'എന്തൊരു നന്ദികേടാണ് ഈ സ്ത്രീ കാണിച്ചത്, സത്യം പുറത്ത് വരും, രേണു കാരണം വേദനിച്ച എത്ര മനുഷ്യർ, നാണം കെടുത്തി'
മോണിംഗ് ടാസ്കിൽ അനുമോൾ ഏറ്റവും വൃത്തി ഇല്ലാത്ത ആളായി രേണു സുധിയെ തിരഞ്ഞെടുത്തിരുന്നു. അതിന് പിറകേ രേണുവിന്റെ കരച്ചിലും വീട്ടിലേക്ക് തിരിച്ച് പോകണം എന്നുളള ആവശ്യവും എല്ലാം ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. എന്നാൽ രേണു ഇപ്പോൾ അനുഭവിക്കുന്ന വേദന രേണു കാരണം വേദനിച്ചവരുടെ മുന്നിൽ ഒന്നുമല്ലെന്നാണ് ബിഗ് ബോസ് ആരാധികയായ യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തുന്നത്.
''രേണു സുധിയുടെ തലനിറയെ പേനാണെന്ന് അനുമോൾ പറഞ്ഞതിനാൽ രേണു സുധിക്ക് അത് വലിയ സങ്കടവും, നാണക്കേടുമായത്രേ.. അനുമോൾ പറഞ്ഞത് ഇല്ലാത്ത കാര്യമല്ലല്ലോ. മാത്രമല്ല ഇത് ബിഗ് ബോസ്സ് കൊടുത്ത ഒരു ടാസ്ക് ആണ്. കലാഭവൻ സരികയും രേണു സുധിയുടെ തല മുഴുവൻ പേൻ ആണെന്നും അത് കൈകൊണ്ട് എടുക്കുന്നതും തൊട്ടടുത്ത ആളുടെ ബെഡിലേക്ക് എറിയുന്നതും ഒക്കെ അഭിനയിച്ചു കാണിക്കുന്നുമുണ്ട് . അതിൽ നിന്നും വളരെ വ്യക്തമാണ് അനുമോൾ പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ് എന്നുള്ളത്. ഇങ്ങനെയൊരു കാര്യം സമൂഹത്തിലേക്ക് വന്നപ്പോൾ അത് രേണു സുധിക്ക് വളരെയധികം വേദനാജനകമായി.
ബിഗ് ബോസ്സിലേക്ക് പോകുന്നതിനു മുമ്പ് രേണു സുധി കാരണം ഇതുപോലെ വേദനിച്ച കുറച്ചു മനുഷ്യർ ഇവിടെയുണ്ട്. കഴിഞ്ഞദിവസം രേണു സുധിക്ക് വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പിന്റെ വീഡിയോ കാണാൻ ഇടയായി . ആ വീഡിയോയിൽ രേണു സുധി കാരണം അദ്ദേഹത്തിന് നേരിട്ടുള്ള മാനസിക ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞത് കാണുവാൻ ഇടയായി. ആ വീഡിയോ കണ്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം തോന്നി. ഫ്ലവേഴ്സും, മറുനാടനും ആണ് ഈ ബിഷപ്പിനോട് രേണു സുധിക്ക് വീട് വയ്ക്കുവാൻ വേണ്ടി സ്ഥലം കൊടുക്കുമോ എന്ന് ചോദിച്ച് അദ്ദേഹത്തെ സമീപിച്ചത്.

അവര് ചോദിച്ചതിനേക്കാൾ കൂടുതൽ ഏകദേശം രണ്ടര സെൻ്റ് കൂട്ടിയാണ് അദ്ദേഹം സ്ഥലം കൊടുത്തത്. എന്നിട്ട് ഈ സ്ത്രീ ക്യാമറയ്ക്ക് മുന്നിൽ വന്നു ബിഷപ്പിന്റെ സ്വത്തിൽ സംശയമുണ്ടെന്നും... ഇത്രയും സ്വത്ത് ബിഷപ്പിന് എവിടെ നിന്നും വന്നു എന്ന് അന്വേഷിക്കേണ്ടതാണ് എന്നൊക്കെ പറഞ്ഞു എന്നും അദ്ദേഹം ആ വീഡിയോയിൽ പറയുകയുണ്ടായി. കൂടാതെ ആ വീഡിയോയിൽ അദ്ദേഹത്തിന് ആ സ്ഥലം എങ്ങനെയാണ് കിട്ടിയതെന്നും അദ്ദേഹത്തിന് പൊതുസമൂഹത്തെ ബോധിപ്പിക്കേണ്ട ഒരു സാഹചര്യം വരെ ഈ സ്ത്രീ ഉണ്ടാക്കി. ദാനം നൽകിയതിന്റെ പേരിൽ , ഒരു സ്ത്രീയെ സഹായിച്ചതിൻ്റെ പേരിൽ തനിക്ക് സ്വത്തുക്കൾ എങ്ങനെ കിട്ടിയെന്ന് പൊതു സമൂഹത്തോട് വ്യക്തമാക്കേണ്ടിവന്ന ഒരു മനുഷ്യൻ്റെ ഒരു ഗതികേട് , നിസ്സഹായ അവസ്ഥയെന്ന് പറയുന്നത് എത്ര വേദനാജനകമാണ്... അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയത് ഈ ഒരു സ്ത്രീയല്ലേ....
എന്തൊരു നന്ദികേടാണ് ഈ സ്ത്രീ കാണിച്ചത്...എന്തൊരു സങ്കുചിത മനസ്സിനു ഉടമയാണ് ഈ സ്ത്രീ.... ബിഷപ്പിന്റെ വീഡിയോയ്ക്ക് അടിയിലും അദ്ദേഹത്തെ വളരെ മോശമായി അധിക്ഷേപിച്ചുകൊണ്ട് രേണുവിന്റെ പിആർ കുഞ്ഞുങ്ങളും, അന്തംകമ്മി ഫാൻസുകളും ഒരുപാട് നെഗറ്റീവ് കമന്റുകൾ ഇട്ടതായി കണ്ടിരുന്നു. രേണു സുധി കാരണം എത്ര പേരെയാണ് മുറിവേറ്റിയിരിക്കുന്നത്... ഇവർക്ക് വലിയ നന്മകൾ ചെയ്തവരെ ഇവർ സമൂഹത്തിന് മുമ്പിൽ നാണം കെടുത്തി.. ഇവര് കാരണം എത്ര പേര് വിഷമിച്ചു....
ആ മനുഷ്യർക്ക് ഈ സ്ത്രീ നൽകിയ വേദനകളുടെ വില എത്രത്തോളം ഉണ്ട് എന്ന് ഇതിലൂടെ എങ്കിലും ഈ സ്ത്രീ ഇനി എങ്കിലും മനസ്സിലാക്കി പെരുമാറട്ടെ എന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു..... അവരുടെ വൃത്തിയില്ലായ്മ ചൂണ്ടിക്കാണിച്ചപ്പോൾ അവർ ഇത്രയും അധികം വേദനിച്ചെങ്കിൽ.. പൊതുസമൂഹത്തിന് മുന്നിൽ ക്യാമറകൾക്കു മുന്നിൽഒരു ദാഷിണ്യവും കൂടാതെ ഇവർ വലിച്ചുകീറിയ കുറെ നല്ല മനുഷ്യന്മാരുണ്ട് അവരുടെ വേദനകൾക്ക് പകരം ആകില്ല ഇപ്പോൾ രേണു അനുഭവിക്കുന്ന വേദനകൾ ഒന്നും തന്നെ....
പി ആർ കുഞ്ഞുങ്ങൾ വളരെ കൃത്യമായി അവരു മേടിക്കുന്ന കാശിനുള്ള ജോലി ചെയ്യുന്നുണ്ട്. രേണുവിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന എല്ലാ നെഗറ്റീവ്സും അവർ പോസിറ്റീവ് ആക്കി മാറ്റും. രേണുവിനെ അന്ധമായി സ്നേഹിക്കുന്ന ഫാൻസുകാർക്ക് രേണുവിനോടുള്ള അമിത സ്നേഹവും , സിമ്പതിയും കാരണം രേണുവിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന എല്ലാ നെഗറ്റീവ്സും പോസിറ്റീവായി മാത്രമേ അവർക്ക് കാണാൻ സാധിക്കുകയുള്ളൂ. നമുക്ക് ഒരാളോട് ഇഷ്ടമുണ്ടെന്ന് കരുതി, സിമ്പതി ഉണ്ടെന്നു കരുതി , സഹതാപം ഉണ്ടെന്നു കരുതി ആ വ്യക്തിയുടെ മോശം പ്രവർത്തികളെ ന്യായീകരിക്കുന്നത് ശരിയായിട്ടുള്ള ഒരു പ്രവണതയല്ല.
യഥാർത്ഥത്തിൽ അവരെ സ്നേഹിക്കുന്നവർ അവരുടെ തെറ്റുകുറ്റങ്ങളെകുറിച്ചും, അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന മോശം കാര്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി അവർക്കു മുന്നിൽ ചൂണ്ടിക്കാട്ടുകയും, അവരെ ഇത്തരത്തിലുള്ള കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുകയും ആണ് ചെയ്യേണ്ടത്. അല്ലാതെ അവർ എന്തു നെഗറ്റീവായിട്ടുള്ള കാര്യങ്ങൾ കാണിച്ചാലും, പറഞ്ഞാലും ഭർത്താവ് മരിച്ച സ്ത്രീയെന്നും, കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന സ്ത്രീയെന്നും പറഞ്ഞ് സിമ്പതി കാട്ടി അവരെ വാനോളം പ്രശംസിക്കുകയല്ല വേണ്ടുന്നത്.
കഴിഞ്ഞദിവസം അവര് ബിഗ്ബോസ്സിൽ പറയുകയുണ്ടായി സ്ത്രീകൾക്ക് വേണ്ടി, ഭർത്താവ് മരിച്ച വിധവകൾക്ക് വേണ്ടി, ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന സ്ത്രീകൾക്ക് വേണ്ടി അവരുടെ പ്രതീകമായി ആണ് രേണു സുധി ബിഗ് ബോസ്സിൽ വന്നതെന്ന്...
എന്നിട്ട് നാളിതുവരെ അവർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകിയിരിക്കുന്നത്.... ഇത്രയും വലിയ ഒരു റിയാലിറ്റി ഷോ വഴി എന്തു സ്വാധീനമാണ് ഇവരീ സമൂഹത്തിൽ ചെലുത്തിയത്... ??? കുട്ടികൾ അടക്കം കാണുന്ന ബിഗ് ബോസ്സ് പോലുള്ള ഇത്രയും വലിയ ഷോയിൽ
ഇവരുടെ വൃത്തിയില്ലായ്മ ആണോ ചർച്ച ചെയ്യപ്പെടേണ്ടത്....
അല്ല ബിഗ്ഗ് ബോസിലേക്ക് പോകുമ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവാർഡ് വാങ്ങി പോയ ഒരാൾ ആണല്ലോ . നല്ല ഇൻഫ്ലുവൻസറിനുള്ള അവാർഡ് ഏറ്റുവാങ്ങിയ ഒരു വ്യക്തി എന്ന നിലയിൽ രേണു സുധി എന്ത് ഇൻഫ്ലുവൻസാണ് സമൂഹത്തിന് ബിഗ് ബോസ് എന്ന ഷോ വഴി നൽകിയിരിക്കുന്നത് ??? ഹെയർ എക്സ്റ്റൻഷൻ വെച്ചുകൊടുത്ത ലേഡി വളരെ കൃത്യമായി രേണുവിനോട് ദിവസവും മുടി കഴുകണമെന്ന് പറഞ്ഞിരുന്നു എന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ കാണുവാൻ ഇടയായി. രേണുവിന്റെ പിആർ കുഞ്ഞുങ്ങളും, അന്തംകമ്മി ഫാൻസുകളും ആ വീഡിയോ അടിയിൽ വളരെ മോശമായിട്ടാണ് ആ സ്ത്രീയെ വിമർശിച്ചത്.
അവർ ഹെയർ എക്സ്റ്റൻഷൻ ചെയ്തു കൊടുത്തത് മിസ്റ്റേക്ക് ആയെന്നും... ഹെയർ ഫിക്സ് ചെയ്ത പശ ലോക്കൽ ആണെന്നും... അത് ഇളകി വരുന്നതിനാൽ അത് മറക്കാൻ വേണ്ടിയാണ് രേണുവിന്റെ തലയിൽ പേൻ ആണെന്ന് അവർ നുണ പറഞ്ഞതാണെന്നുമോക്കെയുള്ള ധാരാളം വിമർശനങ്ങൾ രേണുവിന് മുടി ഫിക്സ് ചെയ്യുതു കൊടുത്ത വ്യക്തിക്കെതിരെ കാണുവാനിടയായി. എന്തായാലും അവർ പറഞ്ഞത് സത്യമായില്ലേ... സത്യത്തിന് ഒരു വിലയുണ്ട്.... സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ഒരുനാൾ ആ മറ നീക്കി സത്യം പുറത്തുവരും.... നമ്മൾ കാരണം ആരെങ്കിലുമൊക്കെ വേദനിച്ചിട്ടുണ്ടെങ്കിൽ... ഒരുനാൾ നമ്മളും മറ്റൊരാൾ കാരണം വേദനിക്കാം എന്നുള്ളതിനും ഈ രേണു സുധിയെ ഒരു ഉദാഹരണമാക്കാം...''












Click it and Unblock the Notifications