രേണു സുധി എന്താണ് ഈ പറയുന്നത്; ഇതുപോലെ ഒരു അമ്മയെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല: സായി കൃഷ്ണ
വീടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി രേണു സുധിയും പിതാവ് തങ്കച്ചനും കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ രംഗത്ത് വന്നിരുന്നു. വീടിന്റേയും മതിലിന്റേയുമൊക്കെ നിരവധി കേടുപാടുകള്‍ ഇരുവരും വീഡിയോയില്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം ഇളയമകന്‍ റിതപ്പനുമായി ബന്ധപ്പെട്ടുള്ള ചില പ്രതികരണങ്ങളും രേണു ഇതേ വീഡിയോയില്‍ നടത്തിയിരുന്നു. ഈ പ്രതികരണം വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്കാണ് ഇടയാക്കിയത്.
യൂട്യൂബ് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ അടക്കമുള്ളവർ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. നമുക്ക് ഒരു സാധനം മറ്റൊരാള്‍ സമ്മാനമായി തരുമ്പോള്‍ അവരോടുള്ള ബഹുമാനം ആ കിട്ടിയ സാധനത്തിന്റെ മേല്‍ കാണിക്കണം. അതായത് ആ വസ്തു എങ്ങനെ നമ്മള്‍ കൊണ്ട് നടക്കുന്നു എന്നതിലാണ് അയാളോടുള്ള ബഹുമാനം നില്‍ക്കുന്നത്. അന്ന് വീട് നല്‍കുമ്പോഴുള്ള അവസ്ഥയില്ല ഇപ്പോഴുള്ളത്. വീടിന്റെ പുറത്തൊക്കെ ആകെ പുല്ല് കയറി കിടക്കുകയാണ്. അതിന്റെ കാരണങ്ങളൊക്കെ രേണുവിന്റെ പിതാവ് പറയുന്നുണ്ടെന്നും സായി പറയുന്നു.

വീടിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് കാണിക്കുന്നതിന് ഒരു രീതിയുണ്ട്. അത് ഒന്നും നോക്കാതെ ഈ മനുഷ്യന്‍ നേരെ ചെന്നിട്ട് നിലവില്‍ തന്നെ പൊട്ടിപ്പോയ ഒരു ഭാഗം വീണ്ടും പൊട്ടിക്കാനായി മാന്തിപ്പറിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം മുതലാണെങ്കില്‍ ആരും അങ്ങനെ ചെയ്യില്ല. പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതൊക്കെ ക്യാമറയില്‍ കിട്ടുന്നുണ്ട്. ആ സാഹചര്യത്തില്‍ ഇനിയും അത് മോശമാക്കേണ്ട കാര്യമില്ല. എന്തിനാണ് അത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല.
വീട് വേറെ ആള്‍ കൊടുത്തതാണെങ്കിലും കിട്ടിക്കഴിഞ്ഞാല്‍ നല്ല രീതിയില്‍ കൊണ്ടുനടക്കുക എന്നൊരു പരിപാടിയുണ്ട്. ചുറ്റുപാടും നോക്കിയാല്‍ തന്നെ അറിയാം വളരെ ശോചനീയമായ അവസ്ഥയിലാണ് ആ വീട് കിടക്കുന്നത്. മതില്‍ പൊട്ടിയതൊക്കെ കാണിക്കുന്നുണ്ട്. അതിന്റെ കാരണം പറയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഏകദേശം ശരിയാണെന്ന് എനിക്കും തോന്നുന്നുണ്ട്. ബെല്‍റ്റ് ഒന്നും ഇല്ലാതെ ആറ് അടിയുടെ മുകളില്‍ കട്ട വെച്ച് കെട്ടിയാല്‍ മഴയൊക്കെ പെയ്യുമ്പോള്‍ ഒന്ന് ഇരിക്കും. അത് ആയാലും മെയിന്റയിന്‍ ചെയ്യുക എന്ന ഒരു കാര്യമുണ്ട്. പുല്ലും മറ്റുമൊക്കെ പടർന്ന് കയറുന്നത് മതിലിന് കൂടുതല്‍ പ്രശ്നമാകുമെന്നും സായി കൃഷ്ണ തന്റെ വീഡിയോയില്‍ പറയുന്നു.
വയ്യാണ്ടിരിക്കുന്ന സമയത്ത് ചാല് കീറി മുറ്റത്തെ വെള്ളക്കെട്ട് ഒഴിവാക്കി എന്നൊക്കെ രേണുവിന്റെ അച്ഛന്‍ പറയുന്നുണ്ട്. അത് ചെയ്യണം, അല്ലാതെ എല്ലാ പണിക്കും വീട് നിർമ്മിച്ച് തന്നവർ പണിയെടുത്ത് തരില്ലലോ. കുറച്ച് കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യണം. അങ്ങനെ ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും വിളിച്ച് പറയുമ്പോഴാണ് അല്‍പ്പത്തരം എന്ന കാര്യം ഫീല്‍ ചെയ്യുന്നത്. പിന്നെ മറ്റൊരു കാര്യം അവർ കാണിക്കുന്ന പ്രശ്നങ്ങളെല്ലാം ഉള്ളതാണ്. പക്ഷെ അവർ അത് കൈകാര്യം ചെയ്ത രീതിയാണ് പാളിപ്പോയത്.
വീടിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് സ്വയം മെയിന്റയിന്‍ ചെയ്യാനുള്ള ഒരു കപ്പാസിറ്റി ഇപ്പോള്‍ രേണുവിന് ഉണ്ട്. ആ കപ്പാസിറ്റിക്കും പുറത്ത് പോകുകയാണെങ്കില്‍ വളരെ മാന്യമായ രീതിയില്‍ വീട് നിർമ്മിച്ച് തന്നവരോട് പറയാമായിരുന്നു. അതിന് പകരം ഇത് ഒരു സോഷ്യല്‍ മീഡിയ കണ്ടന്റ് ആയി മാറി. വേണമെന്ന് വെച്ച് പറഞ്ഞതാണോ അല്ലെങ്കില്‍ അറിയാതെ പറഞ്ഞ് പോയതാണോ എന്നതൊക്കെ കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാകും.
പെട്ടെന്ന് ചാടിക്കയറി വന്ന് ഒരു മീഡിയക്കാരന്‍ നിങ്ങളുടെ വീടിന് ചോർച്ചയുണ്ടോ എന്ന് ചോദിക്കില്ലാലോ. ഒന്നില്ലെങ്കില്‍ ആ ചോദ്യം ചോദിച്ച വ്യക്തി ഫുള്‍ ടൈം രേണുവിന്റെ വീട്ടിലുണ്ടാകണം. അല്ലെങ്കില്‍ രേണു ചോദിപ്പിച്ച ചോദ്യം ആയിരിക്കണം. ആ വീടിന് ക്വാളിറ്റി പ്രശ്നം ഉണ്ട്. ആളുകള്‍ കൊടുത്ത പണത്തിനുള്ള പണി ആ വീട്ടില്‍ കയറിയിട്ടില്ല എന്നുള്ളതാണ് രേണുവിന് ആളുകളിലേക്ക് എത്തിക്കണം എന്നുള്ളതെങ്കില്‍ അതായിരുന്നു കൃത്യമായി ചെയ്യേണ്ടത്. ഇന്ന് ഇട്ടത് പോലത്തെ വീഡിയോ അന്ന് സ്വന്തം യൂട്യൂബ് ചാനലില്‍ ഇടാമായിരുന്നു.
ഇളയ മകന്‍ റിതപ്പനെ നിങ്ങള്‍ ഏറ്റെടുത്തോ എന്നുള്ള രേണുവിന്റെ പ്രതികരണം ഒരു അമ്മ എന്ന നിലയ്ക്ക് ഒരാളും അംഗീകരിക്കില്ല. മിണ്ടിയാല്‍ പറയും റിതപ്പനെ നിങ്ങള്‍ എടുത്തോ.. കുഞ്ഞിനെ നിങ്ങള്‍ നോക്കിക്കോ എന്ന്. നിങ്ങള്‍ക്ക് ആ കുഞ്ഞിനെ വേണ്ടേ. നാട്ടുകാരോടുള്ള ദേഷ്യത്തിനാണെങ്കിലും സ്വന്തം മകനെ നിങ്ങള്‍ കൊണ്ടുപോയിക്കോ എന്ന് പറയുന്ന ഒരു അമ്മയെ അടുത്ത കാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. കൂട്ടത്തില്‍ ബാക്കിലിരുന്ന് അച്ഛനും പറയുന്നു കൊണ്ടുപോയിക്കോയെന്ന്. കാരണം അവർക്ക് നോക്കാന്‍ വയ്യെന്നും സായി കൃഷ്ണ പറയുന്നു.












Click it and Unblock the Notifications