Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയെ ഞാൻ വെറുതെ വിടില്ല, ആകെ കുത്തുപാളയെടുത്ത് നിൽക്കുകയാണ്'; തുറന്നടിച്ച് വീണ എസ് പിള്ള

തന്നെ കുറിച്ച് ആവർത്തിച്ച് പറഞ്ഞ് നടന്നതോടെയാണ് മാധ്യങ്ങളിലൂടെ രേണു സുധിക്കെതിരെ പ്രതികരിക്കാൻ തയ്യാറായതെന്ന് കൊല്ലം സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന വീണ എസ് പിള്ള. രേണുവുമായി സംസാരിച്ചത് അടക്കമുള്ള എല്ലാ തെളിവുകളും ഫോണിൽ നിന്ന് ലഭിക്കും. താൻ ഇത് സംബന്ധിച്ച് പോലീസിൽ പരാതി കൊടുക്കാത്തത് ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കേണ്ടെന്ന് കരുതിയാണെന്നും അവർ പറഞ്ഞു.

വീണയുടെ വാക്കുകളിലേക്ക് -'രേണു എന്തോ തിരുവനന്തപുരത്ത് കോഴ്സ് പഠിക്കാൻ പോയപ്പോഴാണ് സുധിച്ചേട്ടനുമായി കാണുന്നത്. ഇതിനിടയിൽ ഒരു അഭിമുഖത്തിൽ രേണു പറയുന്നത് കേട്ടു കുറെ ഡാൻസുകാരികൾ സുധിച്ചേട്ടന്റെ പുറകിൽ നടന്നു, മകനെയൊക്കെ നോക്കാമെന്ന് പറഞ്ഞെന്ന്, വെറുതെയാണെന്ന് മനസിലായത് കൊണ്ട് സുധിച്ചേട്ടൻ അവരെ തള്ളിക്കളഞ്ഞെന്ന്. ഞാൻ സുധിച്ചേട്ടൻ കാണുന്നതിന് മുൻപേ ഡാൻസറാണ്. സുധിച്ചേട്ടൻ പോകുന്ന പരിപാടികളുടെ ഭാഗമായത് കൊണ്ട് എനിക്ക് വർക്ക് കിട്ടിയിട്ടുണ്ട്. സുധിച്ചേട്ടന്റെ കൂടെ ഞാൻ അന്ന് പോയതൊക്കെ വർക്ക് സ്പേസിന് വേണ്ടിയാണെന്നാണ് പറയുന്നത്.

renunew2-

കമന്റ്സിടുന്നവരോട് ഒന്നും പറയാനില്ല. അവർ കമന്റിട്ടുകൊണ്ടേ ഇരിക്കും. ഞാൻ കമന്റ്സൊന്നും നോക്കാറില്ല. രേണു സുധി ഒരു കുടുംബം തകർത്തു, അടുത്ത കുടുംബം വെച്ചാണ് കളിക്കുന്നത്. എന്റെ കുടുംബ ബന്ധത്തെ ഏതെങ്കിലും രീതിയിൽ ഇതൊക്കെ ബാധിച്ചാൽ ഞാൻ എന്താണ് കാണിച്ചുകൂട്ടുകയെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി രേണു സുധിയാണ്.

രേണു എന്നെ അറിയില്ലെന്ന് പറഞ്ഞാലും സമൂഹം അത് അംഗീകരിക്കില്ല. ഫോണിൽ വരുന്ന മെസേജുകളും ചാറ്റുകളുമൊന്നും വീണ്ടെടുക്കാൻ അധികം താമസമൊന്നുമില്ല. എത്രവർഷം കഴിഞ്ഞാലും കംപ്ലെയിൻ്റ് കൊടുത്താൽ അവർ എടുത്തുതരും. എന്നാൽ അതിനൊന്നും ഞാൻ മുതിർന്നിട്ടില്ല. പഴയ ചാറ്റുകളൊക്കെ ഫേസ്ബുക്കിൽ നിന്ന് വേണമെങ്കിൽ എടുക്കാം. എന്നാൽ ഒരു പെണ്ണിന്റെ ജീവിതം തകർക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. എന്നാൽ എന്റെ ജീവിതം വഴിമുട്ടി നിൽക്കുന്നത് കൊണ്ടാണ് ഞാൻ ഇപ്പോൾ പ്രതികരിക്കാൻ തയ്യാറായത്.

സുധിയെ ഞാൻ വിവാഹം കഴിച്ച കാര്യം ഞാൻ അങ്ങനെ പാടി നടന്നിട്ടില്ല. പിരിയുമ്പോൾ ഈ ബന്ധത്തെ കുറിച്ച് പുറത്ത് പറഞ്ഞ് നടക്കരുതെന്ന് പറഞ്ഞിരുന്നു. എല്ലാം മിണ്ടാതെ ഇരിക്കുകയായിരുന്നു. എന്നാൽ ആറ് മാസം മുൻപാണ് ഇതൊക്കെ വീണ്ടും ചർച്ചയായി തുടങ്ങിയത്. എൻ‌റെ ഇപ്പോഴത്തെ ഭർത്താവിന് എല്ലാ കാര്യങ്ങളും അറിയാം. ഞാൻ അദ്ദേഹത്തോട് എല്ലാം പറ‍ഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നെ കൂട്ടാനായി മഴവിൽ മനോരമയുടെ ഷൂട്ടിങ് സ്ഥലത്തേക്ക് വന്നു, ഈ സമയത്ത് അദ്ദേഹത്തോട് ഒരാൾ എന്നെ കുറിച്ച് ചോദിച്ചു, വീണയുടെ കാര്യങ്ങളൊക്കെ അറിയുന്നുണ്ടല്ലോയെന്നൊക്കെ, അതെനിക്ക് വിഷമം ഉണ്ടാക്കി. എന്നിരുന്നാലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. എന്നാൽ നാടകക്കാരോടും എന്റെ ചല പരിചയക്കാരോടും രേണു സുധി തർക്കിക്കുകയും സംസാരിക്കുകയും ചെയ്തു. അങ്ങനെയാണ് ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോയെന്ന് തോന്നിയത്.

എന്റെ കല്യാണ വീഡയോ ഒരു ബ്ലോഗറാണ് പുറത്തുവിട്ടത്. എന്നാൽ സുധിയുമായുള്ള വിവാഹ വീഡിയോ അല്ലത്, ഇപ്പഴത്തെ വിവാഹ ബന്ധത്തിന്റെ വീഡിയോ ആണ്. എന്നെ ആരെങ്കിലും വിമർശിച്ചാൽ അത് കേൾക്കാൻ എനിക്ക് പ്രശ്നമൊന്നുമില്ല. എല്ലാ നല്ല കമന്റുകളും സ്വീകരിക്കാനല്ല ഞാൻ ഇവിടെ നിൽക്കുന്നത്. എന്റെ കുടുംബം കുത്തുപാളയെടുത്ത് നിൽക്കുകയാണ്. അതുകൊണ്ട് എന്നെ ഉപദ്രവിച്ചവർക്ക് ഞാൻ പണി കൊടുത്തിരിക്കും.

എന്നെ രേണു വിടാതെ വേട്ടയാടാൻ മാത്രം ഞാൻ അവളെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഞാൻ ചെയ്ത നല്ല കാര്യം കൊണ്ട് സുധിയുടെ സുഹൃത്തുക്കൾ എന്നെ ചേർത്ത് നിർത്തുന്നു. ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല. എന്റെ വഴിയിൽ ആരും നിൽക്കരുത്', അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+