രേണു സുധിയെ തൊട്ടു, അക്ബറിനെ ലാലേട്ടന്‍ വന്ന് എടുത്തുടുക്കും: സെപ്റ്റിക് ടാങ്ക് പരാമർശം വളരെ മോശം
ബിഗ് ബോസ് മലയാളം സീസണ്‍ 7 ഓരോ ദിനം പിന്നിടുന്തോറം മത്സരാർത്ഥികള്‍ തമ്മിലുള്ള വീറും വാശിയും ശക്തമായികൊണ്ടിരിക്കുകയാണ്. രേണുവും അക്ബറും തമ്മിലുണ്ടായ ചില വിഷയങ്ങളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി വീടിനും അകത്തും പുറത്തുമുള്ള ചൂടേറിയ ചർച്ചാവിഷയം. എല്ലാത്തിനും കാരണം ബിഗ് ബോസ് കഴിഞ്ഞ ദിവസം നല്‍കിയ മോണിങ് ടാസ്കും.
ഓമനപ്പേര് എന്ന മോണിങ് ടാസ്കായിരുന്നു ബിഗ് ബോസ് കഴിഞ്ഞ ദിവസം നല്‍കിയത്. ഒരോ മത്സരാർത്ഥിയും വന്ന് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥിക്കും ഇഷ്ടപ്പെടാത്ത മത്സരാർത്ഥിക്കും ഒരോ ഓമനപ്പേര് നല്‍കണം. അവസാനം ഏറ്റവും കൂടുതല്‍ ആളകള്‍ ഇഷ്ടമാണെന്ന് പറഞ്ഞയാളേയും ഇഷ്ടപ്പെടാത്തതായുള്ള ആളേയും ക്യാപ്റ്റന്‍ പറയണം. ആ പേര് ലഭിക്കുന്നവർ ഇനി മുതല്‍ ബിഗ് ബോസില്‍ ആ പേരിലായിരിക്കും അറിയപ്പെടുകയെന്നും ബിഗ് ബോസ് ടാസ്ക് ലെറ്ററിലൂടെ വ്യക്തമാക്കി.

അക്ബർ ഏറ്റവും ഇഷ്ടമുള്ള വ്യക്തിയായി തിരഞ്ഞെടുത്ത ഒനീലിന് മിസ്റ്റർ പെർഫെക്റ്റ് എന്ന പേര് നല്‍കിയപ്പോള്‍ ഇഷ്ടപ്പെടാത്ത രേണുവിന് സെപ്റ്റിക് ടാങ്ക് എന്ന വിശേഷണമായിരുന്നു നല്‍കിയത്. തിരിച്ച് രേണു അക്ബറിനെ വേട്ടപ്പട്ടിയെന്നും വിളിച്ചു. ടാസ്ക് കഴിഞ്ഞതിന് ശേഷം രേണു ഈ വിഷയത്തില്‍ ശരിക്കും പിടിക്കുകയും മറ്റുള്ളവരോടും ഒറ്റക്കും ഈ വിഷയത്തില്‍ വീടിനുള്ളി നിരന്തരം സംസാരിക്കുകയും ചെയ്തു. പരാമർശം കൈവിട്ട് പോയി എന്ന് തോന്നി തുടങ്ങിയതോടെ അക്ബർ ക്യാമറക്ക് മുമ്പില്‍ എത്തി മറ്റാരും കാണാതെ മാപ്പ് പറയുകയും ചെയ്തു. അതോടൊപ്പം രേണുവിനോട് സോറി പറഞ്ഞിട്ടുണ്ട്.
വീടിന് അകത്ത് എന്നത് പോലെ തന്നെ പുറത്തും ഇത് തന്നെയാണ് ചർച്ചാ വിഷയം. രേണു എത്ര മോശം ആണെങ്കിലും അക്ബർ അങ്ങനെ പറയാന്‍ പാടില്ലെന്നാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രവുമല്ല ഈ സീസണില്‍ മോഹന്‍ലാല്‍ ആദ്യം എടുത്ത് ഉടുക്കാന്‍ പോകുന്നത് അക്ബറിനേയായിരിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അക്ബറിന്റെ മാപ്പ് അംഗീകരിക്കാനാവില്ലെന്നും ആളുകള്‍ പറയുന്നു. 'എന്തിൻ്റെ പേരിൽ ആയാലും ഒരു മനുഷ്യനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചിട്ട് തനിക്ക് നല്ല നെഗറ്റീവ് പുറത്ത് ഉണ്ടാകും എന്ന തിരിച്ചറിവിൽ നിന്നുള്ള മാപ്പ് പറച്ചിൽ മാത്രമാണിത്. വീക്കറ്റ് എപ്പിസോഡിൽ ലാലേട്ടൻ ഇത് ചോദ്യം ചെയ്യുമെന്ന് വിചാരിക്കുന്നു' ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു.
'നിങ്ങൾക്ക് പലർക്കും ഇവരെ ഇഷ്ടമല്ലായിരിയ്കും എനികും അങ്ങിനെ ആണ്. പക്ഷേ സെപ്റ്റിക് ടാങ്ക് ലെ കീടാണൂ എന്നൊക്കെ വിളിയ്കൻ മാത്രം എന്ത് തെറ്റ് ആണ് ഇവർ ചെയ്തതു? ചെറുപ്പത്തിലേ വിധവയായ ഒരു സ്ത്രീ ചെറിയ ചുറ്റുപാടിൽ നിന്ന് വരുന്നു ആരൊക്കെയോ തെറ്റിദരിപ്പിച്ചോ മുതലെടുത്തോ ഒക്കെ ഇങ്ങനെ അയിപ്പോവാനാണ് സാദ്ധ്യത. അതൊക്കെ എന്ത്കിലും ആവട്ടെ അവരുടെ ഇഷ്ടം . അക്ബർ വിളിച്ചത് വെറും നിഷ്കളങ്കത ഒന്നുമല്ല സമൂഹത്തിലെ ഉപരി വർഗ്ഗത്തിൽ പെട്ട. ഡോക്ടർ ഭാര്യ ആയിട്ടുള്ള ഒരു സോ കോളഡ് പുരോഗമനക്കാരൻ ആണ് രേണു തിരിച്ചൊന്നും പറയാൻ കെൽപ്പില്ലാത്ത ഒരു സാദു എന്ന് ഉറപ്പു ഉള്ളത് കൊണ്ട് തന്നെയാണ് അധിഷേപിച്ചത്. ലാലേട്ടൻ വന്നു ശക്തമായ നടപടി തന്നെ എടുക്കണം എന്ന് പ്രതീക്ഷിക്കുന്നു' മറ്റൊരു വ്യക്തിയും അഭിപ്രായപ്പെട്ടു.
മറുവശത്ത് 'ബിഗ് ബോസിന് മുന്നേ രേണു സുധിയുടെ വീഡിയോസ് വരുന്ന എഫ്ബി - ഇന്‍സ്റ്റാ കമൻ്റ് ബോക്സിൽ നല്ല പച്ച അവരാതം എഴുതി വിടുന്ന മലയാളി കൂട്ടം തന്നെയാണോ അക്ബർ എന്തോ സെപ്ടിക് ടാങ്ക് എന്ന് വിളിച്ചതിന് ഈ കിടന്ന് ചോര തിളക്കുന്നത്' എന്ന് ചോദിക്കുന്നവരുമുണ്ട്. അക്ബറിൻ്റെ ഭാഗത്ത് ഉണ്ടായ തെറ്റിന് പുള്ളി മാപ്പും പറഞ്ഞു. പക്ഷേ രേണുവിനെ അന്ന് തെറി പറഞ്ഞവർ മാറ്റി പറയുമോ.... ഇല്ല.... അതാണ്....
അക്ബറിൻ്റെ മുന്നേറ്റം പേടിക്കുന്ന ഒരു കൂട്ടം ആൾക്കാരും ഈ കൂട്ടത്തിൽ ഉണ്ട്. കയ്യിൽ നിന്ന് തെറ്റ് പറ്റി മാപ്പും പറഞ്ഞ്. അല്ലാതെ കണ്ണിൽ മുളക് പൊടി ഇടുകയോ മറ്റുള്ളവരെ കൈ വെച്ചിട്ട് മാസ്സ് കാണിക്കാൻ നിന്നില്ല... ചെയ്ത തെറ്റുകൾ തിരുത്തി ചെക്കൻ മുന്നോട്ട് പോകുമെന്നും അക്ബറിനെ പിന്തുണയ്ക്കുന്നവർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications