Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറ് കാണിച്ചതാണോ എക്സ്പോസ്: ഇനിയും അങ്ങനെ ചെയ്യും; അത് എന്റെ ഇഷ്ടമാണ്: തുറന്ന് പറഞ്ഞ് രേണു സുധി

ഫോട്ടോ ഷൂട്ടിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിമർശനങ്ങളില്‍ വീണ്ടും മറുപടിയുമായി രേണു സുധി. ഒരു കലാകാരിയെന്ന നിലയില്‍ ഫോട്ടോ ഷൂട്ട് ചെയ്യണോ വേണ്ടയോ എന്നുള്ളത് എന്റെ താല്‍പര്യമാണ്. മിക്കപ്പോഴും മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ഫോട്ടോ ഷൂട്ടിനായി വിളിക്കുന്നത്. ക്യാമറമാന്‍ മുതല്‍ വസ്ത്രം വരേയുള്ള കാര്യങ്ങള്‍ അവരാണ് തീരുമാനിക്കുന്നതെന്നും രേണു സുധി പറയുന്നു. മെയിന്‍സ്ട്രീംവണ്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

നെഗറ്റീവ് കമന്റുകളൊക്കെ കാണാറുണ്ട്. എന്നാല്‍ അതൊക്കെ കണ്ട് ആസ്വദിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നെഗറ്റീവ് കാണുമ്പോള്‍ സന്തോഷിക്കുന്ന ഒരു സൈക്കോയെപ്പോലെയായി പോയി. കമന്റ്ബോക്സില്‍ മാത്രമല്ല, മെസേജിലുടേയും വിമർശിക്കുന്നവരുണ്ട്. ദൈവം സഹായിച്ച് നേരിട്ട് കാണുന്ന ആരും ഒരു നെഗറ്റീവും എന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ അല്ലാതെയുള്ളവർ എന്നെ എന്തൊക്കെയാണ് പറയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.

renu-sudhi-main

ബോഡി ഷെയിമിങ്ങിന്റെ ഏറ്റവു മോശം സാഹചര്യത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. എന്ത് ചെയ്താലും ബോഡി ഷെയിമിങ്ങാണ്. ഓന്ത്, പല്ലി, അരണ, എലി തുടങ്ങിയ പറയാന്‍ പറ്റാത്ത അശ്ലീലങ്ങളാണ്. അവരൊക്കെ എന്തും പറഞ്ഞോട്ടെ, അതിലൊന്നും എനിക്ക് ഒരു വിഷയവും ഇല്ല. ഞാനിപ്പോള്‍ ചില സിനിമകളുടെ വർക്കുകളൊക്കെയായി മുന്നോട്ട് പോകുന്നു.

ഞാന്‍ ഡാന്‍സ് കളിക്കുന്നതൊക്കെ സുധിച്ചേട്ടന് അറിയാം. കോവിഡ് സമയത്ത് ഞങ്ങള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. അതില്‍ ചേട്ടന്റെ കൂടെ നാല് വെബ്സീരീസില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് എന്നെ പലർക്കും അറിയില്ല. സ്റ്റാർമാജിക്ക് വേദിയില്‍ വന്നപ്പോള്‍ സുധിച്ചേട്ടന്‍ നിർബന്ധിച്ചതുകൊണ്ടാണ് ഞാന്‍ ഡാന്‍സ് ചെയ്തതെന്നും രേണു സുധി പറയുന്നു.

നെഗറ്റീവിനേക്കാള്‍ കൂടുതല്‍ സപ്പോർട്ട് കിട്ടുന്ന ഭാഗത്തേക്കാണ് ഞാന്‍ നോക്കുന്നത്. 90 ശതമാനം വിമർശിക്കുമെങ്കിലും 10 ശതമാനം എന്റെ കൂടെ നില്‍ക്കുന്നുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നുള്ളത് എൻ്റെ ഇഷ്ടമാണ്. എന്റെ ശശീരത്തിന് യോജിക്കുന്ന വസ്ത്രമാണ് ഞാന്‍ ഇടുന്നത്. അതിനിപ്പോള്‍ മറ്റുള്ളവർക്ക് കുരുപൊട്ടിയിട്ട് ഞാന്‍ എന്ത് ചെയ്യാനാണ്. സുധിച്ചേട്ടന്‍ ഉള്ളപ്പോഴും ഞാന്‍ ഇതുപോലത്തെ വസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തെ തന്നെ ഒരുപാട് ഫാഷന്‍ വസ്ത്രങ്ങള്‍ വാങ്ങിച്ച് തരാറുണ്ടായിരുന്നു.

ഇപ്പോള്‍ എന്ത് ഷൂട്ടിന് പോയാലും ഞാന്‍ കിച്ചുവിനോട് പറയും. അല്ലാതെ എന്റെ ഫോട്ടോഷൂട്ട് കണ്ട് എന്തെങ്കിലും അഭിപ്രായം പറയാനോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാണിക്കാനോ പോകാറില്ല. ഇന്നും എന്നെ അമ്മ എന്നാണ് അവന്‍ വിളിക്കുന്നത്. അതില്‍ ഒരു സത്യമുണ്ട്. ഇന്നുവരെ എന്റെ ഒരു ഫോട്ടോ ഷൂട്ട് കണ്ടിട്ട് അത് ചെയ്യണ്ടായിരുന്നുവെന്ന് കിച്ച് പറഞ്ഞില്ല. ഒരിക്കല്‍ ഒരു ഷോട്ട് ഫിലിമിന്റെ കഥ ചോദിച്ചിരുന്നു. അല്ലാതെ വേറെ ഒരു ചോദ്യവും ഉണ്ടായിട്ടില്ല.

എനിക്ക് കംഫർട്ടബിള്‍ ആയിട്ടുള്ള എക്സ്പോസ് ആണ് ഞാന്‍ ചെയ്തിട്ടുള്ളത്. വയറ് കാണിച്ചതാണോ എക്സ്പോസ്. മുന്നോട്ട് അങ്ങനെ തന്നെ ചെയ്യും. എനിക്കും കൂടെ ഒക്കെയാകണം അത് എന്നേയുള്ളു. അല്ലാതെ വിമർശനങ്ങള്‍ക്കൊന്നും ഞാന്‍ വലിയ വില കൊടുക്കുന്നില്ല. അവരൊക്കെ അവരുടെ റീച്ചിനും മറ്റും വേണ്ടിയാണല്ലോ ഇതൊക്കെ പറയുന്നത്.

ഞാന്‍ എത്ര മറുപടി പറഞ്ഞാലും പ്രതികരിച്ചാലും എന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും. അതായത് മനപ്പൂർവ്വം തന്നെ ചിലർ എന്നെ മോശക്കാരിയാക്കാനുള്ള ശ്രമം തുടരും. നിങ്ങള്‍ ചെയ്യുന്ന പ്രവർത്തികള്‍ നിങ്ങള്‍ ചെയ്യുക, എനിക്ക് ചെയ്യാനുള്ളത് ഞാനും ചെയ്യും എന്ന് മാത്രമാണ് എനിക്ക് അവരോട് പറയാനുള്ളതെന്നും രേണു സുധി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+