Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിന്റെ മുഖം കണ്ടാൽ ആട്ടാനും ഉരയ്ക്കാനും തോന്നുമെന്ന് നെവിൻ; നീ ആട്ടിയിട്ട് പോയാൽ മതിയെന്ന് രേണു, പോര്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകർ ഉറ്റുനോക്കുന്ന പ്രധാന മത്സരാർത്ഥികളിലൊരാൾ ആണ് രേണു സുധി. പുറത്ത് വേണ്ടുവോളം വിവാദങ്ങൾ രേണുവിനെ ചുറ്റിപറ്റി ഉയർന്നിരുന്നു. ബിഗ് ബോസിൽ പോയാൽ താൻ റിയൽ ആയി നിൽക്കുമെന്നുമാണ് രേണു പറഞ്ഞത്. അതുകൊണ്ട് തന്നെ രേണുവിന്റെ റിയൽ ഗെയിം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഹൗസിൽ എത്തിയ ആദ്യ ദിവസം തന്നെ 'തലവേദന'യെ ചൊല്ലി രേണു വലിയ ചർച്ചാവിഷയമായി. തലവേദനയെടുക്കുന്നുവെന്ന് പറഞ്ഞ് രേണു ഉറങ്ങിയെന്നാണ് സഹമത്സരാർത്ഥികൾ ഉയർത്തിയ ആക്ഷേപം. ഇതിനെ ചൊല്ലി വലിയ തർക്കം തന്നെ ഹൗസിൽ അരങ്ങേറി. ഇപ്പോഴിതാ രേണുവിന്റെ മറ്റൊരു വീഡിയോ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിൽ നെവിനും രേണുവും തമ്മിലാണ് തർക്കം.

bbrenu-17

രേണുവിന്റെ മുഖം കണ്ടാൽ ആട്ടാൻ തോന്നുമെന്നാണ് നെവിൻ പറയുന്നത്. ഇതോടെ രേണു നെവിനോട് ആട്ടാൻ വെല്ലുവിളിക്കുകയാണ്. നെവിൻ ആ വെല്ലുവിളി സ്വീകരിച്ച് രേണുവിനെ ആട്ടും, തിരിച്ച് രേണുവും. പിന്നാലെ ഇരുവരും പരസ്പരം ക്ഷമ ചോദിച്ചു. എന്നാൽ അത് അവിടെ അവസാനിച്ചില്ല. നിങ്ങളുടെ മുഖം കണ്ടാൽ എങ്ങനെയാണ് ആട്ടാതിരിക്കുകയെന്നായി നെവിൻ. ആട്ടാൻ മാത്രമല്ല ഉരക്കാനും തോന്നുമെന്ന് നെവിൻ പറഞ്ഞു.

എന്നാൽ നീയൊന്ന് കാണിച്ച് താ എന്നായി രേണു. ആട്ടി ഉരച്ച് നീ പോയാൽ മതി, കാണിക്ക് എന്ന് രേണു പറഞ്ഞു. എന്റെ മോന്ത നന്നായി ഉരയണം, ഉരപ്പിച്ചിട്ടേ വിടാവൂ, നന്നായി ഉരയണം', രേണു വെല്ലുവിളിച്ചു. ഇതിനിടയിൽ ശാരിക ഇടപെട്ടു. രേണു അഭിനയികുകയല്ല, ജീവിക്കുകയാണ് എന്ന് ശാരിക പറഞ്ഞു.

ശാരികമയുടെ മുഖത്ത് നോക്കി ആരെങ്കിലും ഇത്തരത്തിൽ പ്രതികരിച്ചാൽ ശാരിക എന്ത് പറയും എന്ന് രേണു ചോദിച്ചു. സീരിയസ് ആയിട്ടാണെങ്കിൽ തീർച്ചയായും ശക്തമായി പ്രതികരിക്കുമെന്നായി ശാരിക. അത് തന്നെയാണ് ഞാൻ ചെയ്തതെന്നും അല്ലാതെ ഞാൻ വെറുതെ സ്കിറ്റ് ചെയ്ത് കളിക്കുകയാണെന്നാണോ കരുതിയെന്നും രേണു ചോദിക്കുന്നതും വീഡിയോയിൽ കാണാം.

അതേസമയം വീഡിയോക്ക് താഴെ രേണുവിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഒരാളുടെ മുഖത്ത് നോക്കി ഇങ്ങനെ ഒക്കെ പറയുന്നത് ശരിയാണോയെന്നും രേണുവിനേ ചൊറിഞ്ഞു ആളാവാനാണ് പലരും ശ്രമിക്കുന്നതെന്നും ചിലർ പറഞ്ഞു. 'രേണു സുധിയോട് ആർക്കും എന്തും ആവാം എന്ന അവസ്ഥ ആണോ. അവരും ഒരു മനുഷ്യസ്ത്രീ അല്ലെ. പാവം തോന്നുന്നു', 'ഞാൻ രേണു ഫാനല്ല. പക്ഷെ ഒരാളുടെ മുഖത്ത് നോക്കി ഇങ്ങനെയൊക്കെ പറയാൻ ഇയാളാരാ', ഇങ്ങനെ പോകുന്നു കമന്റുകൾ.

ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ രേണുവിനെ പിന്തുണച്ച് കൊണ്ടുള്ള നിരവധി പോസ്റ്റുകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. രേണുവിനെതിരെ ഉയരുന്ന വെറുപ്പുകൾ ബിഗ് ബോസ് കഴിയുന്നതോടെ ഇല്ലാതാകുമെന്നാണ് ചിലർ പറയുന്നത്. അത്തരത്തിൽ ഒരു ബിഗ് ബോസ് ആരാധിക പങ്കിട്ട കുറിപ്പ് ഇങ്ങനെ-' രേണു സുധി അത്രയൊന്നും വിമർശിക്കപ്പെടേണ്ട വ്യക്തി ആണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല. അവർ ഇന്ന് ബിഗ് ബോസ്സ് വേദിയിൽ ലാലേട്ടന് മുന്നിൽ എത്തിയിട്ടുണ്ട് എങ്കിൽ സുധിയോടുള്ള സ്നേഹവും പിന്നെ സ്വപ്രയത്നവും കൊണ്ട് മാത്രമാണ്. ബിഗ്ബോസ് വീട്ടിലെ അടുത്ത നൂറ് ദിവസങ്ങൾ കഴിയുമ്പോഴേക്ക് രേണുവിനോടുള്ള മലയാളികളുടെ കാഴ്ചപ്പാട് തന്നെ മാറും എന്നുറപ്പാണ്. സ്നേഹിക്കപ്പെടും എന്ന് ഉറപ്പാണ്', കുറിപ്പിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+