രേണു സുധി എന്ത് കുറ്റമാണ് ചെയ്തത്; ഒരു സ്ത്രീയുടെ മുഖത്ത് നോക്കി പറയാന്‍ പാടുള്ളതാണോ പറഞ്ഞത്
ആഴ്ച ഒന്നുകൊണ്ട് തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാർത്ഥികളില്‍ ഒരാളായി രേണു സുധി മാറി കഴിഞ്ഞു. ബിഗ് ബോസിന് മുമ്പ് എന്ന പോലെ ഇപ്പോഴും വിമർശകർ ഏറെയുണ്ടെങ്കിലും രേണുവിനെ പിന്തുണയ്ക്കുന്നവരും നിരവധിയുണ്ട്. ബിഗ് ബോസിന് അകത്തെ കാര്യങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ പുറത്ത് രേണുവിനുള്ള എതിർപ്പ് അറിഞ്ഞുകൊണ്ട് തന്നേയുള്ള മത്സര രീതിയാണ് ചില മത്സരാർത്ഥികളെങ്കിലും അവർക്കെതിരെ എടുക്കുന്നത്.
വളരെ കൃത്യമായ പ്ലാനിങ്ങുമായി ബിഗ് ബോസിലേക്ക് എത്തിയ വ്യക്തി കൂടിയാണ് രേണു സുധി. സഹതാപം പിടിച്ചു പറ്റുകയെന്നത് പോലുള്ള മുന്‍ സീസണുകളില്‍ കണ്ട പല സ്ട്രാറ്റജികളും രേണുവും പയറ്റുന്നുണ്ട്. എന്നാല്‍ മറ്റാരും ഇതുവരെ ചെയ്യാത്ത ഒരു തന്ത്രമായിരുന്നു തനിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള വീഡിയോ മുന്‍കൂറായി ചെയ്തുവെച്ചുകൊണ്ട് സമായാസമയങ്ങളില്‍ അത് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴി പങ്കുവെക്കാനായി രേണു ആളെ തയ്യാറാക്കി വെച്ചിരുന്നു.

എന്നാല്‍ ഈ തന്ത്രം ആദ്യ ആഴ്ചയില്‍ തന്നെ മോഹന്‍ലാല്‍ പൊളിച്ചു കയ്യില്‍ കൊടുക്കുകയും ചെയ്തു. ഇതോടെ വിഷയത്തില്‍ രേണു സുധി മാപ്പ് പറയുകയും ഇനി അത്തരം വീഡിയോകള്‍ പങ്കുവെക്കേണ്ടതില്ലെന്ന് കസിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം,രേണു സുധിയെ വിചാരണ ചെയ്തു തേജോവധം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചിലർ എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. വൈറലായി മാറിയ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
രേണു സുധിയെ വിചാരണ ചെയ്തു തേജോവധം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചിലർ. എന്ത് കുറ്റമാണ് ആ പെൺകുട്ടി ചെയ്തത്. വ്യക്തിപരമായോ സാമൂഹ്യപരമായോ മോശമായി ബാധിക്കുന്ന എന്തെങ്കിലും വാക്കുകളോ പരാമർശങ്ങളോ ആ സ്ത്രീ നടത്തിയതായി എനിക്കറിയില്ല. അഭിനയിക്കുവാൻ ഒരു ചാൻസ് കിട്ടി, അത് ഒരു വരുമാനമാർഗമായി കണ്ടു, ഒരു തൊഴിലായി അത് ചെയ്തു, അതിന്റെ പ്രതിഫലം വാങ്ങി ജീവിക്കുന്നു എന്നതിൽ ഉപരി ആർക്കും ഒരു ദോഷവും രേണു ചെയ്തിട്ടില്ല. പിന്നെ എന്താണ് ചിലർ കാണുന്ന കുറ്റം?
രേണുവിന് അവരൊക്കെ പ്രതീക്ഷിക്കുന്ന രീതിയിലുള്ള സൗന്ദര്യം ഇല്ലത്രെ. അതുകൊണ്ട് രേണുവിന്റെ അഭിനയം അവർക്കു ഇഷ്ടപ്പെടുന്നില്ല. മലയാള സിനിമയിലും തമിഴ് സിനിമയിലും അഭിനയിക്കുന്ന സ്ത്രീ-പുരുഷന്മാരെല്ലാം സുന്ദരീ സുന്ദരന്മാരാണോ? അഭിനയവും സൗന്ദര്യവുമായിട്ട് അത്രത്തോളം ബന്ധം ഒന്നും ഇല്ല. സണ്ണിയെ അംഗീകരിക്കും പക്ഷേ രേണുവിനെ അംഗീകരിക്കാൻ പ്രയാസം.
ഇത്രത്തോളം ആക്ഷേപങ്ങളും അപമാനങ്ങളും നേരിട്ട രേണു ഇന്ന് ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ഗ്‌ബോസ്സിൽ എത്തിയിട്ടും പലരും രേണുവിനെ അംഗീകരിക്കാൻ തയ്യാറല്ല. എന്തായാലും ഇത്രയും മനക്കരുത്തോടെ ജീവിച്ചു വിജയിച്ചു കാണിച്ച രേണു ഒരു റോൾ മോഡൽ തന്നെ ആണ്. ഇനി രേണു ബിഗ്ഗ് ബോസ്സിൽ എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചിരിക്കും രേണുവിന് കിട്ടുന്ന അംഗീകാരം, വോട്ട് എല്ലാം.
അവിടെയും രേണുവിനെ മാനസികമായി തകർക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് അക്ബറിൽ നിന്നുണ്ടായിരിക്കുന്നത്. ഒരു സ്ത്രീയുടെ മുഖത്തു നോക്കി സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ച അക്ബറിന്റെ നിലവാരം എത്രയോ താഴെയാണ്. വളരെ അധഃപധിച്ച മാനസികാവസ്ഥ തന്നെ. അതു ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
"സെപ്റ്റിക് ടാങ്ക് എന്ന് വെച്ചാൽ നമ്മുടെ വിസർജ്യങ്ങൾ പുറം തള്ളുന്ന സ്ഥലമല്ലേ? ഞാൻ ഒരമ്മയല്ലേ? ഞാൻ ഒരു സ്ത്രീയല്ലേ " എന്നിങ്ങനെ വിലപിക്കുന്ന രേണുവിന്റെ മുഖം മനസ്സിൽ നിന്നു മായുന്നില്ല. സുധിയുടെ മരണം ഏല്പിച്ച ദുഃഖത്തേക്കാള്‍ വലിയ ദുഃഖം ആണ് സമൂഹം അവളിൽ ഇപ്പോൾ അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്നത്.. ഈ അവസരത്തിൽ രേണുവിനോപ്പം...












Click it and Unblock the Notifications