കെട്ടിപിടിക്കാനൊക്കെ ഓക്കെയാണോ എന്നാണ് ആദ്യം അന്വേഷിച്ചത്: പിന്നീട് ഒരു പ്രശ്നം ആകരുതല്ലോ: രേണു സുധി
രേണു സുധി, പ്രതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തുവന്ന കരിമിഴി കണ്ണാല്‍ എന്ന ആല്‍ബം യൂട്യൂബില്‍ വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയായി 13 ലക്ഷത്തിലധികം പേരാണ് ആല്‍ബം കണ്ടിരിക്കുന്നത്. ആല്‍ബത്തിനായി കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയത്തിയ രേണു സുധിയുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ വലിയ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ ഈ ആല്‍ബത്തിന്റെ വിശേഷങ്ങളുമായി രേണുവും പ്രതീഷൂം പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. തങ്ങള്‍ക്കെതിരായ വിമർശനങ്ങള്‍ക്കും ഇരുവരും മറുപടി നല്കുന്നു.
നേരത്തേയും നിരവധി ആല്‍ബങ്ങള്‍ ചെയ്തിരുന്നെങ്കിലും ആദ്യമായിട്ടാണ് ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നത്. രേണു സുധിയോടൊപ്പമാണ് അഭിനയിക്കുന്നത് എന്നതിനാല്‍ എയറില്‍ ആയിരിക്കുമെന്ന് സംവിധായകന് ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാലും ചെയ്ത് നോക്കാം എന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഷൂട്ടിന് പോയപ്പോള്‍ ആകെ ടെന്‍ഷനായിരുന്നു. പക്ഷെ അന്ന് മുതല്‍ ചേച്ചി ചോദിക്കുന്നുണ്ടായിരുന്നു ' എന്റെ കൂടെ അഭിനയിക്കുന്നതിന് തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന്'- പ്രതീഷ് പറയുന്നു.

വീട്ടില്‍ നിന്നും അച്ഛനും അമ്മയും ഭാര്യയുമൊക്കെ നല്കിയ പിന്തുണയിലാണ് ഞാന്‍ ആല്‍ബത്തിലേക്ക് അഭിനയിക്കാന്‍ എത്തിയത്. എന്തൊക്കെ നേരിടേണ്ടി വരുമെന്ന് ഡയറക്ടർ പറയുന്നത് അമ്മയൊക്കെ കേള്‍ക്കുന്നുണ്ട്. അപ്പോഴും അമ്മ പറയുന്നത് ഓക്കെ പറയടാ എന്നാണ്. മറ്റുള്ളവർ എന്ത് പറഞ്ഞാലും എനിക്ക് പറയാനുള്ളത് കൂടെ കേട്ടിട്ടെ അവർ ഒരു നിലപാട് എടുക്കുകയുള്ളു. നീ പോകുന്നത് അഭിനയിക്കാനാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നാണ് അമ്മ പറഞ്ഞതെന്നും പ്രതീഷ് കൂട്ടിച്ചേർക്കുന്നു.
അതേസമയം, തന്നോടൊപ്പം ആര് അഭിനയിച്ചാലും അവർ ആക്രമിക്കപ്പെടും എന്നാണ് രേണു സുധി പറയുന്നത്. ദാസേട്ടന് കോഴിക്കോട് വരെ കുറച്ച് കാലത്തേക്ക് നല്ല ഇരയായിരുന്നു. ആ മുള്‍ക്കിരീടം ഇപ്പോള്‍ ഇവന്റെ തലയിലായി. അതുകൊണ്ട് തന്നെ ഏത് സീന്‍ എടുക്കുമ്പോഴും പ്രതീഷ് ഓക്കെയാണോയെന്ന് അവനോടും സംവിധായകനോടും ചോദിക്കും. കെട്ടിപിടിക്കാനൊക്കെ അവനും അവന്റെ ഫാമിലിയും ഓക്കെയാണോയെന്ന് ഞാന്‍ അന്വേഷിക്കുമെന്നും രേണു സുധി പറയുന്നു.
നമുക്ക് അതേ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇങ്ങനെ ഒരു നടനുണ്ടെന്നും അയാള്‍ക്ക് ഫാമിലി ഉണ്ടെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് രേണു സുധിയോടൊപ്പം അഭിനയിക്കാന്‍ കുടുംബത്തിന് ഓക്കെയല്ലേ എന്നാണ്. അതായത് നാളെ ഒരു കല്ലുകടി ഉണ്ടാകാന്‍ പാടില്ല. ഇവിടെ പ്രതീഷും അവന്റെ ഫാമിലിയും എന്റെ കൂടെ അഭിനയിക്കാന്‍ ഓക്കെയായിരുന്നു. പ്രതീഷിനേക്കാള് അവന്റെ ഫാമിലിയാണ് എന്നെ വിളിക്കുന്നത്. ആ കുട്ടി വെറും പാവമാണ്. ആ ആല്‍ബം വിജയിച്ചതിലും വലിയ സന്തോഷമാണ്.
കുറ്റവും കുറവുമൊക്കെ ഒരുപാട് പേര് പറയുമെങ്കിലും ആ ആല്‍ബത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ഇവന്റെ അഭിനയം എനിക്ക് വലിയ ഇഷ്ടമാണ്. ഒരു ദിവസം അഞ്ചെട്ട് പ്രാവശ്യം ഞാന്‍ ആ ആല്‍ബം കാണുന്നത് ഇവിന്റെ അഭിനയം കാണാനായിട്ടാണ്. ഏഴുദിവസം തികയുന്നതിന് മുമ്പ് തന്നെ വണ്‍ മില്യണ്‍ അടിച്ചു. അതിന്റെ പിറ്റേ ദിവസം ഞാന്‍ അഭിനയിച്ച മറ്റൊരു ആല്‍ബം ഇറങ്ങിയെങ്കിലും അത് അത്ര വിജയകരമായില്ല.
സംവിധായകന് മഹിയേട്ടനും ഞാനും തമ്മില്‍ നേരത്തേയുള്ള ബന്ധമാണ്. അദ്ദേഹം നല്ല കെയറിങ്ങും പിന്തുണയും നല്കുന്നു. അതുകൊണ്ടാണ് ആ തരത്തില്‍ ഒരു പോസ്റ്റിട്ടത്. അല്ലാതെ പ്രണയമോ മറ്റെന്തെങ്കിലും ഇതുവരേയില്ല. നല്ല സുഹൃത്താണ്. എനിക്ക് എൻ്റെ അനിയന്മാരുടെ കൂടെ വരെ ഫോട്ടോ എടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും രേണു സുധി പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications