Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയുടെ ആരാധികയല്ല, പക്ഷെ.. : വായിൽ വെള്ളികരണ്ടിയുമായി ജനിച്ചവർ മാത്രമല്ല സാധാരണക്കാരും മനുഷ്യരാണ്

ബിഗ് ബോസില്‍ വെച്ചും രേണുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ അക്ബർ ഖാനെതിരെ വലിയ വിമർശനമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഉള്ള ജനങ്ങൾ കാണുന്ന ഒരു ഷോയിൽ വന്നിട്ട് പരസ്യമായി ഒരു വ്യക്തിയെ വ്യക്തിഹത്യ ചെയ്യുകയും ഏറ്റവും തരം താണ രീതിയിൽ ഏറ്റവും ക്രൂരമായി അപമാനിക്കുകയും ചെയ്യുകയാണ് അക്ബർ ഖാൻ എന്ന മനുഷ്യത്വവും വകതിരിവും ലവലേശം ഇല്ലാത്ത വ്യക്തിചെയ്തതെന്നാണ് സുജിമോൾ മാരാരി എന്ന വ്യക്തി കുറിക്കുന്നത്.

വായിൽ വെള്ളികരണ്ടി ആയിട്ട് ജനിച്ചവർ മാത്രമല്ല സാധാരണക്കാരും മനുഷ്യരാണ്. അവർക്കും അഭിമാനമുണ്ട്, അന്തസ്സുണ്ട്, അവരും മനുഷ്യരാണ് അവരുടെയും കൂടെയാണ് ഈ ലോകമെന്നു അവർ കൂട്ടിച്ചേർക്കുന്നു. ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

bigg-boss-renu-small-

ഏഷ്യാനെറ്റ്‌ ബിഗ്‌ബോസ് സീസൺ സെവൻ തുടങ്ങിയത് എല്ലാവരും അല്ലെങ്കിലും കുറച്ചു പേർക്കെങ്കിലും അറിയാമെന്നു കരുതുന്നു. ഇന്നലെ അതിൽ കൊടുത്ത ഒരു ടാസ്കിൽ ഒരു കണ്ടസ്റ്റന്റ് മറ്റൊരാൾക്ക്‌ ഇട്ട പേരാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. അക്ബർ ഖാൻ രേണു സുധിക്ക് നൽകിയ പേരാണ് സെപ്റ്റിക് ടാങ്ക്. ഞാൻ രേണുസുധിയുടെ ആരാധികയൊന്നുമല്ല. അവരെ സോഷ്യൽ മീഡിയയിൽ പലരും കുറ്റപ്പെടുത്തുന്ന കാണുമ്പോൾ ഞാൻ പ്രതികരിച്ചിട്ടുണ്ട്.

കാരണം എന്താണ് അവർ ചെയ്ത തെറ്റ്? അവർ ഭർത്താവ് മരിച്ചു കഴിഞ്ഞപ്പോൾ അവർ സോഷ്യൽ മീഡിയയിൽ ആക്ടിവായി, വീഡിയോസും ഷോർട്ട് ഫിലിമുകൾ, സീരിയൽ, സിനിമ ഫോട്ടോ ഷൂട്ട്‌ ഒക്കെ ചെയ്യുന്നു. എന്തെ ഇതൊക്കെ കുറ്റമാണോ? ഇന്ത്യയിൽ നിരോധിച്ചതാണോ? ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീക്ക് സന്തോഷങ്ങൾ പാടില്ലേ? അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ.

ലോകമെമ്പാടും ഉള്ള ജനങ്ങൾ കാണുന്ന ഒരു ഷോയിൽ വന്നിട്ട് പരസ്യമായി ഒരു വ്യക്തിയെ വ്യക്തിഹത്യ ചെയ്യുകയും ഏറ്റവും തരം താണ രീതിയിൽ ഏറ്റവും ക്രൂരമായി അപമാനിക്കുകയും ചെയ്യുകയാണ് അക്ബർ ഖാൻ എന്ന മനുഷ്യത്വവും വകതിരിവും ലവലേശം ഇല്ലാത്ത വ്യക്തിചെയ്തത്. ഒന്നുമില്ലാത്ത ഒരു സാധാരണക്കാരി ആയത് കൊണ്ടാണോ രേണു സുധിയെന്ന വ്യക്തിയെ നിങ്ങൾ സെപ്റ്റിക് ടാങ്കിനോട് ഉപമിച്ചത്.?

മനുഷ്യവിസർജനം തങ്ങുന്നതാണ് സെപ്റ്റിക് ടാങ്ക്.
അക്ബർഖാൻ ഒരു സ്ത്രീയെ അങ്ങനെ പറഞ്ഞ നിങ്ങൾക്ക് സ്ത്രീകളോടുള്ള കാഴ്ചപ്പാട് എന്താണെന്ന് നിങ്ങൾ തന്നെ സമൂഹത്തെ കാണിച്ചു തന്നു. അവർ ഒരു സാധാരണക്കാരി ആയതുകൊണ്ട്, അവർക്ക് കുറേ നെഗറ്റീവ്സ് കമന്റ്‌ പുറത്തുണ്ടെന്ന് കരുതി ചൊറിയാൻ ആയാലും, ആളുകൾ നിങ്ങളെ സപ്പോർട്ട് ചെയ്യും എന്ന് കരുതിയിട്ടായാലും നിങ്ങൾ പറഞ്ഞ ആ ഒറ്റ വാക്ക് സെപ്റ്റിക്ക് ടാങ്ക് അതോടുകൂടെ നിങ്ങൾ എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കി.

വായിൽ വെള്ളികരണ്ടി ആയിട്ട് ജനിച്ചവർ മാത്രമല്ല സാധാരണക്കാരും മനുഷ്യരാണ്. അവർക്കും അഭിമാനമുണ്ട്, അന്തസ്സുണ്ട്, അവരും മനുഷ്യരാണ് അവരുടെയും കൂടെയാണ് ഈ ലോകം. ഒരുമനുഷ്യനെ പ്രകോപിപ്പിക്കാൻ കളിയാക്കാൻ ഇരട്ടപ്പേർ വിളിക്കാൻ മറ്റെന്തൊക്കയുണ്ട് അക്ബർ. ഒരു നിലവാരവും ഇല്ലാത്ത
ഒരാളായിപ്പോയി നിങ്ങൾ. ഹജീവിയെ നികൃഷ്ടമായി അപമാനിച്ചിട്ടു അത് തെറ്റാണെന്ന് നിങ്ങൾക്ക് കൃത്യമായി അറിയുന്നത് കൊണ്ട് തന്നെ ക്യാമറ നോക്കി ക്യാമറയോട് മാപ്പ് പറയാൻ കാണിച്ച നിങ്ങളുടെ അഭിനയം ജനങ്ങൾ തിരിച്ചറിയാതിരിക്കില്ല. ഈ വിഷയത്തിൽ ഞാൻ രേണു സുധിക്കൊപ്പം. ഞാൻ ഒരു രേണു സുധി ഫാൻ അല്ല
ഒരു വ്യക്തിയെ വ്യക്തിഹത്യ ചെയ്യുന്നത്
കണ്ടുനിൽക്കാൻ കഴിഞ്ഞില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+