ഞാന്‍ കാരണം രേണുവിന് പിന്തുണ കൂടി.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്; ശാരിക പറയുന്നു
അന്തരിച്ച നടന് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് ഇപ്പോള്‍. രേണുവിന്റെ റീല്‍സും ഷോര്‍ട്ട് ഫിലിമും എല്ലാം വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകാറുണ്ട്. അടുത്തിടെ രേണുവിന്റെ ഒരു ഇന്റര്‍വ്യൂവും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി രേണുവിനെ പിന്തുണച്ചാണ് ഈ വീഡിയോയ്ക്ക് താഴെ ഭൂരിഭാഗം പേരും കമന്റ് ചെയ്തത്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് വേണ്ടി ശാരിക എന്ന ഫ്രീലാന്‍സ് അവതാരക ചെയ്ത അഭിമുഖമായിരുന്നു ഇത്. ശാരികയുടെ ചോദ്യങ്ങളുടെ സ്വാഭവത്തേയും രീതിയേയും ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പലരും കമന്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാരിക. സ്പീച്ച് മേക്കര്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശാരികയുടെ പ്രതികരണം.

ശാരികയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'സാധാരണഗതിയില്‍ ഞാന്‍ എന്റെ ചാനല്‍ തുറക്കുന്നത് റിവ്യൂ പറയാനാണ്. കുറെ പേര്‍ക്ക് അറിയുമായിരിക്കും സ്പീച്ച് മേക്കര്‍ എന്ന ചാനല്‍, ശാരിക എന്ന ആങ്കര്‍, ന്യൂസ് റീഡര്‍ നടത്തുന്ന ചാനല്‍ ആണ് സ്പീച്ച് മേക്കര്‍ എന്നത് എന്ന്. മോണറ്റൈസേഷന്‍ ആകാത്ത ഒരു ചാനലാണ്. അതുകൊണ്ട് എത്രപേര്‍ കാണും എന്ന് എനിക്ക് അറിയില്ല. എനിവെ രേണു സുധിയുടെ വിഷയവുമായി ബന്ധപ്പെട്ടാണ് എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ളത്.
കഴിഞ്ഞ ദിവസം മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന ചാനലില്‍ ഞാന്‍ ഹോസ്റ്റായി കൊണ്ട് ഒരു പ്രോഗ്രാം ചെയ്തിരുന്നു. ഹോട്ട്സീറ്റ് എന്ന പ്രോഗ്രാം. അതില്‍ രേണു സുധി ഗസ്റ്റായി വന്നിരുന്നു. ഹോട്ട്സീറ്റ് എന്ന പ്രോഗ്രാം മൈല്‍സ്റ്റോണിന് വേണ്ടി ഞാന്‍ ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷമായി. കൃത്യമായി പറഞ്ഞാല്‍ 2024 മേയ് തൊട്ടാണ് ഞാന്‍ ഹോട്ട്സീറ്റ് അവിടെ ചെയ്യാന്‍ തുടങ്ങിയത്.
ഹോട്ട്സീറ്റിലേക്ക് വേണ്ടി അവര്‍ എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ഫ്രീലാന്‍സ് ആങ്കര്‍ ആയത് കൊണ്ട് തന്നെ ഞാന്‍ പലയിടത്തും ഇന്റര്‍വ്യൂ ചെയ്യാറില്ല, പക്ഷെ ഡിബേറ്റും കാര്യങ്ങളും ഒക്കെ ചെയ്യാറുണ്ട്. അങ്ങനെ ഒരുപാട് ഇന്റര്‍വ്യൂസ് വൈറലാകാറുണ്ട്. ബികോസ് ഹോട്ട്സീറ്റ് എന്ന് പറഞ്ഞാല്‍ തീ ആണ്. അതിന്റെ സിംബല്‍ പോലും തീ ആണ്. അതിലിരുന്നാല്‍ നമ്മള് എപ്പോഴും പൊള്ളും.
തീ തൊട്ടാല്‍ പൊള്ളും അല്ലേ, അതാണ് ആ പ്രോഗ്രാമിന്റെ തീം. ഞാന്‍ ന്യൂസ് റിലേറ്റഡ് കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ടും, ക്യൂട്ട്നെസ് വാരിവിതറാത്തത് കൊണ്ടും മൈല്‍സ്റ്റോണ്‍ എന്ന് ഓപ്റ്റ് ചെയ്തു. അങ്ങനെയിരിക്കെയാണ് രേണു സുധി എന്ന വ്യക്തിയെ ഗസ്റ്റായി ഹോസ്റ്റ് ചെയ്യുന്നത്. 2025 മേയ് 12 നാണ് രേണുവിനെ വിളിക്കുന്നത് എന്നാണ് ഓര്‍മ്മ. രേണു സുധി എന്ന വ്യക്തിയെ കുറിച്ച് ആദ്യം പറയാം.
ആ വ്യക്തി ചെയ്ത് റീല്‍സ് ചെയ്യുന്ന കാലം തൊട്ട് പച്ചത്തെറി വിളിച്ചവരാണ് മലയാളികള്‍. ആ കൂട്ടത്തില്‍ നിങ്ങള്‍ എന്നെ നോക്കിക്കോളുക. ഞാന്‍ എന്റെ ഡിബേറ്റ് വെച്ചിട്ട്, ലൈവ് വെച്ചിട്ട് എംപവറിംഗ് വുമണ്‍ എന്ന് പറഞ്ഞ് പുകഴ്ത്തി സംസാരിച്ചിട്ടുള്ള ആളാണ്. പുകഴ്ത്തി എന്നല്ല അവരെ അവരുടെ വഴിക്ക് വിട്ടേക്ക് എന്ന് പറഞ്ഞ് വിളിച്ച് സംസാരിക്കുന്ന ആളാണ്. അങ്ങനെ സംസാരിച്ച ഒരു വ്യക്തി ആണ് ഞാന്‍.
രേണു സുധി ഞാന്‍ വര്‍ക്ക് ചെയ്യുന്ന ചാനലിന്റെ താഴെ വന്ന് താങ്ക്യൂ ശാരിക എന്ന് പറഞ്ഞ് കമന്റ് ചെയ്തിട്ടുണ്ട്. ഏതൊക്കെ ചാനല്‍ ആണ് എന്ന് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ പോയി കണ്ടുപിടിക്കാം. ഞാനും രേണു സുധിയും ഈ ഇന്റര്‍വ്യൂസിന് മുമ്പ് തന്നെ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. അതായത് ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല. രേണു സുധിയെ തെറി പറയാത്ത ആള്‍ക്കാരില്‍ ഒരു ശതമാനം പേരില്‍ ഉള്‍പ്പെട്ട ആളാണ് ഞാന്‍.
സോ അങ്ങനെയിരിക്കെ രേണു സുധിയെ ഈ പരിപാടിയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ഇത് ശരിയാകുമോ കാരണം ഞാന്‍ അവരെ കുറിച്ച് ഇതുവരെ മോശം പറഞ്ഞിട്ടില്ല. അപ്പോള്‍ ശാരികയ്ക്ക് അറിയാമല്ലോ ഈ ഷോ എന്താണ് എന്ന്. രേണു സുധിയെ കുറിച്ച് വ്യക്തമായി അറിയാമല്ലോ എന്ന്. ഞങ്ങള്‍ കൃത്യ സമയത്ത് തന്നെ മീറ്റ് ചെയ്തു. മറ്റുള്ള ഹോസ്റ്റിനെ പോലെ അല്ല. അവര്‍ കൃത്യ സമയത്ത് തന്നെ എത്തി.
അപ്പോഴാണ് ഞാന്‍ അവരുടെ വിനയം മനസിലാക്കുന്നത്. ഷീ ഈസ് സച്ച് എ ബോള്‍ഡ് ലേഡി. അവരുടെ പൂര്‍ണ അനുമതിയോടെയാണ് അതില്‍ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാന്‍ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു. അറോഗന്റ് ആയിട്ട് തന്നെ ചോദിക്കും. ചുമ്മാ ഇങ്ങനെ കൊഞ്ചി കുഴഞ്ഞ് ചോദിക്കുന്നതിനോട് താല്പര്യമില്ല. ഞാനായത് കൊണ്ടാണ്, ഹോട്ട്സീറ്റ് ആയത് കൊണ്ടാണ് ഈ ഷോയിലേക്ക് വന്നത് എന്ന് അവര്‍ തന്നെ അണിയറപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ആ ഒരു ഇതിന്റെ പേരില്‍ ആണ് എന്നെ വിളിക്കുന്നതും ഞങ്ങള്‍ തമ്മില്‍ മീറ്റ് ചെയ്യപ്പെടുന്നതും വളരെ സന്തോഷകരമായിട്ട് കൈകൊടുത്ത് കൊണ്ടാണ് ഞങ്ങള്‍ ഗോദയിലേക്ക് ഇറങ്ങുന്നത്. രേണു സുധിയും ഞാനും അതിന് ചുറ്റും നില്ക്കുന്ന ക്യാമറാമാനും പ്രോഗ്രാം പ്രൊഡ്യൂസറും ചാനല്‍ ഹെഡുമെല്ലാം വെരി വെരി ഹാപ്പി ആണ്. കാരണം അതിന് മുന്‍പ് ഞങ്ങള്‍ ചിരിച്ച് കൡച്ചാണ് ഗോദയിലേക്കിറങ്ങുന്നതും അതിന് ശേഷവും അങ്ങനെ തന്നെ.
വേണമെങ്കില്‍ ഞങ്ങള്‍ തമ്പ്നൈലില്‍ കെട്ടിപിടിച്ച് നില്ക്കുന്ന ഫോട്ടോയൊക്കെ ഞങ്ങള്‍ കൊടുക്കും, അതേ ഡ്രെസിട്ട് തന്നെ. എന്തായാലും രേണു സുധിയും ഹാപ്പിയാണ്, ഞാനും ഹാപ്പിയാണ്. ഈ പറയുന്ന മറ്റെല്ലാം ടീമുകളും ഹാപ്പിയാണ്. പക്ഷെ പ്രശ്നം പ്രേക്ഷകര്‍ക്കാണ്. പക്ഷെ പ്രേക്ഷകരുടെ പ്രശ്നം എന്ന് പറഞ്ഞാല്‍ ഞാന്‍ തുറന്ന് പറയുന്നത് കൊണ്ട് വിഷമം തോന്നരുത്.
നിലപാടില്ലാത്ത പ്രേക്ഷകരെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. ഒമ്പത് ലക്ഷം പേരാണ് മൂന്ന് ദിവസത്തിനുള്ളില്‍ അത് കണ്ടത്. ഏതായാലും അത് വണ്‍ മില്യണ്‍ അടിക്കും. അത് എന്തെങ്കിലും ആയിക്കോട്ടെ. 7000 പേരാണ് എന്നെ തെറിവിളിച്ചിരിക്കുന്നത്. രേണു സുധിയെ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടുന്നു. അതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അവര്‍ അത് അര്‍ഹിക്കുന്നു. കാരണം ഇന്ര്വ്യൂവിന്റെ തൊട്ടുമുന്‍പ് വരെ അവരുടെ ക്ലിക്ക്ബൈറ്റ്സ് എടുത്ത് വെച്ച് അവരെ തെറിപറഞ്ഞ ആരാധകരാണ് ഇവിടെ വന്ന് കിടന്നിട്ട് രേണു സുധി ഇപ്പോള്‍ വലിയ നല്ല ആളാണ് എന്ന് പറയുന്നത്.
രേണു സുധി അങ്ങനെ തന്നെയായിരുന്നു. അവര്‍ മോശക്കാരി അല്ലായിരുന്നു. എന്നാല്‍ അവരെ ആവശ്യമില്ലാതെ അവരേയും ലക്ഷ്മി നക്ഷത്രയേയും അവരുടെ ഒപ്പം അഭിനയിക്കുന്നവരേയും ദാസട്ടേന്റേയും ഒക്കെ പേര് വലിച്ചിഴച്ച് കൊണ്ട് രേണു സുധിയെ രണ്ടാമത് കെട്ടിക്കാന്‍ നടക്കുന്നു. രേണു സുധിയുടെ മകനെ പോലും വെറുതെ വിടാതെ ടെറര്‍ ചെയ്യിപ്പിച്ച് ഹരാസ് ചെയ്യിപ്പിച്ച പ്രേക്ഷകരോട് എനിക്ക് ഇത് വിശദീരിക്കേണ്ട ആവശ്യമില്ല.
പക്ഷെ കഥയറിയാതെ ആട്ടം കാണുന്ന ചില പൊട്ടന്മാരുണ്ടല്ലോ. പൊട്ടന്മാരാണ് ഈ ഏഴായിരം പേര് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇതൊന്നും കേട്ടാല്‍ എനിക്ക് ഒരു ചുക്കും സംഭവിക്കില്ല. എന്നാലും രണ്ടെണ്ണം പറയണമല്ലോ. വേറൊന്നും കൊണ്ടല്ല. മൈത്രേയന്റെ വീഡിയോയുടെ താഴെ വന്ന് ഒരുപാട് പേര് കമന്റിടുന്നത്. അതിലെനിക്ക് മറുപടി പറയേണ്ട ആവശ്യം എനിക്കില്ല.
കാരണം മൈത്രേയനെ നേരത്തെ തന്നെ ഒരുപാട് പേര് ഇഷ്ടപ്പെടുന്നവരുണ്ട്. അദ്ദേഹത്തിന്റെ ഷോ സ്ഥിരമായി വാച്ച് ചെയ്യുന്ന ആള്‍ക്കാരുണ്ട്. പക്ഷെ രേണു സുധിയെ കുറിച്ച് പറയുന്ന 100 പേരുണ്ടെങ്കില്‍ അതില്‍ 99.5 ശതമാനം പേരും തെറി വിളിക്കുന്നവരാണ്. രേണു സുധിക്ക് നാണമില്ലെ എന്നൊക്കെ പറഞ്ഞവരാണ്. എന്തിനധികം പ്രായമായ സ്ത്രീകളുടെ റെക്കോഡിംഗ്സ് വരെ കേള്‍ക്കാം നമുക്ക്.
മൊബൈല്‍ റീച്ചാര്‍ജ് ചെയ്തിട്ട് ഇവരുടെ കോപ്രായങ്ങള്‍ കാണുന്നതില്‍ ലജ്ജ തോന്നുന്നു എന്നൊക്കെ പറഞ്ഞവരുണ്ട്. അവരെല്ലാവരും ഇപ്പോള്‍ മൊബൈല്‍ റീചാര്‍ജ് ചെയ്ത് വന്ന് എന്നെ തെറിവിളിക്കുന്നു. ഉളുപ്പുണ്ടോ നിങ്ങള്‍ക്ക്, നാണമുണ്ടോ നിങ്ങള്‍ക്ക്. സത്യത്തില്‍ എനിക്കാണോ കുഴപ്പം നിങ്ങള്‍ക്കാണോ കുഴപ്പം? രേണു സുധി പറഞ്ഞ ഒരു വാക്ക് കൊണ്ട് ഞാന്‍ അത് ക്ലോസ് ചെയ്യുകയാണ്.
നിങ്ങളെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. ഹോസ്റ്റിന്റെ പെര്‍മിഷനോട് കൂടി തന്നെയാണ് ഹോട്ട്സീറ്റിലേക്ക് അവരെ കൊണ്ടിരുത്തുന്നത്. നിങ്ങളിതിപ്പോ രേണു സുധിയുടെ അടുത്ത് പോയി ക്ലാരിഫൈ ചെയ്യാനൊന്നും പോകില്ല. എന്നിലൂടെയെങ്കിലും നിങ്ങള്‍ രേണു സുധിയെ റെസ്പെക്ട് ചെയ്യുകയും രേണു സുധി ഗ്രേറ്റ് എന്ന് പറയുകയും ചെയ്തില്ലേ. അതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്'.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications