രേണു അല്ലേ സുധിയുടെ രണ്ടാം ഭാര്യ? ആ സ്ത്രീ പറയുന്നത് സത്യമോ? വിവാദങ്ങളിൽ പ്രതികരിച്ച് രേണു സുധി
ആദ്യ ഭാര്യയായ ശാലിനി തന്നെ ഉപേക്ഷിച്ച് പോയതിന് പിന്നാലെയാണ് താൻ രേണുവിനെ വിവാഹം കഴിച്ചത് എന്നാണ് മുൻപ് സുധി വ്യക്തമാക്കിയിരുന്നത്. ആരുമില്ലാതിരുന്ന തന്നേയും മകനേയും ചേർത്ത് നിർത്തുകയായിരുന്നു രേണു എന്ന് സുധി പറഞ്ഞിരുന്നു. എന്നാൽ സുധിയുടെ മരണത്തിന് ശേഷം രേണു സുധിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കിടെ താനാണ് സുധിയുടെ രണ്ടാം ഭാര്യ എന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്തെത്തി.
സുധിയുമായി നിയമപരമായ വിവാഹം ആയിരുന്നു. എന്നാൽ ഏഴ് വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞു. കൊല്ലത്തെ കോടതിയില്‍ വെച്ചായിരുന്നു ഡിവോഴ്സ്. ആ വിവാഹ മോചനത്തിലേക്ക് എത്താന്‍ കാരണവും ഈ രേണു തന്നെയാണ് എന്നാണ് അവർ ഒരു ഓൺലൈൻ ചാനലിനോട് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് രേണു. മൈ മീഡിയ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'സുധിച്ചേട്ടൻ എന്റെ പഴയ ലൈഫിനെ കുറിച്ച് ചികഞ്ഞിട്ടില്ല, ഞാൻ എന്തിനാണ് പിന്നെ സുധിച്ചേട്ടന്റെ പഴയ ജീവിതം ചികയുന്നത്. ആ സ്ത്രീയെ കുറിച്ച് സുധിച്ചേട്ടൻ പറഞ്ഞിട്ടുണ്ട്. വീണ എസ് പിള്ളയെ എനിക്ക് അറിയില്ല. അവർ എനിക്ക് മെസഞ്ചറിൽ മെസേജ് അയച്ചിരുന്നു. എന്നാൽ മെസേജ് ഇടരുതെന്ന് സുധിച്ചേട്ടൻ പറഞ്ഞു, അവരെ ബ്ലോക്ക് ചെയ്തു. രണ്ട് മൂന്ന് വർഷം മുൻപാണ് ഇത്. അവർ സുധിയുടെ രണ്ടാം ഭാര്യയാണോയെന്ന് എനിക്ക് അറിയില്ല.
എന്നാൽ മരിച്ച് പോയ ശാലിനി എന്ന കിച്ചുവിന്റെ അമ്മയോട് ഞാൻ സംസാരിച്ചിരുന്നു. അത് ഞാൻ എല്ലായിടത്തും വ്യക്തമാക്കിയതാണ്. ഈ പറയുന്ന സ്ത്രീയ്ക്ക് ഞാൻ എന്തിനാണ് മെസേജ് ഇടുന്നത്. അവർ എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ടെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകട്ടെ. ഇതുവരെ പോലീസ് എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഭയക്കുന്നത്.
2017 ഡിസംബറിലാണ് ഞാൻ സുധിച്ചേട്ടനെ ബന്ധപ്പെടുന്നത്. ഒരു മാസം കൊണ്ടാണ് സംസാരിക്കുന്നതും കാണുന്നതും. സുധിച്ചേട്ടനും കിച്ചുവും തനിച്ചായ സമയത്താണ് ഞാൻ സുധിച്ചേട്ടനെ വിവാഹം കഴിക്കുന്നത്. അല്ലാതെ വേറൊരു ഭാര്യ ഉള്ള സമയത്ത് ഞാൻ എന്തിന് സുധിച്ചേട്ടനെ വിവാഹം കഴിക്കണം.
2013 ൽ ഞാൻ ഡിപ്ലോമയ്ക്ക് പഠിക്കുകയാണ്. ഞാൻ എങ്ങനെയാണ് സുധിച്ചേട്ടനെ ഈ സമയത്ത് അറിയുക? ഞാൻ 2017 ഫെബ്രുവരിയിലാണ് സുധിച്ചേട്ടനേയും കിച്ചുവിനേയും നേരിട്ട് കാണുന്നത്. പിന്നെ എങ്ങനെ ഞാൻ സുധിച്ചേട്ടനെ വിവാഹം കഴിക്കും? എനിക്ക് എന്തായാലും ഈ വിവാദങ്ങളിലൊന്നും പതറാൻ നേരമില്ല. എനിക്ക് എന്റേതായ സ്വപ്നങ്ങളുണ്ട്. എനിക്ക് ഇപ്പോൾ 34 വയസാകുകയാണ്. ഭാര്യയും കുടുംബവും ഇല്ലാതിരുന്ന സുധിച്ചേടനേയും കിച്ചുവിനേയും ചേർത്ത് പിടിച്ചതാണോ ഞാൻ ചെയ്ത തെറ്റ്? കിച്ചു എന്ന കുഞ്ഞിന് ഞാൻ അമ്മയായതാണോ തെറ്റ്? വേണമെങ്കിൽ എനിക്ക് കിച്ചുവിനെ ബോർഡിങ്ങിൽ നിർത്തിക്കായിരുന്നു. അവൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയമാണത്. അവനെ ഞാൻ പാട്ട് പാടി ഉറക്കിയിട്ടുണ്ട്, കുളിപ്പിച്ചിട്ടുണ്ട്. അതൊക്കെയാണോ ഞാൻ ചെയ്ത തെറ്റ്.
ഞാനും കിച്ചുവും തമ്മിൽ 12 വയസിന്റെ വ്യത്യാസമേ ഉള്ളൂ. എന്നെ അമ്മ എന്ന് വിളിക്കേണ്ട ചേച്ചി എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞാൽ അവൻ അങ്ങനെ വിളിച്ചേനെ. ഞാനും അവനും അമ്മയും മകനാണ്. ഞാൻ ആർക്കെതിരേയും യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. സുധിച്ചേട്ടൻ മരിച്ച് പോയില്ലേ? അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇല്ലല്ലോ, അദ്ദേഹത്തിന്റെ മൃതദേഹത്തെ വീണ്ടും വീണ്ടും ജീർണിപ്പിക്കുകയാണ്. നമ്മുക്കൊക്കെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കുകയെന്ന് അറിയില്ല. എന്തിനാണ് ഇത്തരത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയത്.












Click it and Unblock the Notifications