Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയെ എടുത്ത് കുടഞ്ഞ് മോഹൻലാൽ; ഏത്തമിട്ട് അപേക്ഷിച്ച് രേണു..വൈറൽ

മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ വളരെയേറെ സ്വകാര്യത പുലർത്തുന്ന ഷോയാണ് ബിഗ് ബോസ്. തങ്ങളെ ഷോയിലേക്ക് തിരഞ്ഞെടുത്തതായി പരസ്യമായി പ്രതികരിക്കരുതെന്നാണ് അവർ മത്സരാർത്ഥികൾക്ക് കൊടുക്കുന്ന ആദ്യ നിർദേശം. അതുകൊണ്ട് തന്നെ ബിഗ് ബോസിൽ പങ്കെടുക്കുന്നവർ ഒരിക്കലും ഇക്കാര്യം വെളിപ്പെടുത്താറില്ല.

താൻ ബിഗ് ബോസിൽ പങ്കെടുക്കുന്ന കാര്യം ഷോയുടെ തലേന്നാൾ വരേയും രേണു സുധിയും വെളിപ്പെടുത്തിയിരുന്നില്ല. ബിഗ് ബോസിലേക്ക് പോകുന്നതിനെ കുറിച്ച് നിരന്തരം യുട്യൂബ് ചാനലുകളിൽ നിന്നും ചോദ്യം ഉയർന്നെങ്കിലും തന്നെ വിളിച്ചില്ലെന്നായിരുന്നു അവരുടെ മറുപടി. ഷോയ്ക്ക് തലേന്ന് പങ്കുവെച്ച ഒരു വീഡിയോയിലും അവർ ഇത് തന്നെയായിരുന്നു പറഞ്ഞത്.

remusudhi2-1

എന്തായാലും രേണു ബിഗ് ബോസിലെത്തി. ശക്തമായ മത്സരമാണ് അവർ കാഴ്ചവെയ്ക്കുന്നത്. അതിനിടയിൽ ഇപ്പോഴിതാ രേണുവിനെ ബിഗ് ബോസിന്റെ നിയമം തെറ്റിച്ചതിന് താക്കീത് നൽകിയിരിക്കുകയാണ് അവതാരകനായ മോഹൻലാൽ. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് മുൻകൂട്ടി തയ്യാറാക്കിവെച്ചൊരു വീഡിയോയുടെ പേരിലാണ് രേണുവിനെ മോഹൻലാൽ ശകാരിച്ചത്.

വീക്കെന്റ് എപ്പിസോഡിൽ ബിഗ് ബോസിലേക്ക് വന്ന ഒരു കത്ത് വായിച്ച് കൊണ്ടായിരുന്നു മോഹൻലാൽ ഇതിനെക്കുറിച്ച് സംസാരിച്ചത്. ബിഗ് ബോസില്‍ സംപ്രേഷണം ചെയ്യുന്നതിന് മുന്നേ, ഷോയിൽ നടക്കുന്ന കാര്യങ്ങൾ വീഡിയോയി പുറത്തുവരുന്നുവെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. ഇതിന്റെ അടിസ്ഥാനത്തിൽ മോഹൻലാൽ ബിഗ് ബോസ് ഹൗസ് പരിശോധിക്കാൻ മൂന്ന് പേരെ അയച്ചു. ഒന്നും കണ്ടെത്തിയില്ല. പിന്നാലെയാണ് രേണുവിന്റെ വീഡിയോയെ കുറിച്ച് മോഹൻലാൽ സംസാരിച്ച് തുടങ്ങിത്.

ബിഗ് ബോസിൽ ആദ്യ നോമിനേഷനിൽ താൻ എത്തിയെന്നും തനിക്ക് വേണ്ടി വോട്ട് ചെയ്യൂവെന്നും രേണു പറയുന്നതാണ് വീഡിയോ. ഈ വീഡിയോ മോഹൻലാൽ ഷോയിൽ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശരിയായില്ല എന്ന് മോഹൻലാല്‍ പറഞ്ഞു. ആകാംക്ഷ നിറഞ്ഞ ഷോയാണ്. ഇതിന്റെ കൗതുകം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കുന്ന വീഡിയോ ചെയ്യരുത്. ഇത് പൈറസിയാണ് എന്ന് മോഹൻലാൽ കടുപ്പിച്ച് പറഞ്ഞു.

പിന്നാലെ രേണു സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. തന്റെ കസിനാണ് ചെയ്തത് എന്ന് പറഞ്ഞുകൊണ്ട് പിന്നീട് ക്യാമറയ്ക്ക് മുന്നിൽ വന്ന് രേണു ഏത്തമിട്ടു. 'എന്റെ പൊന്ന് കസിനേ നീ ശ്രദ്ധിക്കുക, ഇങ്ങനെ എന്തെങ്കിലും ഇനിയും ഉണ്ടെങ്കിൽ ഇടരുത്. നീ ഈ വീഡിയോ കാണുന്നുണ്ടോയെന്ന് അറിയില്ല. അറിയാതെ ചെയ്ത് പോയ തെറ്റാണ്. ഞാൻ എന്ത് ശിക്ഷവേണമെങ്കിലും സ്വീകരിക്കാമെന്ന് പറഞ്ഞതാണ്. കസിൻ ഇനി ഇങ്ങനെത്തന്നെ വീഡിയോസ് ഉണ്ടെങ്കിൽ ഇടരുത്, ഞാൻ എന്റെ സമാധാനത്തിന് 10 ഏത്തം ഇടുകയാണ്', ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഏത്തം ഇട്ടുകൊണ്ട് രേണു സുധി പറഞ്ഞു. അതേസമയം രേണുവിന്റെ പ്രവൃത്തിക്കെതിരെ ബിഗ് ബോസ് ആരാധകർ രംഗത്തെത്തി. രേണുവിന്റെ ഏത്തമിടൽ വീഡിയോക്ക് താഴെ രൂക്ഷവിമർശനമാണ് പലരും ഉയർത്തുന്നത്.

'രേണു സുധി നിഷ്കളങ്ക ആണെന്നു പറഞ്ഞവരൊക്കെ ഇതൊന്നു കണ്ടു നോക്കണം.സോഷ്യല്‍ മീഡിയയില്‍ കുറേ മണ്ടന്‍മാരെ പറ്റിച്ച ആത്മവിശ്വാസം കൈമുതലാക്കി ബിഗ്ബോസില് പോയതാണ്.പണി പാളി', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. 'ഒരിക്കലും ഗെയിം കളിച്ചു ജയിക്കാൻ പോയത് അല്ല രേണു.. സഹതാപവിജയി ആകാൻ പോയത് ആണ്. ഈ പ്രാവശ്യം മോഹൻലാൽ 7ന്റെ പണി എന്ന് പറഞ്ഞത് നേരാണ് എങ്കിൽ നല്ല ഒരു ഗെയിംമർ തന്നെ ജയിക്കണം.. അവിടെ സഹതാപവിജയി വേണ്ട.. അങ്ങനെ കള്ളത്തരവും കാണിച്ചു നിന്ന് പൈസ വാങ്ങുന്നവരെ എത്രയും പെട്ടന്ന് പുറത്തു കളയണം', എന്നായിരുന്നു മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+