സുധിയുടെ ഓർമ്മദിവസം അലിൻ ജോസ് പെരേരയുടെ ഡാൻസ് കൈയ്യടിച്ച് ആഘോഷിച്ച് രേണു സുധി'; രൂക്ഷവിമർശനം
കൊച്ചി: നടൻ കൊല്ലം സുധിയുടെ ഓർമ്മദിവസം 'ആഘോഷമാക്കിയ' രേണു സുധിയെ രൂക്ഷമായി വിമർശിച്ച് യുട്യൂബർ സായ് കൃഷ്ണ. മനപ്പൂർവ്വം കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമമാണ് രേണു നടത്തിയതെന്ന് സായ് വിമർശിച്ചു. ഇത്തരത്തിലുള്ള ഗിമ്മിക്കുകൾ ജനങ്ങൾ തിരിച്ചറിയുമെന്നും തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സായ് കൃഷ്ണ പറഞ്ഞു. സായിയുടെ വാക്കുകൾ ഇങ്ങനെ
'കോണ്ടന്റിന് വേണ്ടി ഏറ്റവും പ്രീയപ്പെട്ട ആളുടെ ഓർമ്മ ദിവസം ഉപയോഗിക്കരുത്. രേണു സുധി തന്നെയാണ് ആ ദിവസം ഓൺലൈൻ മാധ്യമങ്ങളെ വിളിച്ചുവരുത്തിയത്. രേണുവിനെ സംബന്ധിച്ച് 'ഹാപ്പി ആണ്ടാണ്'. അതേസമയം മറുവശത്ത് കൊല്ലത്ത് സുധിയുടെ വീട്ടിൽ സുധിയുടെ മൂത്തമകനും വീട്ടുകാരും വേറൊരു വഴിക്ക് സുധിക്ക് വേണ്ടിയുള്ള കർമ്മങ്ങൾ ചെയ്യുകയാണ്. അവിടെ സെലിബ്രിറ്റി ഫേസായ രേണു ഇല്ലാത്തത് കൊണ്ട് അവിടെ വലിയ ഗിമ്മിക്കുകളില്ല. കിച്ചുവിന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളത് കൊണ്ട് ഓൺലൈൻ മാധ്യമങ്ങൾ അവനെ കിട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ പരമാവധി അവരിൽ നിന്നൊക്കെ മുഖം തിരിച്ച് പോകുകയായിരുന്നു.

രേണു സുധിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് ഓട്ടോയിൽ പോകുമ്പോൾ കാമറയും കൂടെയുണ്ട്. ആക്ഷൻ കട്ട് എന്ന പോലെയാണ് ഓരോ രംഗങ്ങളും. ഒരു സൈഡിൽ വന്ന് എന്നെ ആളുകൾ സൈബർ അധിക്ഷേപം നടത്തുന്നുവെന്ന് കരയുകയും മറുവശത്ത് ഇത്തരത്തിലുള്ള നാടകം കളിക്കുകയും ചെയ്താൽ ആളുകൾ അധിക്ഷേപിക്കും. 365 ദിവസവും സുധി എന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന്റെ ഓർമദിവസം ഇത്തരത്തിലുള്ള ഗിമ്മിക്കുകൾ കളിച്ചാൽ ആളുകൾ അംഗീകരിക്കില്ല.
ഓർമദിവസം ഞാൻ മാധ്യമങ്ങളെ വിളിച്ചിട്ടില്ല എന്നാണ് രേണു പറഞ്ഞത്. എന്നാൽ അങ്ങനെ അല്ല, അവർ വിളിച്ചെന്ന് പല മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട്. ഏറ്റവും സ്വകാര്യമായ നടത്തേണ്ടൊരു ചടങ്ങാണത്. ആ ദിവസത്തെ ഒരു കണ്ടന്റ് സുധിയുടെ പെർഫ്യൂം ആണ്. ലക്ഷ്മി നക്ഷത്ര തന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണതെന്നാണ് പറഞ്ഞത്. അത് ആ ദിവസത്തെ പ്രൈം കണ്ടന്റ് ആണത്.
പുട്ടിന് തേങ്ങയിടുന്നത് പോലെയാണ് ആ ദിവസം പെരേരയുടെ ഡാൻസ് നടന്നത്. ഛോട്ടാ മുംബൈ റിലീസ് പറഞ്ഞ് പാട്ടുപാടി ഡാൻസ് കളിക്കുകയാണ്. ഇതെന്താണ് ഛോട്ടാ മുംബൈയുടെ പ്രമോഷനോ? നമ്മുടെ വീട്ടിലാണ് ഇത്തരത്തിൽ ഒരാളുടെ ഓർമ്മ ദിവസം ഇങ്ങനെ കാണിക്കുന്നത് എങ്കിൽ ചെള്ളയിൽ കൈ വീണിട്ടുണ്ടാകും. സുധി ജീവിനോടെ ഉണ്ടെങ്കിൽ കൊങ്ങയ്ക്ക് പിടിച്ച് പുറത്താക്കിയിട്ടുണ്ടാകും. ഇതൊക്കെ സമ്മതിച്ചുകൊടുത്ത രേണു സുധിയെ പറഞ്ഞാൽ മതിയാകും. ഒരു മിനിമം മര്യാദ വേണ്ടേ. പെരേരയുടെ ഡാൻസ് കണ്ട് രേണു കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്.
ഇപ്പോൾ രേണുവിന്റെ കൂടെ പ്രതീഷ് ഒരു പയ്യനുണ്ട്, അവർ അവർക്ക് വേണ്ടിയുള്ള കണ്ടന്റഅ കൃത്യമായി ചെയ്യുന്നുണ്ട്. ചടങ്ങിനിടെ പരസ്പരം വാരിക്കൊടുക്കുകയാണ്. ഈ പയ്യന്റെ ഭാര്യ രേണുവിന് വാരിക്കൊടുക്കുന്നുണ്ട്. ആ പയ്യനും ഭാര്യയും കുട്ടിയും രേണുവും കുട്ടിയുമൊക്കെ ഒരുമിച്ച് നടക്കുന്നൊരു വീഡിയോ, പരസ്പരം കുട്ടികളെ മാറ്റി നടക്കുന്നു, വിമർശനങ്ങൾക്കുള്ള വിമർശനങ്ങൾക്കുള്ള മറുപടിയായിട്ടാണോ ഈ ആണ്ട് ദിവസം ഇവർ ആഘോഷമാക്കിയത്? വാരിക്കൊടുക്കുന്നതും കഴിക്കുന്നതൊന്നും വലിയ സംഭവമല്ല, പക്ഷെ ആണ്ട് ദിവസം എന്തിനാണ് ആഘോഷിക്കുന്നത്', സായ് കൃഷ്ണ പറഞ്ഞു. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ചില കമന്റുകൾ ഇങ്ങനെ
'ബ്രോ നിങ്ങൾ പറയേണ്ടപോലെ കാര്യങ്ങൾ പറഞ്ഞു. ഇവരുടെ മിടുക്ക് ആണ് ഈ ഫേക്ക് വേലത്തരങ്ങൾ എല്ലാം കാണുന്ന ജനങ്ങൾ മോശക്കാരും എന്നാണ് ഇരവാദം. സഹജീവികളും സാമൂഹ്യ ധാരണകളും വച്ച് ഫേക്ക് കണ്ടാൽ ജനങ്ങൾ പ്രതികരിക്കില്ലേ? ഈ നടന്ന എല്ലാ കാര്യങ്ങളും ഓർമ്മദിനത്തെ അവഹേളിക്കുന്നതായിരുന്നില്ലേ? സുധിയുടെ പടത്തിനു മുന്നിൽ തിരി കത്തിച്ചു വച്ച് സ്പ്രേ കുപ്പിയും വച്ചിരിക്കുന്നു. ആത്മാവിന്റെ പരിശുദ്ധിയെ വീണ്ടും വിയർപ്പിന്റെ ഗന്ധം കൊണ്ട് മലിനപ്പെടുത്തുന്ന അവസ്ഥ. ആ ഗന്ധം വേണമെങ്കിൽ വീട്ടിലുള്ളവർക്ക് സ്വകാര്യമായി ഉപയോഗിക്കാം. അത് പരിശുദ്ധിയുടെ പര്യായമല്ല'
'ഞങ്ങളുടെ നാട്ടിലും ആണ്ടൊക്കെ നടത്തുമ്പോൾ കുറെ ആൾക്കാരെ വിളിച്ച് പന്തലു ഒകെ ഇട്ടു ഫുഡ് ഒക്കെ ഗ്രാൻഡ് ആയി കൊടുത്താണ് ചെയ്യാറ്.. ആ രീതിയിൽ ആയിരിക്കും പുള്ളിക്കാരി എല്ലാവരെയും വിളിച്ചത് പക്ഷേ കാണിച്ചു കൂട്ടിയത് കുറച്ചു കൂടിപ്പോയി. പ്രത്യേകിച്ച് പൊട്ടന്റെ ഡാൻസും കാര്യങ്ങളും ഒക്കെ.കുറച്ചു ഓവർ ആരുന്നു', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications