Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധിയുടെ സ്കിൻ ബ്രൈറ്റായത് ട്രീറ്റ്മെന്റിലൂടെ..5 ദിവസത്തിൽ ഒരിക്കലെ തല കഴുകൂവെന്ന് പറഞ്ഞു'

ബിഗ് ബോസ് മലയാളം സീസൺ 7 ൽ വലിയ ചർച്ചയായ സംഭവമായിരുന്നു രേണു സുധിയുടെ ശുചിത്വം. രേണുവിന് വൃത്തിയില്ലെന്നും തല നിറയെ പേനാണെന്നും അനുമോളാണ് ആരോപണം ഉയർത്തിയത്. എന്നാൽ ഇതിനെതിരെ രേണു പൊട്ടിത്തെറിച്ചു. തലമുടി എക്സ്റ്റൻഷൻ ചെയ്തതിനാലാണ് തനിക്ക് കുളിക്കാൻ സാധിക്കാതിരുന്നതെന്ന് രേണു പറഞ്ഞു. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് രേണുവിന് ഹെയർ എക്സ്റ്റൻഷൻ ചെയ്ത സ്ഥാപനത്തിന്റെ ഉടമ റൂമ. മെയിൻസ്ട്രീം വൺ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. വായിക്കാം

'ഹെയർ എക്സ്റ്റൻഷൻ വെച്ച് കഴിഞ്ഞാലും ദിവസേന മുടി കഴുകണം, മുടി നന്നായി കൊണ്ട് നടക്കണം. രേണുവിന് ചെയ്ത എക്സ്റ്റൻഷനിൽ നമ്മുക്ക് സ്ഥിരം ഹെയർവാഷ് ചെയ്യാം. വാഷ് ചെയ്തേ പറ്റുള്ളൂവെന്ന് രേണു സുധിക്ക് പറഞ്ഞ് കൊടുത്തതാണ്. രേണു പറഞ്ഞത് തലയിൽ നിന്നും എന്തോ സാധനം ഇറങ്ങി വരുന്നുണ്ടെന്നാണ്. അങ്ങനെ ഇറങ്ങി വരാൻ പറ്റില്ല. എന്തെങ്കിലും ഇറങ്ങി വരുമെങ്കിൽ തന്നെ മുടിയാണ് വരേണ്ടത്, അല്ലാതെ വാക്സ് ഇളകി വരില്ല. ആ വാക്സിൽ പൊടി പിടിക്കുകയും ഇല്ല.

renusudhib-1

നാണക്കേട് ഒഴിവാക്കാനായിരിക്കും പൊടിയാണ് തലയിൽ നിന്ന് വീഴുന്നതെന്ന് പറഞ്ഞ് രേണു രക്ഷപ്പെട്ടത്, അത് പേൻ ആയിരിക്കും. രേണു മനപ്പൂർവ്വം അല്ല പറയുന്നതെങ്കിലും ഹെയര് എകസ്റ്റൻഷൻ ചെയ്ത ഞങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാക്കി. എക്സ്റ്റൻഷൻ ചെയ്താൽ 4 മാസം വരെ നിൽക്കും. അത് കഴിഞ്ഞ് വീണ്ടും സ്‍വ്വീസ് എടുക്കാം. ആ സമയത്ത് പുതിയ വാക്സ് വെച്ച് റീഫിക്സ് ചെയ്യും.

പേൻ എല്ലാവർക്കും ഉളളതൊക്കെയാണ്. പക്ഷെ നമ്മൾ അത് കെയർ ചെയ്യണം. ക്ലൻസ് ചെയ്യണം. അത് ചെയ്തില്ലെന്നതാണ് രേണുവിന് പറ്റിയത്. 5 ദിവസത്തിലൊരിക്കൽ മാത്രമേ മുടി കഴുകാവൂ എന്ന തെറ്റിധാരണയിൽ അവർ മുടി കഴുകാതെ നടന്നു. അതോടെ ഉണ്ടായിരുന്ന പേൻ കുറച്ചൂടെ ഉണ്ടായി.

പിന്നെ രേണുവിന്റെ ലൈഫ് സ്റ്റൈലും വേറെയാണ് , എപ്പോഴും ഓട്ടമാണ്, ഇരുന്ന് കണ്ടിട്ടില്ല. ഇങ്ങനെയൊരു ലൈഫ് സ്റ്റൈൽ ഉള്ളയാൾക്ക് പറ്റിയതല്ല ഹെയർ എക്സ്റ്റൻഷൻ. അത് ഞങ്ങൾ ഓർത്തില്ല. നന്നായി മുടിയെ നോക്കുന്നവർക്കൊക്കെ പറ്റിയതാണ് എക്സ്റ്റൻഷൻ.

ഇത് ചെയ്യുന്ന സമയത്ത് രേണു ബിഗ് ബോസിലേക്ക് പോകുന്നുവെന്ന് എനിക്ക് അറിയില്ല. ഇതൊരു പ്രീമിയം സെക്ടറാണ്. എനിക്കൊരു കൊളാബിന്റെ ആവശ്യവും ഇല്ല, നല്ല ക്ലയിന്റ്സ് ഞങ്ങൾക്ക് ഉണ്ട്. രേണുവിന് ഞാൻ ചെയ്ത് കൊടുക്കാൻ ഉണ്ടായ കാരണം അവർക്ക് ആ സമയത്ത് വളരെയധികം ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിരുന്നു. ഒരു സാധാരണ സ്ത്രീയാണ് അവർ, അങ്ങനെയൊരാൾക്ക് മേക്ക് ഓവർ ചെയ്ത് കൊടുത്താൽ അത് ഉപകാരപ്പെടും. മാത്രമല്ല രേണുവിനെ പിന്തുണയ്ക്കവരൊക്കെ സാധാരണക്കാരാണ്. അവരിലേക്കും നമ്മുടെ സർവ്വീസ് എത്തട്ടെയെന്ന് വിചാരിച്ചു. സൗജന്യ സർവ്വീസ് ആയിരുന്നു. കൊളാബൊന്നും ആയിരുന്നില്ല.

പേനെന്ന് പറയുന്ന വിഷയത്തെ പുള്ളിക്കാരി വളച്ചൊടിച്ച് എക്സ്റ്റൻഷന്റെ തലയിലിട്ടു. വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. രേണു പെട്ടെന്ന് എങ്ങനെ കളർ വെച്ചു എന്നൊക്കെ ചോദ്യങ്ങൾ വന്നപ്പോൾ എന്റ സ്ഥാപനത്തിൽ നിന്നും മൈക്രോ ബ്ലേഡിങ് ചെയ്തിട്ടുണ്ടെന്ന് ആ കുട്ടി പറഞ്ഞിട്ടുണ്ട്. അവർ ഫെയർ തന്നെയാണ്, പക്ഷെ സ്കിൻ ഡൾ ആയിരുന്നു സ്കിൻ ട്രീറ്റ്മെന്റ് ചെയ്തപ്പോൾ ബ്രൈറ്റായി, അതൊക്കെ ശരിയാക്കി.

ആദ്യം ചെയ്തത് മൈക്രോ ബ്ലീഡിങ് ആയിരുന്നു. അതിൽ തന്നെ പുരികം റീഷേപ്പ് ചെയ്തു. അവസാനമാണ് ഹെയർ ചെയ്തത്. ഹെയർ ട്രീറ്റ് ചെയ്യാനായിരുന്നു വന്നത്. ഇവിടെ വന്ന ശേഷമാണ് പറയുന്നത് എനിക്ക് നീളമുള്ള മുടിയായിരുന്നു വേണ്ടതെന്ന്. അങ്ങനെ വെച്ചതിന് ശേഷം കുറച്ചൂടെ മുറിച്ച് വൃത്തിയാക്കിക്കൊടുക്കാമെന്നൊക്കെ കരുതിയെങ്കിലും പിന്നെ അവരെ നമ്മുക്ക് കിട്ടിയിരുന്നില്ല. വളരെ അൽക്കുൽത്തായാണ് അവരെ മുടിയെ കൈകാര്യം ചെയ്തത്. പിന്നെ ബിഗ് ബോസിലും പോയി. അലിടെ വെച്ചും കാര്യമായി വൃത്തിയാക്കിയില്ല. ഇതോടെ പുള്ളിക്കാരിയുടെ കൈയ്യീന്ന് കാര്യങ്ങൾ പോകുന്ന അവസ്ഥയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+