രേണുവിന് മൂന്നാഴ്ച കൊണ്ട് ബിഗ് ബോസിൽ നിന്നും കിട്ടിയത് മൂന്ന് ലക്ഷം? മൈന്റ് ഗെയിമർ തന്നെ ..വിമർശനം
ബിഗ് ബോസ് മലയാളം സീസൺ 7 ൽ രേണു സുധി എവിടെയെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ബിഗ് ബോസ് ഹൗസിൽ 71 ക്യാമറകൾ ഉണ്ടായിട്ട് ഒരു കാമറയിൽ പോലും രേണു കുടുങ്ങുന്നില്ലല്ലോയെന്ന പരിഹാസമാണ് ബിഗ് ബോസ് ആരാധകരിൽ ഒരു വിഭാഗം ഉയർത്തുന്നത്. ഉയർന്ന പ്രതിഫലം നൽകിയാണ് രേണു സുധിയെ ബിഗ് ബോസിലേക്ക് കൊണ്ടുവന്നത് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രേണു ബിഗ് ബോസിന് പുറത്തെന്ന പോലെ ഹൗസിന് അകത്തും കത്തിക്കയറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല തനിക്ക് വീട്ടിൽ പോകണമെന്ന് ഹൗസിൽ വെച്ച് ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ് രേണു. ആരോഗ്യപരമായും മാനസികമായും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും വീട്ടിൽ പോകണമെന്നും രേണു ബിഗ് ബോസിനോട് ഇടയ്ക്കിടെ പറയുന്നുണ്ട്. പിന്നീട് ഇത് തിരുത്തി പറയുകയും ചെയ്യുന്നുണ്ട്. ഇതിനെയെല്ലാമാണ് ആരാധകരിൽ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.
ഇത്രയും പണം കൊടുത്ത് രേണുവിനെ കൊണ്ടുവന്നിട്ട് ബിഗ് ബോസ് എന്താണ് ഉണ്ടാക്കിയതെന്ന് ചോദിക്കുകയാണ് ഇപ്പോൾ ചിലർ . 'രേണു എന്താണ് ബിഗ് ബോസ് ഹൗസിൽ ചെയുന്നത്..?? നേരിട്ട് ബിഗ് ബോസ് കാണുകയും ചെയ്യാം പൈസയും കിട്ടും. ബിബി കണ്ടസ്റ്റൻസിന്റെ ദിവസ ശമ്പളം അതായത് വല്യ സെലിബ്രിറ്റി ഒന്നും അല്ലാത്ത ഒരു മത്സരാർത്ഥിക്ക് ഒരു ദിവസത്തെ കൂലി ഏകദേശം 15 കെ - 20 കെആണെന്ന് ഏതോ യുട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട്. ബിഗ് ബോസ് 7 തുടങ്ങിയിട്ട് 3 ആഴ്ചയായി.. 21 Days x 15000/- = 315000/.ഇത്രേം ദിവസം അവിടെ ചുമ്മാ തലയും ചൊറിഞ്ഞിരുന്ന രേണു ചേച്ചിയുടെ മിനിമം മിനിമം നേടിയത് ഇത്രയും വരും. വീട്ടിലിരുന്നു ലൈവ് കാണാൻ ആർക്കും പറ്റും.പക്ഷെ ബിഗ് ബോസ് ഹൗസിനകത്തിരുന്ന് Live കാണാൻ ഒരു ഗെത്ത് വേണം. രേണു സുധി, ദി മൈന്റ് ഗെയിമർ' എന്നാണഅ ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ഒരാൾ കുറിച്ച പരിഹാസം.

രേണുവിന് ഹൗസിൽ ഗെയിം കളിക്കാനുള്ള ഒരു കണ്ടന്റും ഇല്ലെന്ന് മറ്റൊരാൾ കുറ്റപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുള്ള കുറിപ്പ് ഇങ്ങനെ- 'ഗെയിം കളിക്കണ്ട കണ്ടന്റ് ഒന്നും കയ്യിൽ ഇല്ല. ഫുഡ് അടിക്കുക. കിടക്കുക, തല ചൊറിയുക. ഇടയ്ക്ക് ഇടയ്ക്ക് സുധിച്ചേട്ടന്റെ പെരും പറഞ്ഞ് വോട്ട് വാങ്ങുക. രേണു സുധി ആയി എങ്ങാനും ജനിച്ചാൽ മതിയായിരുന്നു. പുലി പതുങ്ങത് ഒളിക്കാനല്ല കുതിക്കാൻ ആണ്. രേണു ചേച്ചി ഒതുങ്ങുന്നത് എവിക്ട് ആവാൻ അല്ല അത് ബിഗ്‌ബോസ് കപ്പ് തൂക്കാൻ ആണ് .എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആയിരുന്നു എന്ന് .എവിടെയാണോ പ്രശ്നംങ്ങൾ കൂടുതൽ അവ്ടെന്നു തന്നെ കളി തുടങ്ങാം.കിച്ചണിൽ വന്നു കളിക്കാൻ ധൈര്യം ഉള്ളവർക് ഇനി അങ്ങോട്ട് വരാം.അവിടെ ഒരു റാണി ഉണ്ട് രേണു റാണി.
ഇനി ഏത് സ്വേച്ചാപതിയും ഒന്നു വിറക്കും കിച്ചണിൽ വന്നു മോഷ്ട്ടിക്കാൻ. അത് കാപ്പി എടുക്കാൻ വന്നവർ ആയാലും, പഞ്ചസാര എടുക്കാൻ വന്നവർ ആയാലും.
വരുന്നവർക് എല്ലാം നെവിന്റെ അവസ്ഥ ആയിരിക്കും.വായിൽ നിന്നും വരുന്നത് വാങ്ങി പോകാം.മൂന്ന് ആഴ്ച വേണ്ടി വന്നു എല്ലാം ഒന്നു പഠിച്ചു എടുക്കാൻ. അത് മറ്റുള്ളവരെ കപളിപ്പിച്ചു ആയിരുന്നു. പേൻ നോക്കിയും, കിടന്നും, ഉറങ്ങിയും ഒക്കെ മറ്റുള്ളവരെ താൻ ഒരു ഗെയിമർ ആണ് എന്ന് ഒരു സൂചനയും കൊടുക്കാതെ ഉള്ള ഒരു കുറുക്കന്റെ സൂത്രം ആണ് രേണു ഉപയോഗിച്ചത്. മൂന്ന് ആഴ്ച നിങ്ങൾ കളിചില്ലേ ഇനി ചേച്ചി ഒന്നു കളിക്കട്ടെടാ. അത് കിച്ചണിൽ നിന്ന് തന്നെ തുടങ്ങി എതിരാളികളെ ഒന്നു പേടിപ്പിച്ചു. ബിഗ്‌ബോസിന്റെ വക 7ന്റെ പണി ആണ് എങ്കിൽ രേണു സുധിയുടെ വക 18ന്റെ നല്ല പണി വരുന്നുണ്ട് ഓരോരുത്തർക്കും. അതിന്റെ സൂചന മാത്രം ആയിരുന്നു ഇന്ന് നെവിന് കൊടുത്തത്.
ചേച്ചി കൂടെ കളത്തിൽ ഇറങ്ങിയ സ്ഥിതിക്ക് ബിഗ്‌ബോസ് വീട് നിന്ന് കത്താൻ പോകുകയാണ്. പേടി ഉള്ളവർക് എല്ലാം അവരുടെ ഇഷ്ടപെട്ട കണ്ടെസ്റ്റന്റ്സിനെ എവിക്ട് ആക്കി രക്ഷപെടുത്തി കൊണ്ട് പോകാം. രേണു സുധി ഫ്ലവർ അല്ലാടാ ഫയർ ആഹ് ടാ', ഇങ്ങനെ പോകുന്നു പരിഹാസക്കുറിപ്പുകൾ.












Click it and Unblock the Notifications