രേണു സുധി എന്ത് തുണി അഴിച്ചെന്നാണ്? തീപ്പെട്ടികൊള്ളയാണല്ലോ, നയൻതാരേടേ അത്രേം ഗ്ലാമർ ഇല്ലല്ലോ'; മറുപടി
കൊച്ചി: അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. അഭിനയത്തിൽ സജീവമായ രേണു മോഡലിംഗിലേക്ക് കടന്നതാണ് ഇപ്പോൾ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. രേണുവിന്റെ വസ്ത്രധാരണമാണ് ഇക്കൂട്ടർക്ക് പിടിക്കാഞ്ഞത്. ഇതോടെ രേണുവിനെ തലങ്ങും വിലങ്ങും അധിക്ഷേപിക്കുകയാണ് ഇവർ. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് രേണുവിനൊപ്പം പ്രവർത്തിച്ച സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ ആഷിക് ആവണി. രേണുവിനെ ടാഗ് ചെയ്ത് കൊണ്ട് ഒരു നീണ്ട കുറിപ്പ് തന്നെ ആഷിക് പങ്കുവെച്ചിട്ടുണ്ട്. വിമർശകരുടെ വായടിപ്പിക്കുന്നതാണ് കുറിപ്പ്. വായിക്കാം
'കുറച്ചു ദിവസം ആയി ഒരു പോസ്റ്റ് ഇടണം എന്ന് കരുതുന്നത്, ഇപ്പൊ ഫേസ്ബുക്കും ഇൻസ്റ്റയും എന്ത് തുറന്നാലും രേണു സുധി, രേണു സുധിയുടെ ഫോട്ടോഷൂട്ട് ഇതു മാത്രം ഉള്ളു കാണാൻ. പിന്നെ ഈ കുട്ടി ഒരു സാധാരണ ഫാമിലിയിൽ ഉള്ളത് ആയിരുന്നെങ്കിൽ ഇതുപോലെ കൊത്തി പറിക്കാൻ ചെല്ലോ ആളുകൾ ഇല്ലല്ലോ, അവള് കൊല്ലം സുധിയുടെ ഭാര്യ ആയതു കൊണ്ട് മാത്രം അല്ലെ ഇങ്ങനെ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാം തുറന്നു നോക്കിയാൽ 1000 കണക്കിന് പെൺകുട്ടികൾ എല്ലാം കാണിച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നുണ്ട്. ആരും ഈ പറയുന്നവരെ ഒന്നും പറയാനും ഇതുപോലെ ലോകം മുഴുവൻ പോസ്റ്റ് ഇടാനും പോകാത്തത് എന്താണെന്നാണ് എനിക്ക് അറിയാത്തത്.

പിന്നെ സുധിയുടെ ലേബൽ വെച്ചുകൊണ്ട് ഇറങ്ങിയേക്കുവാ എന്ന് പറയുന്നു പലരും അവൾ അവളുടെ ഭർത്താവിന്റെ ലേബലിൽ അല്ലാതെ ആരുടെ ലേബൽ വെക്കണം എന്നാണ്, അണ്ടന്റേം അടകോടന്റേം പേര് വെക്കണോ? തുണി അഴിച്ചു തുണി അഴിച്ചു .. തുണി അഴിക്കുന്നതൊക്കെ കാണണമെങ്കിൽ ഇൻസ്റ്റാഗ്രാം ഒന്ന് തുറന്നാൽ മതി. ഇവൾ എന്ത് തുണി അഴിച്ചു എന്നാണ് പറയുന്നത്? എത്രയോ സിനിമ നടിമാർ എല്ലാം കാണിച്ച് അഭിനയിക്കുന്നു. അതൊക്കെ തിയേറ്ററിൽ പോയിരുന്നു ആസ്വദിക്കും, എന്നിട്ടാണ് ഇവന്മാരൊക്കെ ഇതും പൊക്കി പിടിച്ചോണ്ട് വന്നേക്കുന്നത്.
സ്ത്രീകൾ അടക്കം ആ കുട്ടിയെ അവഹേളിക്കുന്നു. നിങ്ങൾ തമിഴിൽ തമന്നയുടെ ഫിലിം കാണാറില്ലേ ,നയൻതാര ഫിലിം കാണാറില്ലേ, അതൊക്കെ ആസ്വദിക്കും. അതുപോലെ തന്നെയാണ് ഇതും പക്ഷെ അത്രയും ഗ്ലാമർ ഇല്ല അല്ലേ, അതുപോലെ തീപ്പെട്ടി കൊള്ളി ആണ് അല്ലേ, അല്ലെങ്കിൽ കുറെ ആസ്വദിച്ചേനെ, ലോക പരാജയം. സ്വപ്നക്കൊക്കെ ഈ പെങ്കൊച്ചിനെ വിമർശിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത് ? സ്വന്തം കണ്ണിലെ കമ്പ് നീക്കിയിട്ട് വേണ്ടേ മറ്റുള്ളവരുടെ കണ്ണിലെ കരട് നോക്കാൻ വരാൻ ആയിട്ട്. ഒരു കാര്യം ചോദിച്ചോട്ടെ ആ പെൺകുട്ടിക്കും മക്കൾക്കും സന്മനസുകളുടെ സഹായം കൊണ്ട് ഒരു വീട് ഉണ്ടാക്കി കൊടുത്തു. അതുകൊണ്ട് എല്ലാം ആയോ? ആയില്ല അവർക്ക് ജീവിക്കണ്ടേ?
നിങ്ങൾ ആരെങ്കിലും കൊടുക്കോ മാസം മാസം അവർക്കുള്ള ചിലവിന്? ഇല്ല, പിന്നെ എന്തിനാ ഈ പ്രഹസനം? അവര് എങ്ങിനെ എങ്കിലും ജീവിക്കില്ലേ.. എന്റെ ഈ പോസ്റ്റ് കാണുമ്പോ എല്ലാരും ചോദിക്കും നീ നല്ലതാണോ എന്ന് ഞാൻ നല്ലതാണോയെന്ന്, ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല പറയേം ഇല്ല , ഞാനും ഈ പറയുന്നവരുടെ ഒന്നും വീട്ടിൽ നിന്നും കൊണ്ട് വന്നിട്ട് അല്ല ജീവിക്കുന്നത്', ആഷിക് കുറിച്ചു.












Click it and Unblock the Notifications