Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധിയോട് അക്ബർ കാണിച്ചതും അതാണ്, അപ്പാനി ശരതിൻരെ ഗെയിം പ്ലാൻ..ഇപ്പോൾ വിരണ്ടു'

ബിഗ് ബോസ് മലയാളം സീസൺ 7 മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. മത്സരാർത്ഥികളിൽ ഓരോരുത്തരും തങ്ങളുടെ പുതിയ ഗെയിം പ്ലാനുകൾ ഓരോന്നായി പയറ്റി തുടങ്ങി കഴിഞ്ഞു. എത്രയൊക്കെ പ്ലാനിങ് പുറത്ത് നിന്ന് നടത്തിയാലും ബിഗ് ബോസിൽ പിടിച്ച് നിൽക്കുക എളുപ്പമുള്ള കാര്യമല്ല. ഹൗസിനുള്ളിലെത്തി അവിടുത്തെ സാഹചര്യത്തിന് അനുസരിച്ച് പിടിച്ച് നിൽക്കാൻ സാധിക്കണം.

ഇത്തവണ മുൻ സീസണുകളിലെ ഒരു സ്ട്രാറ്റജികളും വെച്ച് പൊറുപ്പിക്കില്ലെന്നായിരുന്നു ബിഗ് ബോസിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെടൽ സ്ട്രാറ്റജിയും ലൗ സ്ട്രാറ്റജിയും കരച്ചിൽ സ്ട്രാറ്റജിയുമെല്ലാം അതുപോലെ ചുരുട്ടിയെടുത്ത് വെളിയിൽ തള്ളുമെന്ന് അവതാരകൻ മോഹൻലാലും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി വ്യത്യസ്തമായ ചില ഗെയിം പ്ലാനുകൾ മത്സരാർത്ഥികൾ പയറ്റുന്നുണ്ടെന്നാണ് ബിഗ് ബോസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അക്കൂട്ടത്തിൽ ആർട്ടിസ്റ്റുകളെ ഒപ്പം കൂട്ടിയുള്ള പ്ലാനിങ്ങാണ് അപ്പാനി ശരത് പയറ്റുന്നതെന്ന് ഒരു ബിഗ് ബോസ് ആരാധകൻ അഭിപ്രായപ്പെടുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

enuappani2-

'ശരത്തിൻ്റെ ഗെയിം പ്ലാൻ. ബിഗ് ബോസ് ഷോയിൽ സെലിബ്രിറ്റി ആർട്ടിസ്റ്‌ക്കൾക്ക് എന്തോ പ്രിവിലേജ് ഉണ്ട് എന്ന ധാരണ ആണ് ശരത്തിന്.എല്ലാ മത്സരാർത്ഥികളും തുല്യരാണ് , ഗെയിം അനുസരിച്ചാണ് അവർ മുന്നോട്ട് കേറി വരുന്നത് എന്ന് മനസ്സിലാക്കിയിട്ടില്ല. ഡേ ഒന്ന് തൊട്ട് ആർട്ടിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കാൻ പരിശ്രമിക്കുന്ന ശരതിനെ ആണ് നമ്മൾ കണ്ടത്. പാട്ടുകാരൻ ആയ അക്ബർ ഖാൻ ആദ്യത്തെ മെമ്പർ ആയി പുള്ളിയുടെ ഗ്രൂപ്പിൽ.

ഷാനവാസിനെ കൺവിൻസ് ചെയ്തു നടന്നില്ല. അപ്പോൾ തൊട്ട് ഷാനവാസ് ആയി അവരുടെ ടാർഗറ്റ്. മുൻഷി രഞ്ജിത്തും ഗ്രൂപ്പിൽ വീണില്ല. അടുത്തത് അനുമോൾ, കൺവിൻസ് ചെയ്യാൻ നോക്കി, അനു ഗ്രൂപ്പിന് എതിരാണ് എന്ന് മനസ്സിലാക്കി അനുവിനോടും യുദ്ധം പ്രഖ്യാപിച്ചു.. ശൈത്യയും ഗ്രൂപ്പിൽ വീണില്ല.. ഇതേ ഫീൽഡിൽ ഉള്ള രേണുവിനോട് ആണേൽ പുച്ഛവും. അതാണ് അക്ബർ രേണുവിനോടു കാട്ടിയത്.

ശരത്തിൻ്റെ ആർട്ടിസ്റ്റ് ഗ്രൂപ്പിൽ വീണത്
1) കലാഭവൻ സരിഗ
2) ബിന്നി

ബിൻസി ശരത്തിന് ബോണസ് ആയിരുന്നു. ബട്ട് എവിക്ട് ആയല്ലോ.
ശരത്തിൻ്റെ എക്സ്റ്റന്റഡ് ഗ്രൂപ്പിലെ അംഗങ്ങൾ

1) ആദില നൂറ
2) ആര്യൻ
3) ജിസേൽ
4) റെന ഫാത്തിമ

ബിഗ് ബോസിൽ എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കി ഇൻഡിവജ്വൽ ഗെയിം കളിച്ചാൽ മാത്രമേ ഇനി ശരത്തിന് പ്രേക്ഷകരുടെ മുന്നിൽ ഉയർന്ന് വരാൻ സാധിക്കൂ. ഗെയിം മാറ്റി പിടിച്ചേ മതിയാകൂ ഇല്ലെങ്കിൽ കൂടുതൽ നെഗറ്റീവ് ആകും', പോസ്റ്റിൽ പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം അനുമോളും അപ്പാനി ശരതും തമ്മിലുണ്ടായ തർക്കത്തിൽ ശരത് അൽപം വിരണ്ടിട്ടുണ്ടെന്നാണ് ചില ആരാധകർ കുറിക്കുന്നത്. 'അപ്പാനി ശരിക്കും ഒന്ന് വിരണ്ടിട്ടുണ്ട്. അനുമോൾ പുറത്ത് പോയ ആൾ നി കാരണം ആണ് പോയത് എന്ന് പറഞ്ഞപ്പോൾ പുള്ളിടെ കൺട്രോൾ പോയി.ഒട്ടും പ്രതീക്ഷിച്ചില്ല അനുമോൾ അങ്ങനെ ഒരു തിരിച്ചടി കൊടുക്കുമെന്ന്.എല്ലാത്തിലും കയറി ആളാവുന്ന ശരത്തിന് കിട്ടിയ 8ന്റെ പണി ആണ് അനുമോൾ പറഞ്ഞത്. അത് കഴിഞ്ഞു സെയിം വിഷയം ഷാൻവാസും എടുത്ത് ഇട്ടു.അതിൽ പുള്ളി ആകെ ടെൻഷൻ അടിച്ചു, ഷാനവാസ്‌ ന്റെ പിന്നാലെ നടന്നു നടന്നു ചോദിക്കുവാണ്, പുള്ളി ശരിക്കും പേടിച്ച പോലെ ഒക്കെ തോനുന്നു.

ഷാനവാസ്‌ പറയുന്നുണ്ട് അനുമോൾ പറഞ്ഞപ്പോൾ ഞാൻ മിണ്ടാതിരുന്നത് ആണ് നിനക്ക് ഉള്ളത് തരാം എന്ന്. ഇന്നത്തെ എപ്പിസോഡ് കൂടെ ശരത്തിന്റെ അഹങ്കാരം കുറച്ചു കുറയാൻ ചാൻസ് ഉണ്ട്.ശരത്തിനെ വെച്ച് ഗെയിം കളിക്കുന്നത് അക്ബർ ആണ്.അക്ബർ ഒരു എരിതീയിൽ എണ്ണ ഒഴികുന്ന കുറുക്കൻ ആണ്.അപ്പാനിക്ക് ഒറ്റക് നിന്ന് കളിച്ചാൽ നല്ലത്. അക്ബറിനെ ഒപ്പം കൂട്ടുന്നത് ദോഷം ചെയ്യും', പോസ്റ്റിൽ പറഞ്ഞു. എന്തായാലും ഇനിയുള്ള അപ്പാനിയുടെ ഗെയിം പ്ലാൻ എന്താണെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+