'എനിക്ക് നല്ല പണി കിട്ടി, എന്റെ കുടുംബം കലങ്ങി..വെറുതെ വിടില്ല'; രേണു സുധിക്കെതിരെ വീണ എസ് പിള്ള
സുധി-രേണു വിഷയത്തിൽ യാതൊന്നും പ്രതികരിക്കാൻ താൻ ആഗ്രഹിച്ചതല്ലെന്നും എന്നാൽ രേണു തന്നെ കുറിച്ച് അപവാദം പറഞ്ഞ് നടന്നതിനാലാണ് ഇപ്പോൾ പ്രതികരിച്ചതെവന്നും വീണ എസ് പിള്ള. തന്റെ ജോലിയെ പോലും ബാധിക്കുന്ന വിധത്തിൽ രേണു പലതും പറഞ്ഞ് നടന്നതിനാലാണ് താൻ മാധ്യമങ്ങളിലൂടെ വന്നത്. ഇനി തന്നെ അധിക്ഷേപിക്കുന്നവർക്കെതിരെ നിയമപരമായി പോകുമെന്നും വീണ പറഞ്ഞു. ദി ഫൈനൽ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം
'സുധി മരിച്ച കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടാണ് ഞാൻ പ്രതികരിക്കുന്നത്. അതിന് കാരണവുമുണ്ട്. സുധി കൊണ്ടുനടന്ന ആളാണ് ഞാൻ എന്ന നിലയ്ക്ക് ഞാൻ ഡാൻസ് പഠിപ്പിക്കുന്ന കുട്ടികളോട് മാതാപിതാക്കളോട് രേണു പറഞ്ഞ് നടന്നു. അതുകൊണ്ടാണ് ഞാൻ പ്രതികരിക്കുന്നത്. ഞാൻ രണ്ടും കൽപ്പിച്ചാണ്. ഇനി എന്റെ ഏതൊക്കെ അവിഹിതം പൊക്കിപിടിച്ച് കൊണ്ടുവന്നാലും ഞാൻ ആ നേരിടാൻ തയ്യാറാണ്.

സ്റ്റാർ മാജിക്കിന്റെ എപ്പിസോഡിൽ വെച്ച് തന്റെ രണ്ടാം ഭാര്യ രേണുവാണെന്ന് സുധി പറഞ്ഞപ്പോൾ പ്രതികരിക്കാൻ തോന്നിയില്ല. എന്തിനാണ് ഞാൻ പ്രതികരിക്കുന്നത്. എന്നാൽ ആ വീഡിയോക്ക് താഴെ ഞങ്ങളുടെ വിവാഹത്തെ കുറിച്ച് അറിയുന്നവർ കമന്റിട്ടിരുന്നു. വീണയല്ലേ രണ്ടാം ഭാര്യയെന്ന്.
ഡാൻസൊക്കെ പഠിപ്പിച്ചും നാടകം ചെയ്തുമൊക്കെ കഴിഞ്ഞ് പോകുന്ന ആളാണ് ഞാൻ. ആ എന്നെ കുറിച്ച് ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ വീട്ടുകാരോട് മോശമാണെന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ മാസികമായി നമ്മുക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലേ? അതുകൊണ്ട് മാത്രമാണ് ഞാൻ പ്രതികരിച്ചത്. പ്രതികരിച്ചപ്പോൾ ആദ്യം നല്ല പിന്തുണ വീട്ടിൽ നിന്നുണ്ടായിരുന്നു. എന്നാ്‍ പല യുട്യൂബേഴ്സും ഓരോന്ന് പറഞ്ഞ് എനിക്ക് നല്ല പണികിട്ടിയിരിക്കുകയാണ്. ഞാൻ നന്നായി നാറി.
എന്നെ കുറിച്ച് കുറ്റം പറയുന്നവർക്ക് അതിന് യാതൊരു യോഗ്യതയുമില്ല. എന്റെ കൂടെ ആരില്ലെങ്കിലും എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ച് പോയാലും ഇതിന്റെയൊക്കെ അവസാനം കണ്ടിട്ടേ ഞാൻ പോകുകയുള്ളൂ. ഇനി എന്നെ അധിക്ഷേപിക്കുന്നവർക്കെതിരെ ഞാൻ നിയമപരമായി നീങ്ങും. എന്റെ കുടുംബം വരെ കലങ്ങി, ഇനി വിടില്ല', വീണ പറഞ്ഞു.
അതേസമയം അഭിമുഖത്തിന് താഴെ സുധിയെ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ നിറയുകയാണ്.
മരിച്ചു പോയ ഒരാളെ കുറ്റം പറയാൻ പാടില്ല, എങ്കിലും സുധി വളരെമോശം തന്നെ ആയിരുന്നു പലരുടെ കയ്യിൽ നിന്നും പണം വാങ്ങും. തിരിച്ചു കൊടുക്കില്ല', എന്നായിരുന്നു ഒരാളുടെ കമന്റ്.
'നിങ്ങൾ ഇപ്പോൾ കാണിക്കുന്നത് വളരെ മോശം പ്രവർത്തിയാണ് ,കാരണം ആ മനുഷ്യൻ മരിച്ചു. ഇനി ഈ കാണിക്കുന്നത് വെറു നാണം കെട്ട പരുപാടി ആണ്. നിങ്ങൾ ഈ വന്ന് ഓരോന്ന് പറയുമ്പോൾ നിങ്ങൾ ഒന്ന് ഓർക്കണം ഒരു മോൻ കിച്ചു ഇത് കണ്ട് ഒരുപാട് സങ്കടപ്പെടുന്നുണ്ട്, അത് മാത്രം നിങ്ങൾ മനസ്സിലാക്കിയാൽ കൊള്ളാം, കാരണം ആദ്യം രേണുവിനെ അത് കഴിഞ്ഞ് സുധിയുടെ ആദ്യ ഭാര്യ ശാലിനി അത് കഴിഞ്ഞ് ഇപ്പോൾ സുധി', വേറൊരു കമന്റിൽ പറഞ്ഞു.
'ആരക്കെ എവിടെ ഒക്കെ കിടന്നു ചാടിയാലും ഒരു കുന്തവും ഇല്ല, രേണു മുന്നോട്ട് തന്നെ പോകും, വീണയെ മോശം വാക്ക് കൊണ്ടു പോലും അവഹേളിച്ചത് താജ് ആണ് , എന്തായാലും രേണു കാരണം നിങ്ങളെ ഒക്കെ നാലു പേര് അറിഞ്ഞു, രേണു ഇന്ന് വരെ ആരെയും കുറ്റം പറഞ്ഞിട്ടില്ല. സ്വന്തം മാന്യത സോഷ്യൽ മീഡിയയിൽ കൊണ്ടു വന്നു അവഹേളിക്കാൻ ഇട്ടു കൊടുത്തത് വീണ തന്നെയാണ്', എന്നായിരുന്നു മറ്റൊരു കമന്റ്.












Click it and Unblock the Notifications