Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിന് ഇനി പണം വാരാം, ഇതാണ് യഥാർത്ഥ ബുദ്ധി, ബിഗ് ബോസിൽ നിന്ന് നല്ല എമൗണ്ടും വാങ്ങി, എങ്ങനെ നോക്കിയാലും ലാഭം

സോഷ്യൽ മീഡിയയിൽ വലിയ ഓളം ഉണ്ടാക്കിയ ശേഷമാണ് രേണു സുധി ബിഗ് ബോസിലേക്ക് എത്തുന്നത്. എന്നാൽ പുറത്ത് കണ്ട ആളേ അല്ലായിരുന്നു രേണു ഹൗസിനകത്ത്. സംസാരമില്ല, വഴക്കില്ല, ഗെയിമുകളിലില്ല അങ്ങനെ മൊത്തത്തിൽ ബിഗ് ബോസിൽ ഇങ്ങനെയൊരു മത്സരാർത്ഥി ഉണ്ടോ എന്ന് പ്രേക്ഷകർ ട്രോളുണ്ടാക്കുന്നതിലേക്ക് വരെ എത്തി.

മാത്രമല്ല ഷോയിൽ തുടരാൻ പറ്റുന്നില്ലെന്നും വീട്ടിൽ പോകണമെന്നും രേണു സുധി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. പുറത്ത് തനിക്ക് പിന്തുണയുണ്ടെന്ന് മനസ്സിലാക്കിയ ശേഷം ഷോയിൽ തുടരാം എന്ന തരത്തിൽ നിൽക്കുമ്പോഴാണ് ബിഗ് ബോസ് രേണുവിന് ഏഴിന്റെ പണി കൊടുത്തത്. വീക്കെൻഡ് എപിസോഡിൽ മോഹൻലാൽ എത്തി രേണുവിനെ അങ്ങ് ഇറക്കിക്കൊണ്ട് പോയി.

പുറത്ത് ഈ ഘട്ടത്തിൽ പോകണമെന്നില്ലെന്ന് രേണു സുധിയുടെ മുഖത്ത് എഴുതിയിട്ടുണ്ട്. പക്ഷേ പല തവണ പറഞ്ഞത് കൊണ്ട് പോകാതിരിക്കാനും നിവൃത്തിയില്ല എന്ന മട്ടിലാണ് രേണു ബിഗ് ബോസിൽ നിന്ന് ഇറങ്ങിയത്. രേണുവിന്റെ പുറത്താകൽ ബിഗ് ബോസ് വീട്ടിൽ ഒരു സംസാര വിഷയമേ ആയിട്ടില്ല. കാരണം ഭൂരിപക്ഷം പേരും രേണു പുറത്താകാൻ അർഹയാണ് എന്ന് തന്നെ കരുതുന്നു.. എന്നാൽ പുറത്ത് വോട്ടുണ്ടായിട്ടും രേണു ഷോ വിട്ടത് അബദ്ധമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ ചൂണ്ടിക്കാണിക്കുന്നത്.

bb

തനിക്ക് ബിഗ് ബോസിൽ കയറാൻ കഴിയില്ലെന്ന് പറഞ്ഞവർക്ക് ഒരു മറുപടി കൊടുക്കുക എന്നതാണ് ഉദ്ദേശിച്ചതെന്നും പുറത്ത് പോകാനുളള തീരുമാനം അബദ്ധമാണെന്ന് തോന്നുന്നില്ലെന്നുമാണ് രേണു സുധി പ്രതികരിച്ചത്. രേണു കാണിച്ചതാണ് യഥാർത്ഥത്തിൽ ബുദ്ധിയെന്നും ഇനി രേണുവിന് പണം വാരാം എന്നാണ് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രേക്ഷകരിൽ ഒരാൾ ചൂണ്ടിക്കാട്ടുന്നത്.

കുറിപ്പ് ഇങ്ങനെ: '' ഒരു മാസം ബിഗ് ബോസ് ഹൗസിൽ ഒന്നും ചെയ്യാതെ നല്ലൊരു എമൗണ്ട് വാങ്ങി, അധികം നാടകം ഒന്നും കളിക്കാതെ പോയ പോലെ തന്നെ തിരിച്ചു ഇറങ്ങിയ രേണു സുദ്ധിയുടെ ബുദ്ധി ആണ് യഥാർത്ഥത്തിൽ ബുദ്ധി. നല്ലൊരു എമൗണ്ടും കയ്യിൽ കിട്ടി പ്രേക്ഷകർ തന്നെ പുറത്താക്കിയും ഇല്ല, കാര്യമായ ഫാൻ ബേസ് നഷ്ടപ്പെടുത്തുകയും ചെയ്തില്ല രേണു സുധി. ഇനി അങ്ങോട്ട് ബിഗ് ബോസ് താരം എന്ന നിലയിൽ നല്ല പൈസ വാങ്ങി ബിഗ് ബോസിനെ കുറ്റപ്പെടുത്തി ഇന്റർവ്യൂ കൊടുത്തും ഉൽഘാടനങ്ങൾ നടത്തിയും കാഷ് വാരാം രേണുവിന്.

എങ്ങിനെ നോക്കിയാലും രേണുവിന് ലാഭം മാത്രം. ഇനി നെവിന്റെ അവസ്ഥ നോക്കാം. പൊതുവെ ഒരു നിലപാടും ഇല്ലാത്ത എന്നൽ പട്ടി ഷോ കാണിച്ചു പുറത്ത് ഇറങ്ങിയപ്പോൾ ആരുടെ ഒക്കയോ കയ്യും കാലും പിടിച്ച് തിരിച്ചു കേറിയ നെവിന് ഉള്ള വില പോലും പോയി രേണു പുറത്ത് ഇറങ്ങിയപ്പോൾ. ബിഗ് ബോസ് അങ്ങനെ ആരെയും പുറത്ത് വിടില്ല ഇവിക്ഷൻ അല്ലാതെ എന്ന് പറഞ്ഞ് ആണല്ലോ നെവിൻറെ ആരാധകർ അവനെ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അതാണല്ലോ രേണു സുധി തകർത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+