രേണു സുധിക്ക് കയ്യിലും കഴുത്തിലും ഡയമണ്ട്, മുപ്പതിനായിരത്തിന്റെ കണ്ണട, യാത്ര എമിറേറ്റ്സിൽ, ഇനി ബഹ്റൈനിലേക്ക്
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം വിദേശയാത്രകളുമായി തിരക്കിലാണ് വൈറല്‍ താരം രേണു സുധി. പത്ത് ദിവസത്തിലധികം നീണ്ട് നിന്ന ദുബായ് യാത്രയ്ക്ക് ശേഷം രേണു സുധി നാട്ടില്‍ തിരിച്ചെത്തി. ലുക്കിലടക്കം മികച്ച മാറ്റങ്ങളുമായാണ് രേണു സുധിയുടെ മടങ്ങി വരവ്. കൊച്ചി വിമാനത്താവളത്തില്‍ മക്കളായ റിതപ്പനും കിച്ചുവും അടക്കമുളളവര്‍ രേണുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ആദ്യത്തെ വിദേശയാത്ര അടിപൊളി ആയിരുന്നുവെന്ന് രേണു പറയുന്നു. ബാര്‍ ഡാന്‍സ് ആയിരുന്നുവെന്നുളള ആക്ഷേപങ്ങളോട് മറുപടിയായി രേണു സുധി പറഞ്ഞു. സ്കര്‍ട്ടും ടോപ്പും കൂളിംഗ് ഗ്ലാസ്സും ധരിച്ച് പുതിയൊരു രേണുവാണ് എമിറേറ്റ്സ് വിമാനത്തില്‍ പറന്നിറങ്ങിയത്. റെയ്ബാന്റെ ഒറിജിനല്‍ കൂളിംഗ് ഗ്ലാസ് ആണെന്നും വില മുപ്പതിനായിരത്തോളം വരുമെന്നും തനിക്ക് ദുബായില്‍ വെച്ച് സമ്മാനമായി കിട്ടിയത് ആണെന്നും രേണു സുധി പറഞ്ഞു.
മാത്രമല്ല ഒരുപാട് മറ്റ് സമ്മാനങ്ങളും തനിക്ക് കിട്ടിയെന്ന് രേണു പറയുന്നു. അക്കൂട്ടത്തില്‍ ഡയമണ്ടിന്റെ മാലയും മോതിരവും ഉണ്ടെന്നും രേണു പറഞ്ഞു. ഇവ ധരിച്ച് കൊണ്ടാണ് രേണു എത്തിയതും. ഫോണ്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ ഇതാണ് വാങ്ങിയത് എന്ന് രേണു പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ബഹ്റൈനിലേക്ക് പോകുമെന്നും രേണു പറഞ്ഞു. പാപ്പിലോണ്‍ റെസ്റ്റോറന്റിന് ബെഹ്റൈനിലും ബ്രാഞ്ച് ഉണ്ടെന്നും വിസ വന്നാല്‍ അവിടേക്ക് പോകുമെന്നും രേണു വ്യക്തമാക്കി.

''നാട്ടിലുളള രണ്ടാഴ്ച സമയം ഷൂട്ടിന്റെ തിരക്കില്‍ ആയിരിക്കും. ദുബായ് തനിക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. പാപ്പിലോണ്‍ മാനേജ്മെന്റ് വളരെ മികച്ചത് ആയിരുന്നു. വളരെ നല്ല ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു. നെഗറ്റീവ് കമന്റുകളിലൊന്നും ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായി. സ്നേഹിക്കുന്ന ഒരുപാട് നല്ല ആളുകളെ കാണാനായി. ആരോപണങ്ങളെല്ലാം ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയിലൂടെ വിട്ടു.
റിതപ്പനും കിച്ചുവിനും ഉളള സമ്മാനങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഒന്നും തനിക്ക് വാങ്ങിക്കേണ്ടി വന്നില്ല. പാപ്പിലോണ്‍ തന്നെ സമ്മാനങ്ങള്‍ തനിക്ക് വാങ്ങിച്ച് തന്നു. അതല്ലാതെ നിരവധി പേര് കുടുംബവുമായി തന്നെ കാണാന്‍ വന്നു, സമ്മാനങ്ങളും തന്നു''. ആരാധകരോട് ഒരുപാട് സ്നേഹമെന്നും ഒത്തിരി നന്ദിയെന്നും രേണു സുധി പറഞ്ഞു.
പാപ്പിലോൺ ബാർ ആൻഡ് ഫാമിലി റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയായിരുന്നു രേണു സുധി ദുബായിലേക്ക് പോയത്. രേണു സുധി നൃത്തം ചെയ്യുന്ന വീഡിയോകൾ പുറത്ത് വന്നതിന് പിന്നാലെ സൈബർ ആക്രമണം നേരിട്ടിരുന്നു. ബാറിൽ ഡാൻസ് കളിക്കാനാണ് ദുബായിലേക്ക് പോയെതെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണങ്ങൾ. ആരോപണങ്ങളോട് പ്രതികരിച്ച് രേണു രംഗത്ത് വന്നിരുന്നു. നിരവധി കുടുംബങ്ങൾ വരുന്ന റെസ്റ്റോറന്റ് ആണെന്നും കലാകാരിയാണ് താനെന്നും ആരോപണങ്ങളെ കണക്കാക്കുന്നില്ലെന്നുമായിരുന്നു രേണുവിന്റെ മറുപടി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications