'ആ പെര്‍ഫ്യൂം അടിക്കാന്‍ പറ്റത്തില്ല; അത് മണത്താല്‍ നിങ്ങളൊക്കെ ഓടും': ലക്ഷ്മി നക്ഷത്ര കേള്‍ക്കുന്നില്ലേ
മിമിക്രിയിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത കൊല്ലം സുധിയുടെ വേര്‍പാട് കേരളം ഞെട്ടലോടെയാണ് കേട്ടത്. സുധിയുടെ അപ്രതീക്ഷിത വേര്‍പാടോടെ ഭാര്യ രേണുവിന്റെയും രണ്ടു കുട്ടികളുടെയും ജീവിതം അനിശ്ചിതാവസ്ഥയിലായിരുന്നു. എന്നാല്‍ നല്ല മനസുകള്‍ ഒരുമിച്ചപ്പോള്‍ അവര്‍ക്ക് സ്വന്തമായി വീടൊരുങ്ങി. ലക്ഷ്മി നക്ഷത്ര അടക്കം നിരവധി പേര് സഹായവുമായി എത്തി. കൊല്ലം സുധിയെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ സ്നേഹവും പിന്തുണയുമാണ് കുടുംബത്തിന് ലഭിച്ചത്.
വെറും അഞ്ചു വര്‍ഷം മാത്രമാണ് സുധിയും രേണുവും ഒരുമിച്ചു ജീവിച്ചത്. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗമുണ്ടാക്കിയ ഞെട്ടലില്‍ നിന്നും രേണുവും മക്കളും അടുത്ത കാലത്താണ് പുറത്തുവന്നത്. പിന്നീട് ഷോട്ട് ഫിലിമുകളിലൂടെയും റീല്‍സുകളിലൂടെയും രേണു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഇതോടെ പിന്തുണയ്ക്കുന്നവരുടെ ഭാവവും മാറി. സമൂഹ മാധ്യമങ്ങളില്‍ രേണുവിനെ വിമര്‍ശിച്ചുള്ള കമന്റുകള്‍ നിറഞ്ഞു. അടുത്ത കാലത്ത്, സോഷ്യല്‍ മീഡിയ താരമായ ദാസേട്ടന് കോഴിക്കോട് എന്നയാളുമൊത്തുള്ള രേണുവിന്റെ റീല്‍സുകള്‍ വലിയ വിമര്‍ശനത്തിന് കാരണമായി. ഇരുവരും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിന്റെ പേരിലായിരുന്നു വിമര്‍ശനം.

'ഭര്‍ത്താവ് മരിക്കാന്‍ കാത്തിരിക്കുകയായിരുന്നു, ആഘോഷിക്കാന്‍' എന്നതടക്കം അധിക്ഷേപ കമന്റുകളാണ് രേണുവിനെതിരേ നെറ്റിസണ്‍സ് ചൊരിഞ്ഞത്. രേണു ധരിക്കുന്ന വസ്ത്രങ്ങളും ആക്ഷേപത്തിന് കാരണമായിരുന്നു. ബോഡി ഷെയ്മിങ് നടത്തുന്ന കമന്റുകള്‍ക്കും കുറവുണ്ടായില്ല. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടില്‍ പൂര്‍വാധികം ശക്തിയോടെയാണ് രേണു സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ വീഡിയോകളുമായി രംഗത്തുവരുന്നത്. സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങളും രേണുവിനെ തേടി എത്തുന്നുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ രേണുവിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ വെള്ളസാരി ഉടുത്ത് വീടിന്റെ അകത്തിരിക്കണോ എന്നാണ് പലരും ചോദിക്കുന്നത്. ഭര്‍ത്താവ് ഇല്ലാത്ത ഒരു സ്ത്രീ സന്തോഷിക്കുന്നതിനെ നെഗറ്റീവ് ആയി കാണുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നു. രേണു മേക്കപ്പ് അണിയുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും അവരുടെ സ്വാതന്ത്ര്യമാണെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. എന്തായാലും രേണുവിനെ ചുറ്റിപ്പറ്റിയാണ് അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഇപ്പോഴിതാ, കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂമിനെക്കുറിച്ച് പറയുന്ന രേണുവിന്റെ പുതിയൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ടെലിവിഷന്‍ താരം ലക്ഷ്മി നക്ഷത്രയാണ് ഈ പെര്‍ഫ്യൂം രേണുവിന് സമ്മാനിച്ചത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രേണു സൂക്ഷിച്ച് വെച്ചിരുന്നു. ഈ വസ്ത്രങ്ങളിലെ ഗന്ധമാണ് പെര്‍ഫ്യൂമാക്കി മാറ്റി ലക്ഷ്മി നക്ഷത്ര സമ്മാനിച്ചത്. പെര്‍ഫ്യൂം സമ്മാനിക്കുമ്പോഴുള്ള രേണുവിന്റെ വൈകാരിക നിമിഷങ്ങള്‍ ലക്ഷമി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
എന്നാല്‍ സ്വന്തം യൂട്യൂബിന്റെ റീച്ച് വര്‍ധിപ്പിക്കാന്‍ സുധിയെ വിറ്റ് കാശുണ്ടാക്കാനാണ് ലക്ഷമി നക്ഷത്രയുടെ ശ്രമം എന്ന തരത്തില്‍ അന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സമ്മാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സുധിചേട്ടന് ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴുള്ള മണമാണെന്നും രേണു പ്രതികരിച്ചിരുന്നു. പെര്‍ഫ്യൂമിന്റെ മണം കിട്ടിയപ്പോള്‍ ചേട്ടനെ തിരിച്ചുകിട്ടിയ പോലെ തോന്നി എന്നുപറഞ്ഞ് രേണു വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ഈ പെര്‍ഫ്യൂമിനെക്കുറിച്ച് രേണു കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മീഡയയോടു പറഞ്ഞ കാര്യങ്ങളാണ് പ്രചരിക്കുന്നത്. രേണുവിന്റെ വാക്കുകള്‍:
'ആ പെര്‍ഫ്യൂം അടിക്കാനുള്ളതല്ല, സുധിച്ചേട്ടന്റെ സ്മെല് എനിക്കും മകന് കിച്ചുവിനും അടുത്ത വീട്ടുകാര്‍ക്കും മനസിലാകുന്ന സ്മെല് ആണിത്. ഈ പെര്‍ഫ്യൂം അടിച്ചിട്ടേയില്ല. അത് ദേഹത്ത് അടിക്കുന്ന പെര്‍ഫ്യൂം അല്ല. സുധിച്ചേട്ടനെ ഓര്‍ക്കുമ്പോള്‍ അത് തുറന്ന് മണം കിട്ടുമ്പോള്‍ സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്നു തോന്നും. അല്ലാതെ അത് അടിക്കാന്‍ പറ്റില്ല. നിങ്ങളൊക്കെ അത് മണത്താല്‍ ഇവിടുന്ന് ഓടും. അത് സുധിച്ചേട്ടന് ഷൂട്ടിങ് ഒക്കെ കഴിഞ്ഞുവരുമ്പോള്‍ കുളിക്കുന്നതിന് മുന്‍പ് ഷര്‍ട്ട് ഊരിയിടുമ്പോഴുള്ള സ്മെല് ഇല്ലേ. വിയര്‍പ്പൊക്കെയുള്ള മണമാണ്. അത് എങ്ങനെയാണ് ദേഹത്ത് അടിക്കുന്നത്. അത് തീര്‍ന്നിട്ടില്ല, അതുപോലെ ഇരിപ്പുണ്ട്. അടിക്കാന്‍ പറ്റുന്നതല്ല.
രേണുവിന്റെ ഈ വാക്കുകള്‍ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ലക്ഷ്മി നക്ഷത്ര ഇതൊന്നും കേള്‍ക്കുന്നില്ലേ എന്നാണ് പലരും ചോദിക്കുന്നത്. 'ഇത്രയും നാളും അത് മണമായിരുന്നു.. ഇപ്പോ അത് നാറ്റമായി'..., 'ഇതു കേള്‍ക്കുന്ന ലക്ഷ്മി നക്ഷത്ര'... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
പുതിയ വീട്ടിലേക്ക് ലക്ഷ്മി നക്ഷത്ര ഇതുവരെ വന്നിട്ടില്ലെന്നും തിരക്കായിരിക്കുമെന്നും രേണു ഒരു ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. എന്താണ് വരാത്തതെന്ന് അവരോടു പോയി ചോദിക്കണമെന്നും രേണു പറയുന്നു. രേണുവും ലക്ഷ്മി നക്ഷത്രയും പഴയതു പോലെ സൗഹൃദമില്ലെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications