കൊല്ലം സുധിയുടെ ഇന്‍ഷൂറന്‍സ് തുകയ്ക്ക് മുന്‍ ഭാര്യക്ക് അവകാശമുണ്ടോ? രേണുവിനെ വെല്ലുവിളിച്ച് വീണ
മരിച്ച് പോയ ഒരാളുടെ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ഒരിക്കലും ഇതുപോലെ ഫെയിമിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയല്ല ഞാനെന്ന് കൊല്ലം സുധിയുടെ മുന്‍ഭാര്യ വീണ. കൊല്ലം സുധി ജീവിച്ചിരിക്കുന്ന സമയത്തും പുള്ളിയുടെ പേര് വെച്ചുകൊണ്ട് ഞാന്‍ ഒന്നിനും പോയിട്ടില്ല. മരിച്ച് പോയ ഒരാളെകുറിച്ച് ഇനി എന്ത് പറയാനാണ്. ഇപ്പോള്‍ നിയമപരമായി ഞാന്‍ മറ്റൊരാളുടെ ഭാര്യയുമാണെന്നും വീണ പറയുന്നു.
കൊല്ലം സുധിയുടെ ഇന്‍ഷൂറന്‍സ് തുകയ്ക്ക് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ രംഗത്ത് വന്നതെന്ന് ചിലർ പറയുന്നു. നിലവില്‍ ഒരു ഭാര്യയും അമ്മയും മക്കളുമൊക്കെയുള്ള ഒരാളുടെ ഇന്‍ഷൂറന്‍സ് തുക എനിക്ക് എങ്ങനെ കിട്ടാനാണ്. ഔദ്യോഗികമായി തന്നെ സുധിയുമായി വിവാഹമോചനം നടത്തി മറ്റൊരാളെ വിവാഹം ചെയ്ത് ജീവിക്കുകയാണ്. എനിക്ക് ഇപ്പോള്‍ ഒരു മകനുണ്ട്.

ചില കാര്യങ്ങള്‍ പറയുമ്പോള്‍ നമുക്ക് പെട്ടെന്ന് പൊള്ളും. എന്നെ മനസ്സിലാക്കുന്ന കുറച്ചുപേരെങ്കിലും ഉള്ളതില്‍ സന്തോഷം. എനിക്ക് അഭിമുഖങ്ങള്‍ നല്‍കി ഫെയിം ആകാനോ വൈറല്‍ ആകാനോ ഒന്നും താല്‍പര്യമില്ല. ഞാന്‍ നിങ്ങള്‍ ആരേയും ദ്രോഹിക്കാന്‍ വന്നിട്ടില്ല എന്നാണ് എന്നെക്കുറിച്ച് മോശം പറയുന്നവരോട് എനിക്ക് പറയാനുള്ളത്. രേണുവിനേയും ഞാന്‍ ദ്രോഹിക്കാന്‍ പോയിട്ടില്ലെന്നും വീണ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ മലയാളി സ്പെഷ്യല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രേണു അവരുടെ കരിയറുമായി മുന്നോട്ട് പോകട്ടെ. എനിക്ക് അതിന് അകത്ത് എന്തെങ്കിലും വിഷയമോ കുശുമ്പോ ഈഗോയോ ഇല്ല. പിന്നെ ചിലർ പറയുന്നു ഞാന്‍ ബിഗ് ബോസിലേക്ക് പോകാന്‍ നോക്കുകയാണെന്ന്. ഒരിക്കലും ബിഗ് ബോസുകാർ വിളിച്ചാലും ഞാന്‍ പോകില്ല. എനിക്ക് അങ്ങനെ ഒരു പ്ലാറ്റ് ഫോം വേണ്ട. ഇത് എന്റെ വാക്കാണ്. എനിക്ക് ഒരിക്കലും ഫെയിം വേണ്ട. ഫെയിം വേണമെങ്കില്‍ എനിക്ക് തന്നെ ഉണ്ടാക്കാം. ഇപ്പോള്‍ രണ്ട് സിനിമയോളം ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മോഡലിങ്ങിലേക്കും ഒരുപാട് സുഹൃത്തുക്കള്‍ വിളിക്കുന്നു.
കാശിനും ഫെയിമിനും വേണ്ടി ഞാന്‍ ആരേയും സ്നേഹിച്ചിട്ടില്ല. ഞാന്‍ ആരെയൊക്കെ സ്നേഹിച്ചിട്ടുണ്ടോ അതെല്ലാം സത്യസന്ധമാണ്. നിലനിന്ന് പോകുന്ന ബന്ധങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാറുള്ളു. പക്ഷെ ഒന്ന് രണ്ട് പണി എനിക്ക് കിട്ടിയിട്ടുണ്ട്. സമയ ദോഷമായിരിക്കാം. ആരൊക്കെ എന്തൊക്കെ കുത്തിപ്പൊക്കി കൊണ്ടുവന്നാലും എനിക്ക് ഒരു പ്രശ്നവും ഇല്ല. എന്തും നേരിടാനും തയ്യാറാണ്.
ഞാന്‍ പത്ത് കല്യാണം കഴിച്ചു, അല്ലെങ്കില്‍ 15 പേരുടെ കൂടെ പോയി എന്നൊക്കെ പറയുമായിരിക്കും. അതൊന്നും എനിക്ക് വിഷയമുള്ള കാര്യം അല്ല. മുഖമില്ലാത്ത കുറെ നാറികള്‍ ഇതിന് അകത്ത് കിടന്ന് കമന്റ് ഇടുന്നു എന്ന് കരുതി ഇനി ഞാന്‍ മുട്ടുമടക്കില്ല. ഇവരുടെ സംസാരം നില്‍ക്കുന്നുണ്ടെങ്കില്‍ നില്‍ക്കട്ടെ എന്ന് കരുതിയാണ് ആദ്യം വോയിസിലൂടെ മാത്രം രംഗത്ത് വന്നത്. പക്ഷെ അവിടേയും നിർത്തിയില്ല.
ഇന്നലെ എന്റെ സുഹൃത്തിനെ വിളിച്ച് രേണു ' അവളോട് നിർത്തിപ്പൊക്കോളാന്‍ പറ. അല്ലെങ്കില്‍ അവളുടെ എല്ലാം ഞാന്‍ പുറത്ത് വലിച്ചിടും' എന്ന് പറഞ്ഞു. അവള്‍ ഇടാനുള്ളതൊക്കെ ഇടട്ടെ. രേണുവിനെ വെല്ലുവിളിക്കുകയാണ്. ആര് എന്ത് പറഞ്ഞാലും എനിക്ക് വിഷയം ഇല്ല. എല്ലാം സധൈര്യം നേരിടുമെന്നും വീണ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications