Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിന്റെ മുഖം കണ്ടാല്‍ വരെ നെഗറ്റീവ്; ബിഗ് ബോസില്‍ വന്നാല്‍ കാര്യം എളുപ്പമായിരിക്കും: പക്ഷെ..

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രമേ ശേഷിക്കുന്നുള്ളു. പല പ്രമുഖരും ഇതിനോടകം തന്നെ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ച് കഴിഞ്ഞു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്ന രേണു സുധിയാണ്. താരം ബിഗ് ബോസിലെത്തുമെന്ന കാര്യം പ്രേക്ഷകർ ഇതിനോടകം തന്നെ ഉറപ്പിച്ച് കഴിഞ്ഞു. ഇപ്പോഴിതാ രേണു ബിഗ് ബോസില്‍ വന്നാലുള്ള സാഹചര്യത്തേക്കുറിച്ച് പ്രമുഖ ബിഗ് ബോസ് റിവ്യൂവർ ആയ ബിഗ് ബോസ് മല്ലു രേവതി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറുകയാണ്.

മെയിന്‍സ്ട്രീം മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. പുറത്ത് വലിയ നെഗറ്റീവില്‍ നില്‍ക്കുന്ന വ്യക്തികള്‍ ബിഗ് ബോസില്‍ കയറിയിട്ട് പോസിറ്റീവ് ആയിട്ട് മാറുന്ന കാഴ്ചകള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രേണു സുധി ബിഗ് ബോസിലേക്ക് വിളിക്കുകയാണെങ്കില്‍ പോകുന്നതാണ് നല്ലത്. ഇത്തരം ആളുകള്‍ക്ക് ഗെയിം കുറേക്കൂടി എളുപ്പമാണ്. രേണുവിന്റെ കാര്യത്തില്‍ ഇപ്പോള്‍ പുറത്ത് നല്ല നെഗറ്റീവ് ആണ്. ഇനി എടുക്കാന്‍ നെഗറ്റീവ് ഒന്നും ബാക്കിയില്ല. ഇല്ലാത്തത് വരെ ഉണ്ടാക്കിയിട്ടുണ്ട്.

bigg-boss-renu

രേണുവിന്റെ മുഖം കണ്ടാല്‍ വരെ നെഗറ്റീവ്, അതായത് എന്ത് ചെയ്താലും നെഗറ്റീവ്. അതുകൊണ്ട് തന്നെ നേരെ അങ്ങ് ബിഗ് ബോസിലേക്ക് പോകുക. ചിലപ്പോള്‍ പിന്നെയും നെഗറ്റീവ് കൂടുമായിരിക്കും. നമുക്ക് ഒന്നും പറയാന്‍ സാധിക്കില്ല. മറിച്ച് രേണുവിന്റെ മറ്റൊരു വശം കൂടെ ആളുകള്‍ കാണും. അത് പോസിറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്ത് തന്നെയായാലും ബിഗ് ബോസിലേക്ക് പോകാന്‍ രേണുവിന് എളുപ്പമായിരിക്കും.

അകത്ത് പോകാന്‍ രേണുവിന് എളുപ്പമായിരിക്കും. പക്ഷെ അവിടെ നിന്ന് കളിക്കാനാണ് പാട്. നമ്മുടെ നെഗറ്റീവ് വെച്ച് മറ്റുള്ളവർ ഗെയിം കളിക്കും. എതിരാളിയെ വെച്ച് കളിക്കുന്നതാണ് ഗെയിം. അതില്‍ വീഴാതെ മുന്നോട്ട് പോകണം. രേണു വിന്നറാകുമോ ഇല്ലോയോ എന്നതൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. കഴിഞ്ഞ സീസണില്‍ ജിന്റോ വിജയി ആകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ.

നാലാം സീസണിന്റെ കാര്യം തന്നെ എടുക്കുകയാണെങ്കില്‍ ദില്‍ഷ റോബിന്‍ മത്സരത്തില്‍ ഉണ്ടായിരുന്ന സമയത്ത് കമ്യൂണിറ്റി പോസ്റ്റില്‍ എട്ടാമതായിരുന്നു. എന്നാല്‍ റോബിന്‍ പുറത്തായതിന് പിന്നാലെ ദില്‍ഷ നേരെ മുന്നോട്ട് കയറി. ഒരു ഗെയിമർ എന്ന നിലയിലുള്ള ശക്തി രേണുവിന് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. മാനസിക ശക്തിയാണ് പ്രധാനമായും വേണ്ടത്. രേണുവിന്റെ കൂടെ ഇപ്പം ആളുകളുണ്ട്, ഫോണുണ്ട്. എന്നാല്‍ ബിഗ് ബോസില്‍ എത്തിക്കഴിഞ്ഞാല്‍ അതൊന്നും ഇല്ലെന്നും രേവതി പറയുന്നു.

ബിഗ് ബോസില്‍ എത്തിക്കഴിഞ്ഞാല്‍.. നമ്മുടെ കൂടെയുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നവർ തന്നെ ചിലപ്പോള്‍ കള്ളമായിരിക്കും പറയുന്നത്. അവർക്ക് വേണ്ടിയായിരിക്കും ഞാനും കൂടെയുണ്ടെന്ന് പറയുന്നത്. നല്ലവരായ ആളുകള്‍ ഇല്ലെന്ന് അല്ല പറയുന്നത്. പക്ഷെ ആരേയും വിശ്വസിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ രേണു എങ്ങനെ നില്‍ക്കുന്നു എന്നുള്ളതാണ് പ്രധാനം. എല്ലാവരും സ്വന്തം കളിക്കാനാണ് വരുന്നത്. ഒറ്റക്ക് നിന്ന് കളിക്കാനുള്ള ശക്തി മാനസികമായും ശാരീരികമായും വേണം.

പ്രേക്ഷകർ കാണുമ്പോള്‍ വീടിന് അകത്ത് നില്‍ക്കുന്നത് പോലെ തോന്നുമെങ്കില്‍ അവിടെ എത്തിയാല്‍ ഒരു സ്റ്റേജില്‍ എത്തിയത് പോലെയാണ്. ചുറ്റും ക്യാമറകളും ലൈറ്റുമൊക്കെയാണ്. എവിടെ തുടങ്ങണം, ഞാന്‍ എന്ത് പറയണം, എന്നെയാണോ ക്യാമറ എടുക്കുന്നത്, ഞാന്‍ നെഗറ്റീവ് ആകുമോ തുടങ്ങിയ ആയിരം ചിന്തകളായിരിക്കും മത്സരാർത്ഥികള്‍ക്ക്. അതുകൊണ്ടായിരിക്കും ചിലരൊക്കെ സേഫ് ഗെയിമിലേക്ക് പോകുന്നത്. അവരേയും കുറ്റം പറയാനാകില്ലെന്നും രേവതി കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+