണ് ഇത് ആൽബത്തിലെ സീനാണെന്ന് മനസ്സിലായത്. ദാസേട്ടൻ കോഴിക്കോടിന്റെ കൂടെ ചെയ്ത റീലിനും വളരെ മോശം കമന്റുകൾ വന്നിരുന്നു.
പുതിയ വീട്ടിൽ നിന്ന് രേണു സുധിയുടെ മകൻ കിച്ചുവിനെ ഇറക്കിവിട്ടെന്നും സ്റ്റാർമാജിക്ക് ഡയറക്ടർ അനൂപ് ഓഫർ ചെയ്ത ജോലി വേണ്ടെന്ന് വെച്ചുവെന്നുമുൾപ്പെടെ രേണുവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളും വന്നിരുന്നു. എന്നാൽ ഇപ്പോൾ കിച്ചുവിനൊപ്പം തന്നെ അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണുവും കിച്ചുവും ഒന്നിച്ചെത്തിയിരിക്കുന്നത്.

സ്റ്റാര്‍ മാജിക്കിന്റെ ഡയറക്ടര്‍ അനൂപ് പറഞ്ഞ ജോലി എന്തുകൊണ്ട് വേണ്ടെന്ന് രേണു വെളിപ്പെടുത്തുണ്ട്. 'അക്കൗണ്ടന്റ് ആയിട്ടാണ് പറഞ്ഞത്. ഞാന്‍ പ്ലസ് ടു ഹ്യുമാനിറ്റീസാണ് പഠിച്ചത്. എനിക്ക് സത്യം പറഞ്ഞാല്‍ ഹരിക്കാന്‍ പോലും അറിയില്ല. എനിക്ക് കണക്കിന്റെ എ ബി സി ഡി അറിയില്ല. കണക്ക് പേടിച്ചിട്ടാണ് ഞാന്‍ ഹ്യുമാനിറ്റീസ്എടുത്തത്. കണക്കൊന്നും അറിയാതെ എങ്ങനെയാണ് ഞാന്‍ ജോലി ചെയ്യുക, എനിക്ക് പേടിയാണ്, അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. സുധിച്ചേട്ടന്‍ മരിച്ച സമയമാണ്. ഒന്നാമതെ ടെന്‍ഷനാണ്.
അതിന്റെ ഇടയില്‍ ഇതൊക്കെ ചെന്ന് ഹാന്‍ഡില്‍ ചെയ്ത് കഴിഞ്ഞാല്‍ തീര്‍ന്നുപോകും. ആ കമ്പനി കൂടി പൂട്ടിപ്പോകും. എന്തിനാണ് വെറുതെ, ഇതാണ് സംഭവിച്ചത്. നാട്ടുകാര്‍ പറയുന്നതിന് ഞാന്‍ എന്ത് പറയാനാണ്. ജോലി ഓഫര്‍ ചെയ്ത കാര്യം താന്‍ കിച്ചുവിനോട് പറഞ്ഞിട്ടില്ലെന്നും രേണു പറഞ്ഞു.
അമ്മയെ അടുത്ത് അറിഞ്ഞ മകനാണ് കിച്ചുവെന്നും തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അത് കാണിക്കുന്നില്ലാ എന്നേയുള്ളൂവെന്നും പറയുന്നു. കിച്ചുവിനും റിതുവിനും പരസ്പരം ഭയങ്കര ഇഷ്ടമാണെന്നും രേണു പറയുന്നു. സുധിയുടെ കുടുംബവുമായി നല്ല ബന്ധമാണെന്നും രേണു പറയുന്നു. എല്ലാവരും പിന്തുണയാണെന്നും ഈപ്പറയുന്ന പോലെയല്ല കാര്യങ്ങളെന്നും രേണു പറയുന്നു. കിച്ചുവിന്റെ പഠനം ഫ്‌ളവേഴ്‌സാണ് നോക്കുന്നതെന്നും രേണു പറയുന്നു.
സുധിച്ചേട്ടന്‍ മരിച്ചതില്‍ പിന്നെ സ്റ്റാര്‍ മാജിക്ക് കണ്ടിട്ടില്ലെന്നും രേണു പറയുന്നു. സുധിച്ചേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ സഹകരിച്ച സുഹൃത്തുക്കള്‍ സുധിച്ചേട്ടന്‍ മരിച്ചതിന് ശേഷം നമ്മളോട് സഹകരിക്കണമെന്നില്ലല്ലോ എന്ന് രേണു. പറഞ്ഞു. സുധിച്ചേട്ടന്റെ മരണത്തിന് മുന്‍പു പിന്‍പും ഇടപെടലിന് മാറ്റം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് രേണു പറഞ്ഞത്. എല്ലാവര്‍ക്കും എപ്പോഴും നമ്മളെന്ന് പറഞ്ഞ് അവര്‍ക്ക് നില്‍ക്കാന്‍ ആവില്ലല്ലോ എന്നാണ് കിച്ചു പറഞ്ഞത്. സുധിച്ചേട്ടന്‍ മരിച്ച സമയത്ത് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിന്ന സമയത്ത് അവരൊക്കെ കൂടെ നിന്നിരുന്നുവെന്ന് രേണു പറയുന്നു.
അതേ സമയം താൻ പഠിത്തവും കാര്യങ്ങളുമൊക്കെയയായി തിരക്കിലായത് കൊണ്ടാണ് വീഡിയോയിൽ കാണാത്തത് എന്ന് കിച്ചു നേരത്തെ പറഞ്ഞിരുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറഞ്ഞിരുന്നു. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നുവെന്നും കിച്ചു പറയുന്നു. അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ വീണ്ടും വിവാഹം കഴിക്കാം. അതിന് താൻ എതിര് പറയില്ലെന്നും കിച്ചു പറഞ്ഞിരുന്നു.












Click it and Unblock the Notifications