Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു മുടി നീട്ടുക മാത്രമല്ല സ്കിൻ വെളുപ്പിച്ചു, തലയിൽ നിറയെ പേൻ, 'മുടി ചീകില്ല, ദിവസവും കുളിക്കില്ല', മറുപടി

ബിഗ് ബോസിലേക്ക് പോകും മുൻപുളള രേണു സുധിയുടെ മേക്ക് ഓവർ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഹെയർ എക്സ്റ്റൻഷനും പുരികത്തിനുളള മൈക്രോ ബ്ലേഡിംഗും അടക്കമുളളവ രേണു സുധിയുടെ ലുക്ക് തന്നെ മാറ്റിയിരുന്നു. റൂമ കോസ്മെറ്റോളജിയാണ് രേണുവിന് പ്രമോഷന്റെ ഭാഗമായി സൌജന്യമായി ഹെയർ എക്സ്റ്റൻഷൻ അടക്കമുളളവ ചെയ്ത് കൊടുത്തത്.

ഇപ്പോഴിതാ ബിഗ് ബോസിൽ എത്തിയ ശേഷം രേണുവിന്റെ ഹെയര്‍ എക്‌സ്‌റ്റെന്‍ഷനും വിവാദമായിരിക്കുകയാണ്. തലയിൽ നിന്നും മുടി ഊരി വരുന്നു എന്ന തരത്തിലുളള വീഡിയോകൾക്ക് മറുപടിയുമായി റൂമ കോസ്മെറ്റോളജി ഉടമയായ റൂമ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

റൂമയുടെ മറുപടി: '' രേണു സുധിയുടെ ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ചെയ്തത് സംബന്ധിച്ച് കുറേ വീഡിയോകള്‍ വരുന്നുണ്ട്. ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ചെയ്യുമ്പോള്‍ നല്ല ശ്രദ്ധ ആവശ്യമാണ്.. ഇതൊക്കെ ചെയ്യാന്‍ പറ്റുമോ എന്നുളളത് ചോദിച്ചിട്ടാണ് എല്ലാ സര്‍വ്വീസും ചെയ്യുന്നത്. ഇതൊക്കെ ചെയ്യാത്ത ഒരാള്‍ക്ക് കൊടുക്കുന്ന സര്‍വ്വീസ് ഒരിക്കലും നിലനില്‍ക്കില്ല.

rooma

രേണുവിന് ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ചെയ്ത് കൊടുത്തു. രേണുവിന്റെ തിരക്ക് കാരണം അത് ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ടാകില്ല. അവര്‍ ഒരു സ്ഥലത്ത് നിന്ന് കണ്ടിട്ടില്ല.. ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ വെച്ചതിന് ശേഷം രേണുവിന് ഷൂട്ടോട് ഷൂട്ട് തന്നെ ആയിരുന്നു. മുടി ചീകുന്നതോ കെട്ടി വെയ്ക്കുന്നതോ കണ്ടിട്ടില്ല. മാത്രമല്ല എപ്പോഴും തല ചൊറിഞ്ഞ് കൊണ്ട് നടക്കുന്നു.

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ വെച്ചതിന് ശേഷം മുടി എപ്പോഴും വലിച്ച് കൊണ്ടിരിക്കുന്നതാണ് കാണുന്നത്. സാധാരണ മുടി ആണെങ്കില്‍ പോലും ഒരു മാസം പിടിച്ച് വലിച്ച് കൊണ്ടിരുന്നാല്‍ എന്തായിരിക്കും അവസ്ഥ. രേണു സുധിയുടെ മുടി പോയി എന്ന് അവര്‍ പറഞ്ഞിട്ടില്ല. താന്‍ ബിഗ് ബോസ് കാണാത്ത ആളാണ്. ഈ പ്രശ്‌നം വന്നപ്പോള്‍ ചില വീഡിയോസ് കണ്ടു.

അതില്‍ ഒരു വീഡിയോയില്‍ രേണു പറയുന്നുണ്ട് മുടി കെയര്‍ ചെയ്യേണ്ടതിനെ കുറിച്ച്. ആദ്യത്തെ ഒരു വീഡിയോ കണ്ട് താന്‍ ഞെട്ടിപ്പോയി. ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ചെയ്തിടത്ത് നിന്ന് പറഞ്ഞു മുടി കഴുകരുത് എന്ന് പുളളിക്കാരി പറയുന്നു. അത് വളരെ തെറ്റായ ഒരു കാര്യമാണ്. മുടി ദിവസവും കഴുകാവുന്ന തരത്തിലുളള ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആണ് രേണുവിന് വെച്ചിരിക്കുന്നത്. ദിവസവും വേണമെങ്കില്‍ എണ്ണ തേക്കാം, ഷാംപൂ ഇടാം, മുടി ഏത് തരത്തില്‍ വേണമെങ്കിലും സ്റ്റൈല്‍ ചെയ്യാം.

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ചെയ്യാന്‍ വന്ന സമയത്ത് തന്നെ രേണു പറഞ്ഞിരുന്നു താന്‍ തല കഴുകാറില്ല എന്ന്. അഞ്ച് ദിവസത്തില്‍ ഒരു തവണ മാത്രമേ തല കഴുകാറുളളൂ എന്നാണ് പറഞ്ഞത്. പക്ഷേ അത് പറ്റില്ലെന്ന് തങ്ങള്‍ അന്ന് തന്നെ പറഞ്ഞിരുന്നു. ദിവസവും തല വൃത്തിയാക്കണമെന്ന് പറഞ്ഞിരുന്നു. കാരണം തലയില്‍ അധികമായി ഒരു സാധനം കൂടി വെക്കുമ്പോള്‍ കൂടുതല്‍ പൊടി തലയില്‍ അടിയാന്‍ സാധ്യത ഉണ്ട്. ഇത് വൃത്തിയാക്കാതിരുന്നാല്‍ താരനും പേനും ഒക്കെ വരും.

ആ വീഡിയോയില്‍ രേണു പറഞ്ഞത് മുടി ഊരിപ്പോരുന്നു എന്നല്ല. കറുത്ത നിറത്തില്‍ പൊടി പോലെ എന്തോ ഒരു സാധനം വരുന്നു എന്നാണ്. താന്‍ മനസ്സിലാക്കുന്നത് രേണുവിന്റെ തലയില്‍ നിറയെ പേന്‍ ആയിട്ടുണ്ട് എന്നാണ്. വേറൊരാള്‍ അത് കാണുമ്പോള്‍ ഉളള നാണക്കേട് മറയ്ക്കാനാണ് തലയിലെ വാക്‌സ് ഇളകി പോരുന്നതാണ് എന്ന രീതിയില്‍ രേണു കാണിച്ചത്. രേണുവിന്റെ തലയില്‍ മുഴുവന്‍ പേന്‍ ആയിട്ടുണ്ട് എന്നത് ഉറപ്പാണ്.

തല കഴുകുകയും ഇല്ല, മുടി ചീകുകയും ഇല്ല അങ്ങനെയുളള ഒരാളുടെ തലയില്‍ എന്താണ് സംഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. രേണുവിന്റെ തലയില്‍ നിന്ന് പൊടിഞ്ഞ് വന്നു എന്ന് പറയുന്നത് ശരിക്കും പേന്‍ തന്നെയാണ്. തങ്ങള്‍ ഉപയോഗിക്കുന്ന വാക്‌സില്‍ പൊടി പോലെ വരില്ല. അങ്ങനെയൊരു വസ്തു അതില്‍ ഇല്ല. തലയിലെ പേന്‍ പലരും കണ്ടപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് തലയില്‍ പൊടി ഉളളത് പോലെ കാണിച്ചത്. മുടി ഊരിപ്പോകാന്‍ സാധ്യത ഇല്ല. വലിച്ചാല്‍ വരില്ല.

ഇത് പല രീതിയിലും ഉളള നെഗറ്റീവ് ഫീഡ്ബാക്ക് ഉണ്ടാക്കിയിട്ടുണ്ട്. റൂമ ഇനി പൂട്ടിപ്പോയാല്‍ മതി എന്നൊക്കെ പറയുന്നവരുണ്ട്. റൂമ 10 വര്‍ഷമായി ഇവിടെ ഉണ്ട്. എന്താണ് തങ്ങളുടെ സര്‍വ്വീസ് എന്ന് ഇവിടെ വന്നവര്‍ക്ക് അറിയാം. പത്ത് പേര്‍ക്ക് വേണ്ടി ചെയ്താല്‍ അതില്‍ 7 പേരെയേ എപ്പോഴും തൃപ്തിപ്പെടുത്താന്‍ സാധിക്കൂ. ബാക്കി 3 പേര്‍ നമ്മള്‍ എത്ര നല്ലത് ചെയ്താലും നെഗറ്റീവ് പറയും. രേണുവിന്റെ ഈ പ്രശ്‌നം, രേണു ബിഗ് ബോസില്‍ നിന്ന് എന്ന് ഇറങ്ങുന്നോ അന്ന് തന്നെയോ അതിന്റെ അടുത്ത ദിവസങ്ങളിലോ രേണുവിനെ ഇവിടെ കൊണ്ട് വന്ന് സത്യാവസ്ഥ അറിയിക്കും. രേണു എന്ന് പറയുന്ന ഒരാളെ വെച്ചല്ല ഈ സ്ഥാപനം ഇത്രയും വര്‍ഷം നിന്നത്.

രേണുവിന് ഹെയര്‍ എക്‌സ്റ്റെന്‍ഷന്‍ മാത്രമല്ല മൈക്രോ ബ്ലേഡിംഗും സ്‌കിന്‍ വൈറ്റനിംഗും ചെയ്തു. അതിന്റെ റിസള്‍ട്ട് എല്ലാവരും കണ്ടതാണ്. രേണുവിന്റെ ഭാഗത്ത് നിന്ന് വന്ന ഈ തെറ്റ് മനപ്പൂര്‍വ്വവും പറഞ്ഞതല്ല. താന്‍ കെയര്‍ ചെയ്തിട്ടില്ല എന്നൊക്കെ രേണു പറയുന്നുണ്ട്. പക്ഷേ ഓണ്‍ലൈന്‍ മീഡിയ ആ ഭാഗമൊക്കെ കട്ട് ചെയ്താണ് തന്റെ ബിസിനസ്സിനെതിരെ പറയുന്നത്. പക്ഷേ അത് തന്നെ ബാധിക്കില്ല. രേണു ഒരു മോശം സ്ത്രീ അല്ല, അവര്‍ക്ക് അറിവില്ലായ്മ ഉണ്ട്. അവരുടെ വാക്കുകളില്‍ കുറേ വിവരക്കേട് ഉണ്ട്. അത് മറ്റുളളവര്‍ക്ക് ദോഷമായി വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+