'രേണു സുധിയെ കാണാനില്ലെന്ന് പറഞ്ഞ് കേസ് കൊടുക്കൂ,ഫിസിക്കൽ ടാസ്ക് വന്നാൽ വെപ്രാളം'; പരിഹാസം
തനിക്ക് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങളെ ഒട്ടും കൂസലില്ലാതെ കൈകാര്യം ചെയ്ത വ്യക്തിയാണ് രേണു സുധി. വിവാദങ്ങളൊന്നും രേണുവിനെ തളർത്തിയിരുന്നില്ല. വിമർശനങ്ങളും പരിഹാസങ്ങളും തനിക്ക് വളരാനുള്ള ഊർജമാണെന്നായിരുന്നു രേണു തന്റെ ഹേറ്റേഴ്സിനോട് തുറന്നടിച്ചത്. രേണുവിന്റെ ഈ നിലപാടുകൾ തന്നെയാണ് അവർ ബിഗ് ബോസിലേക്ക് എത്തുന്നുവെന്ന വാർത്തകളിൽ പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തിയതും.
ഹൗസിലും തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ രേണു തക്കതായ മറുപടി നൽകുമെന്നും പരിഹാസങ്ങളെ കാറ്റിൽ പറത്തി ബിഗ് ബോസ് ഹൗസിനുള്ളിലെ മികച്ച മത്സരാർത്ഥികളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ രേണു ഉണ്ടാകുമെന്നും പ്രേക്ഷകർ പ്രതീക്ഷിച്ചു. 'താൻ ഫ്ലവർ അല്ലെട ഫയർ ആണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു രേണു ഹൗസിലേക്ക് കയറിയതും. ആദ്യ ദിവസങ്ങളിൽ രേണു കത്തിക്കയറിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിച്ചു. രേണുവിനെ സെപ്റ്റിക് ടാങ്കെന്ന് വിളിച്ച് അധിക്ഷേപിച്ച അക്ബറിനെതിരെ അവർ കടുപ്പിച്ചു. ഇടയ്ക്ക് അനീഷുമായും അനുവുമായുമെല്ലാം രേണു സുധി ഹൗസിൽ ഏറ്റുമുട്ടിയിരുന്നു.

എന്നാൽ ഇപ്പോൾ രേണു എവിടെയെന്ന ചോദ്യമാണ് ബിഗ് ബോസ് ആരാധകർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. ഗെയിമുകളിൽ മാത്രമല്ല ഒരു ടാസ്കിൽ പോലും സംസാരിക്കാനോ കാര്യമായ ഇടപെടലുകൾ നടത്താനോ രേണു തയ്യാറാകുന്നില്ല. മഷിയിട്ട് നോക്കിയാൽ പോലും രേണു ബിഗ് ബോസിൽ ഉണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ കമന്റുകൾ ഉയരുന്നത്. കഴിഞ്ഞ ദിവസം അവതാരകൻ മോഹൻലാലും രേണു ഇടപെടാത്തതിനെ പരിഹസിച്ചിരുന്നു. ഫിസിക്കൽ ടാസ്കിനിടെ യാതൊന്നും ചെയ്യാതിരുന്ന രേണുവിനെ കണ്ടപ്പോൾ കാമറയാണെന്നാണ് താൻ കരുതിയത് എന്നായിരുന്നു മോഹൻലാൽ ട്രോളിയത്. എന്തായാലും രേണുവിനെതിരെ പല ആരാധകരും ഇപ്പോൾ കടുത്ത ഭാഷയിൽ പ്രതികരിക്കുന്നുണ്ട്.
ഹൗസിൽ തുടരാൻ രേണുവിന് യാതൊരു യോഗ്യതയും ഇല്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. യോഗ്യതയുള്ള പലരും ആദ്യ ആഴ്ച തന്നെ പുറത്ത് പോകുമ്പോഴാണ് രേണു സുധി യാതൊന്നും ചെയ്യാെ അവിടെ തുടരുന്നതെന്ന് ചിലർ കുറ്റപ്പെടുത്തുന്നു.'ദയവുചെയ്ത് രേണു സുധിയുടെ പിആർ ടീമിനോടും,മാതാപിതാക്കളോടും, ചേച്ചിയോടും ഒരു അപേക്ഷ, നിങ്ങൾ എത്രയും പെട്ടെന്ന് ബിഗ് ബോസ് നടത്തിപ്പുകാരോട് ഒരു കേസ് കൊടുക്കണം, ഞങ്ങളുടെ രേണുവിനെ പുതിയ ബിഗ് ബോസ് ഹൗസിനുള്ളിൽ കാണ്മാനില്ല എന്ന് പറഞ്ഞ്. അങ്ങനെയെങ്കിലും ബിഗ് ബോസിന്റെ ക്യാമറമാൻ രേണു സുധിയെ ബിഗ്ബോസിന്റെ പ്രേക്ഷകരെ ഒന്ന് കാണിക്കട്ടെ.
പിന്നെ ക്യാമറാമാനെ കുറ്റം പറയാൻ പാടില്ല. അല്ലെങ്കിൽ പറ്റില്ല. രേണു എന്തെങ്കിലും ഒക്കെ ഒന്ന് കാണിച്ചു കൂട്ടണ്ടേ ക്യാമറയിൽ കാണിക്കാൻ. എന്താണെന്നറിയില്ല രേണുവിനെതീരെ വയ്യ എന്ന് തോന്നുന്നു. ശാരീരിക അസ്വസ്ഥതകൾ ഒക്കെയുണ്ട്. നിങ്ങൾ തിരിച്ചു വിളിക്കൂ
രേണു പുറത്തുവന്നു ഇന്റർവ്യൂ കൊടുത്ത് ജീവിക്കട്ടെ, രേണുവിന് അതൊക്കെ പറഞ്ഞിട്ടുള്ളൂ. മേലഅനങ്ങി ഒരു പണിയെടുക്കാൻ രേണുവിനോട് ആരും പറയരുത്', ഒരാൾ പരിഹസിച്ച് കുറിച്ചു.
'ഇപ്പോൾ അവർ കുഴപ്പമൊന്നുമില്ല ,ഒരു ഫിസിക്കൽ എന്തെങ്കിലും വരട്ടെ പിന്നെ അവർക്ക് ആകെയൊരു വെപ്രാളമാ, പിന്നെ വലിയമ്മമാരുടെ കൂട്ട് തലവേദന അവിടെ വേദന ഇവിടെ വേദന, എനിക്കു പറ്റില്ല പോണം, പിന്നെ കൊച്ചുങ്ങളെ ഇട്ടു സെന്റി., ടാസ്കിന് ആരെയെങ്കിലും ഹെൽപ് കിട്ടുമ്പോൾ ഒകെ ആവും, റിപ്പീറ്റ്', മറ്റൊരു കമന്റിൽ പറഞ്ഞു. അതേസമയം ഈ ആഴ്ച രേണു നോമിനേഷനിൽ വന്നാൽ പുറത്താകാനുള്ള സാധ്യത ഏറെയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications