രേണു സുധിക്ക് പിന്നില്‍ കളിക്കുന്നത് ആ ചാനല്‍, ബിഗ് ബോസിലെത്തിച്ചതും അവര്‍ തന്നെ; ബിഷപ്പിന്റെ വെളിപ്പെടുത്തല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ത്ഥി രേണു സുധിയുടെ പിആര്‍ വര്‍ക്കിന് പിന്നില്‍ ഒരു ചാനലാണ് എന്ന് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ചാനലിന്റെ പേര് അറിയാമെങ്കിലും താന്‍ പറയില്ല എന്നും രേണുവിനെ ബിഗ് ബോസിലേക്ക് എത്തിച്ചതിന് പിന്നില്‍ ഈ ചാനലാണ് എന്നും അദ്ദേഹം പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്റെ പണിയാണ് ഞാന്‍ ചെയ്യുന്നത്. സമൂഹത്തിലെ അര്‍ഹരായവരെ കണ്ടെത്തി അവരെ സഹായിക്കുക എന്നതാണ് ഒരു ബിഷപ്പിന്റെ കടമ. അതാണ് ഞാന്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു കുടുംബത്തെ സഹായിച്ചതിന്റെ പണിയാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. മതവും ജാതിയും നോക്കാതെയാണ് ഞാന്‍ സഹായിക്കാറുള്ളത്. ഞാനിന്ന് വരെ ഒരാളെ പോലും മതം മാറ്റിയിട്ടില്ല.

സുധി ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ആളാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന ആളാണ്. അദ്ദേഹത്തിന്റെ ശവസംസ്‌കാരം ഹിന്ദു ആചാരപ്രകാരം നടക്കണം എന്നാണ് എന്റെ വിശ്വാസം. റിക്കാര്‍ഡിക്കലി അദ്ദേഹം ഇതുവരെ മതംമാറിയിട്ടില്ല. ഞാന്‍ സുധിയെ മതംമാറ്റി എന്ന് പലരും പറഞ്ഞു. ഒരാളേയും മതംമാറ്റാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്ക് അതിനോട് വിശ്വാസമില്ല. രേണു സുധിയെ എല്ലാവരും അറിഞ്ഞത് സുധിയുടെ സഹധര്‍മ്മിണി എന്ന നിലയില്‍ ആണ്.
സുധിയുടെ മൂന്നാം ഭാര്യ ആണ് രേണു. ആദ്യത്തെ ഭാര്യ കിച്ചുവിന്റെ അമ്മ. രണ്ടാമത്തെ ഭാര്യ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു വീണ എന്ന് പറയുന്ന സ്ത്രീ. മൂന്നാമത്തെ ഭാര്യയാണ് രേണു. പറയുമ്പോള്‍ എല്ലാം പറയണ്ടെ. സുധിയുടെ മൂന്നാം ഭാര്യ എന്ന രീതിയില്‍ ആണ് രേണു അറിയപ്പെടുന്നത്. അതിന് ശേഷം രേണു വീണിടം വിഷ്ണുലോകമാക്കി. രേണുവിന്റെ പിന്നില്‍ നില്‍ക്കുന്ന ഒരു ചാനലുണ്ട്.
എനിക്ക് ചാനലും അറിയാം, ചാനലിന്റെ പേരും അറിയാം. അവരാണ് ഇവരുടെ പിആര്‍ വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുന്നത്. കൃത്യമായിട്ട് എനിക്ക് അറിയാം. എന്നെ കൂടെയിരുത്തി ഇന്റര്‍വ്യൂ ചെയ്ത ചാനലാണ്. അത് കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും മനസിലാകും. എന്നെ രേണു സുധിയോടൊപ്പം ഈ ഓഫീസ് മുറിയിലിരുത്തി ഇന്റര്‍വ്യൂ ചെയ്ത ഒരു ചാനലുണ്ട്. ആ ചാനലിന്റെ ആങ്കര്‍ ഇവിടെ വന്നപ്പോള്‍ എന്നെ ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിച്ചല്ലോ.
അവര്‍ ഇനി നാളെ എന്റെ നേര്‍ക്ക് വരാതിരിക്കാനാണ് ഞാന്‍ പേര് പറയാത്തത്. ഈ ചാനല്‍ ഇവരുടെ വീട്ടില്‍ താമസമാണ്. ആങ്കര്‍മാരെ അവരുടെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. മുറ്റത്തേക്ക് കയറിയാലും വീട്ടിലേക്ക് കയറിയാലും വീഡിയോ ഇടും. റിതപ്പന്‍ മൂത്രമൊഴിച്ചാല്‍ വരെ അത് വീഡിയോ ആണ്. ഇങ്ങനെ ചെയ്ത് ചെയ്ത് രേണു സുധിയെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോയില്‍ കൊണ്ടെത്തിച്ചു.
തങ്കച്ചന്‍ സോഷ്യല്‍ മീഡിയയ്ക്കാരെ മൊത്തം തെറിവിളിച്ചു. അത് തെറ്റാണ്. സോഷ്യല്‍ മീഡിയയ്ക്കാര്‍ അഹോരാത്രം ഒപ്പിയെടുത്ത വീഡിയോ ആണ് രേണു സുധിയെ ബിഗ് ബോസിലെത്തിച്ചത്. സുധിയുടെ മരണത്തോടെയാണ് ഈ സ്ത്രീയെ ലോകം അറിയാന്‍ തുടങ്ങിയത്. എങ്ങനെ, എന്റെ കുഞ്ഞിന് ടോയ് ഇല്ല. കുഞ്ഞിന് ബേബി ഫുഡില്ല. ഞങ്ങള്‍ക്ക് റേഷന്‍ കടയിലെ അരിയെ ഉള്ളൂ.
ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതാ. ഇതൊക്കെ കണ്ട് ഹൃദയത്തില്‍ അലിവ് തോന്നിയ മനുഷ്യര്‍ ധാരാളം പണം ഇങ്ങോട്ട് അയയ്ക്കാന്‍ തുടങ്ങി. അങ്ങനെ രേണു സുധി സംഘമിത്ര നാടകവേദിയില്‍ എത്തുന്നു. സുധിയുടെ മരണത്തോട് കൂടി രേണു സുധി നാടകനടിയായി മാറുന്നു. അതിന് ശേഷമുള്ള കാര്യം മലയാളികള്‍ കണ്ടതാണ്. സുധിയുടെ മരണത്തെ രേണു ഉപയോഗിക്കുന്നു.
അതിന്റെ ഏറ്റവും വലിയ തെളിവാണ് ബിഗ് ബോസിനകത്തേക്ക് രേണു കയറിയപ്പോഴുള്ള അവരുടെ പ്രകടനം. ഇതൊക്കെ കണ്ട് മലയാളികള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കട്ടെ. രേണു സുധിയുടെ ഏറ്റവും വലിയ നാടകമാണ് ബിഗ് ബോസില്‍ നടക്കുന്നത്. രേണു സുധി പറയുന്നതെല്ലാം സത്യമാകണം എന്നുണ്ടോ. ആദ്യം ഹോസ്റ്റലില്‍ ഒന്നും നില്‍ക്കാത്തത് കൊണ്ട് ഹോം സിക്ക്‌നെസ് ആണ് എന്ന് പറഞ്ഞ രേണു പിറ്റേന്ന് പറഞ്ഞത് വാര്‍ഡന്‍ പുറത്ത് വിട്ടാലെ എനിക്ക് പുറത്ത് പോകാന്‍ പറ്റൂ എന്നായിരുന്നു.
നഴ്‌സിംഗിന് ഒന്നര വര്‍ഷം ബാംഗ്ലൂര്‍ പഠിച്ചപ്പോള്‍ എനിക്കൊന്നിനും കഴിഞ്ഞില്ല. ചോര കണ്ടപ്പോള്‍ എനിക്ക് ബോധം കെട്ടു എന്നൊക്കെയല്ലേ പറഞ്ഞത്. രേണുവിന്റെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് സുധി മരിച്ച് ഒരാഴ്ച കഴിഞ്ഞ ശേഷം താജുദ്ദീന്‍ ആണ് ബാംഗ്ലൂരില്‍ നിന്നെത്തിച്ചത്. ഇവര്‍ നഴ്‌സിംഗ് പഠിച്ചു, ഡിസിഎ പഠിച്ചു, ഏവിയേഷന്‍ പഠിച്ചു എന്നൊക്കെയാണ് പറയുന്നത്. രേണു സുധിയെ പൊളിച്ചടുക്കാനാണ് എന്നെ ദൈവം അവതരിപ്പിപ്പിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ പറഞ്ഞല്ലോ ഞാനാണ് രേണുവിനെ ബിഗ് ബോസില്‍ കൊണ്ട് പോയത് എന്ന്. 100 ദിവസം രേണു അവിടെ നില്‍ക്കണം. എന്നിട്ട് തേഞ്ഞൊട്ടി തേഞ്ഞൊട്ടി വിന്‍ ആയിട്ട് ഇങ്ങോട്ട് പോരട്ടെ. കിച്ചുവിനേയും റിതപ്പനേയും തങ്കച്ചനേയും ഓര്‍ത്ത് കരയും എന്ന് പറയുന്നത് നാടകമാണ്. ഷൂട്ടിന് പോകുമ്പോള്‍ ഇവരെയൊന്നും കൂടെ കൊണ്ടുപോകാറില്ലല്ലോ.












Click it and Unblock the Notifications