Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ പണം വാങ്ങി തിന്നാല്‍ ദഹിക്കില്ല': പുലിവാല് പിടിച്ച് രേണു സുധി: ഒടുവില്‍ വീഡിയോ മുക്കി

വിമർശനങ്ങള്‍ ഏറെ നേരിടുമ്പോഴും ഇന്ന് സോഷ്യല്‍ മീഡിയ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്ത കാലത്തായി തന്നെ നിരവധി വിവാദങ്ങളും താരത്തെ ചുറ്റിപ്പറ്റിക്കൊണ്ട് ഉയർന്നു വന്നു. ഇതിനെല്ലാം തന്റേതായ രീതിയിലുള്ള മറുപടികളും ന്യായീരികരണങ്ങളും രേണു സുധി നിരത്താറുമുണ്ട്. എന്തൊക്കെയായാലും ഇത്തരം വിവാദങ്ങള്‍ അവർക്ക് വലിയ തോതില്‍ ഗുണവും ചെയ്യുന്നുണ്ട്.

അടുത്ത കാലത്തായി രേണു സുധിയുടേതായി പുറത്തിറങ്ങിയ പല ആല്‍ബങ്ങളും റീലുകളും വളരെ വേഗത്തില്‍ തന്നെ വൈറലായി മാറാന്‍ ഈ വിവാദങ്ങളും വിമർശനങ്ങളും ചെറുതല്ലാത്ത രീതിയില്‍ സഹായിച്ചിട്ടുണ്ട്. ഇത് അവർ തന്നെ ഒരു തരത്തില്‍ അവസരമാക്കി എടുക്കുന്നുവെന്ന വിലയിരുത്തലും ശക്തമാണ്. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം അപ്പുറത്തുള്ള ഒരു പുലിവാല്‍ കൂടെ രേണു സുധി പിടിച്ചിരിക്കുകയാണ്. വ്യാപകമായ വിമർശനം ഉയർന്നതോടെ ആ വീഡിയോ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

renu-sudhi-lucky-

പാണ്ടിക്കാട് കുഞ്ഞാന്‍ അടക്കമുള്ള വ്ളോഗർമാരെ കൂടുക്കിയ ലക്കി ഡ്രോ തന്നെയാണ് രേണു സുധിയുടെ കാര്യത്തിലും വിഷയമായിരിക്കുന്നത്. മലപ്പുറത്ത് ഉള്ള ഒരു വീട് ലക്കി കൂപ്പണ്‍ വഴി സമ്മാനമായി നല്‍കുന്നുവെന്ന വീഡിയോയായിരുന്നു രേണു സുധി പങ്കുവെച്ചിരുന്നത്. വീഡിയോയില്‍ അടുത്തിടെ പുറത്തിറങ്ങിയ ഒരു ആല്‍ബത്തില്‍ രേണുവിനൊപ്പം അഭിനയിച്ച പ്രതീഷും ഉണ്ടായിരുന്നു.

പാണ്ടിക്കാട് കുഞ്ഞാനുമായി ബന്ധപ്പെട്ട ലക്കി ഡ്രോ വിഷയം മലപ്പുറം എസ്പിയുടെ അന്വേഷണ പരിധിയില്‍ ഇരിക്കെയാണ് സമാനമായ മറ്റൊരു നറുക്കെടുപ്പുമായി രേണുവും എത്തുന്നത്. ഇതോടെ ഏല്ലാ കോണുകളില്‍ നിന്നും വ്യാപക വിമർശനം ഉയർന്നു. വിമർശനം ശക്തമായതോടെ വിശദീകരണങ്ങളൊന്നും ഇല്ലാതെ ഇരുവരും വീഡിയോ പിന്‍ വലിക്കുകയും ചെയ്തു. വിശയത്തില്‍ പ്രതികരിച്ചുകൊണ്ട് വ്ളോഗർ സായി കൃഷ്ണ അടക്കമുള്ളവരും രംഗത്ത് വന്നിട്ടുണ്ട്.

'പാണ്ടിക്കാട് കുഞ്ഞാന്റെ വിഷയം നമ്മുടെ നാട്ടില്‍ വലിയ രീതിയില്‍ ചർച്ചയായിട്ടുള്ള വിഷയമാണ്. ഇപ്പോള്‍ വ്യാപകമായി വരുന്ന ഇത്തരം ലക്കി ഡ്രോ നിയമവിരുദ്ധമായ കാര്യമാണെന്നും എല്ലാവർക്കും അറിയാം. എന്നിട്ടും തങ്ങളുടെ പ്രേക്ഷകരോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും കാണിക്കാതെ അവരെ പറ്റിക്കുന്ന രീതിയില്‍ ലക്കി കൂപ്പണിന്റെ വീഡിയോ രേണു സുധി ചെയ്യണമായിരുന്നോ' സായി കൃഷ്ണ ചോദിക്കുന്നോ.

ജീവിക്കാന്‍ കാശ് വേണം, അത് അത്യാവശ്യവുമാണ്. അവർക്ക് കൊളാബും മറ്റ് പ്രൊജക്ടുകളൊക്കെ കിട്ടുന്നുണ്ടാവും. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇതുപോലുള്ള നിയമവിരുദ്ധമായ കാര്യത്തില്‍ നിന്നുള്ള പണം വാങ്ങി തിന്ന് കഴിഞ്ഞാല്‍ ദഹിക്കില്ല. ഈ വീഡിയോയിലെ ടീമിനെ വിളിച്ച് നിങ്ങള്‍ എങ്ങനെയാണ് ഈ പരിപാടി ചെയ്യുന്നത്? എത്ര ടിക്കറ്റാണ് അടിച്ചിട്ടുള്ളത്? ഇത് നിയമവിരുദ്ധം അല്ലേ? എന്ന് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവർക്ക് അതിനൊന്നും വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

രേണു സുധിയോട് മാത്രമായിട്ടല്ല, മറ്റ് കോണ്ടന്റ് ക്രിയേറ്റർമാരോടും കൂടിയാണ് പറയുന്നത്. ഇങ്ങനത്തെ ആളുകള്‍ നിങ്ങളുടെ അടുത്ത് വരും. അവർ പ്രോപ്പർട്ട് ബ്രോക്കേഴ്സ് ആണെന്നാണ് എനിക്ക് മനസ്സിലാകുന്നത്. സ്വന്തം വീട് വിറ്റ് ആരെങ്കിലും കടം വീട്ടാന്‍ നോക്കുന്നു എന്നതില്‍ ഉപരി, ഇത് ഒരു പുതിയ കച്ചവട തന്ത്രം ആക്കിയെടുക്കാന്‍ പോകുകയാണ്. നാളകളില്‍ ഇത് ഒരു ബിസിനസ് ട്രിക്ക് ആയി മാറാനുള്ള എല്ലാവിധ സാധ്യതയും ഉണ്ടെന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നുവെന്നും സായി കൃഷ്ണ പറയുന്നു.

ഇതൊക്കെ കമ്മീഷന്‍ പരിപാടിയാണ്. അതായത് വീഡിയോ ചെയ്യുന്ന ആളുകള്‍ക്ക് കമ്മീഷന്‍. രണ്ടാമത് ഇതുപോലുള്ള പരിപാടികള്‍ ഏറ്റെടുത്തി നടത്തുന്ന ആളുകള്‍ക്ക് കമ്മീഷന്‍. അങ്ങനെ എല്ലാതലത്തിലും കമ്മീഷന്‍ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഒരു ലക്കി കൂപ്പണ്‍ നറുക്കെടുപ്പിന്റെ കാര്യത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ഒരു വാലും തുമ്പും ഇല്ലാത്ത മറ്റൊരെണ്ണം. എത്ര ടിക്കറ്റ് അടിച്ചുവെന്നത് പോലും ഇത് നടത്തുന്നവർക്ക് അറിയില്ലെന്നും സായി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+