40 വയസ്സുള്ള രേണുവിന്റെ തന്തയാകാനുള്ള പ്രായം എനിക്കില്ല; നാളെ അവർ തങ്കച്ചേനേയും തള്ളും: താജ് പത്തനംതിട്ട
കൊല്ലം സുധിയുടെ സുഹൃത്തായ താജുദ്ദീന്‍ പത്തനംതിട്ടയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രേണു സുധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തന്റെ ഭർത്താവിന്റെ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ എന്തിനാണ് ഇയാളെ ബോധിപ്പിക്കുന്നത്. ഈ താജുദ്ദീന്‍ എന്ന് പറയുന്ന ആള്‍ ആരാണ്. തന്റെ തന്തയൊന്നും അല്ലല്ലോ. ഇന്‍ഷൂറന്‍സ് ക്ലെയിം കിട്ടിയെന്ന് പറയുന്നു. എവിടെ കിട്ടിയെന്നാണ് ഈ പറയുന്നത്. ഇയാളാണോ ആണോ എനിക്ക് തന്നതെന്നും രേണു ചോദിക്കുന്നു.
സുധിച്ചേട്ടന്റെ ഇന്‍ഷൂറന്‍സ് തനിക്ക് ഒറ്റയ്ക്ക് പൂഴ്ത്തി വെച്ച് തിന്നാനുളളതല്ല. ഉളള കാര്യമാണ് പറയുന്നത്. ഇന്‍ഷൂറന്‍സ് തുകയില്‍ സുധിച്ചേട്ടന്റെ അമ്മയ്ക്ക് ഒരു ഭാഗമുണ്ട്, മൂത്തമകനായ കിച്ചുവിനും ഇളയ കുഞ്ഞിനും ഉണ്ട്. ഇളയ കുഞ്ഞ് മൈനര്‍ ആണ്. അപ്പോള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയിട്ട് ഇടേണ്ടി വരും. ഭാര്യ എന്ന നിലയില്‍ എനിക്കും ഒരു വിഹിതം ഉണ്ടാകും. സുധിയെ ഇയാള്‍ കുറെ സഹായിച്ചെന്നൊക്കെ പറയുന്നുണ്ട്. എന്നാല ഞാന്‍ ഒരു സാഹയത്തിനായും ഇയാളുടെ അരികിലേക്ക് പോയില്ലെന്നും രേണു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോഴിതാ രേണുവിന്റെ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താജുദ്ദീന്‍ പത്തനംതിട്ടയും ഇപ്പോഴും മുന്നോട്ട് വന്നിരിക്കുകയാണ്. 'രേണു സുധി എന്ന് പറയാന്‍ എനിക്ക് താല്‍പര്യമില്ല. രേഷ്മ തങ്കച്ചന്‍ എന്ന് പറയും. അതാണ് അവരുടെ ഒഫീഷ്യല്‍ നെയിം. വേറെ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലിക്ക് കയറിയതെന്ന ആരോപണം ഉന്നയിച്ചു. അത് ആരാണ് പറഞ്ഞതെന്ന് എനിക്ക് അറിയാം. അവനെതിരെ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്' എംവുഡ് എന്‍റർടെയിമെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താജ് പത്തനംതിട്ട പറയുന്നു.
1976 ലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ 40 വയസുള്ള ഒരാളുടെ തന്തയാകാനുള്ള പ്രായം എനിക്ക് ഇല്ല. നിലവില്‍ ഞാന്‍ മൂന്ന് കുട്ടികളുടെ തന്തയാണ്. അതായത് രേഷ്മ തങ്കച്ചന്റെ തന്തയാകാനുള്ള പ്രായം എനിക്കില്ല. ഞാന്‍ വ്യാജ സർട്ടിഫിക്കറ്റ് വെച്ചാണ് ജോലി നേടിയതെന്ന് അവരോട് പറഞ്ഞ ആ വ്യക്തിക്ക് ചിലപ്പോള്‍ കാണുമായിരിക്കും തന്തയാകാനുള്ള പ്രായം. അത് മാത്രമേ എനിക്ക് അവരോട് പറയാനുള്ളു.
രേഷ്മ തങ്കച്ചന്‍ എന്ത് പറഞ്ഞാലും എന്റെ ഭാര്യ എന്നെ ഒഴിവാക്കി പോകില്ല. മരണത്തിന് മാത്രമേ ഞങ്ങളെ വേർപിരിക്കാന്‍ സാധിക്കുകയുള്ളു. എന്റെ ഭാര്യയോടൊപ്പമാണ് ഇവരുടെ വീട്ടിലേക്ക് പോയിട്ടുള്ളു. മൂത്തമകള്‍ എന്നെ വിളിച്ച് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ഞാന്‍ ഇവർക്കുള്ള സഹായങ്ങള്‍ നിർത്തിയത്. ഇവരുടെ റീലും മറ്റുമൊക്കെ കണ്ട് 'ഇങ്ങനെയുള്ളവരെയൊക്കെ എന്തിനാണ് സഹായിക്കാന്‍ പോകുന്നത്' എന്ന് മകള്‍ ചോദിച്ചു. അതുകൊണ്ട് ഈ കാര്യം ഞാന്‍ വിട്ടു.
അവരുടെ വീട് ചോരുകയോ, ചുരണ്ടി പൊളിക്കുകയോ അങ്ങനെ എന്ത് ചെയ്താലും അത് ഞങ്ങളെ ബാധിക്കുന്ന കാര്യം അല്ല. സഹായിച്ചവരേയെല്ലാം അവർ തള്ളിപ്പറഞ്ഞു. നാളെ ഈ പറയുന്ന തങ്കച്ചനേയും തള്ളിപ്പറയും. ഇവരുടെ കരുണയിലാണ് അദ്ദേഹം ജീവിക്കുന്നത്. രേഷ്മ തങ്കച്ചന്‍ എന്നോട് കാശ് ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൊടുത്തിട്ടില്ല. വീടിന് അടുത്തുള്ള കാന്‍സർ രോഗിക്ക് കൊടുക്കാനാണെന്നും പറഞ്ഞ് മറ്റൊരാളുടെ കൈയ്യില്‍ നിന്നും 50000 രൂപ ഇവർ മേടിച്ചിട്ടുണ്ട്. ആ കാശ് ഇവർ കൊടുത്തിട്ടുണടോയെന്ന് അന്വേഷിക്കണം.
ഭർത്താവ് മരിച്ച് കഴിഞ്ഞാല്‍, ആ ഭർത്താവിന്റെ അക്കൌണ്ടിലേക്ക് വരുന്ന കാശ് വാങ്ങിക്കാനായി ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കില്‍ നിയമപരമായ മറ്റ് രേഖകള്‍ വേണം. ഇതൊന്നും ഇല്ലാതെ.. ഇത്ര ലക്ഷം രൂപ എടുത്ത് എന്റെ മകന് ബൈക്ക് വാങ്ങിച്ച് കൊടുത്തെന്ന് ഇവർ തന്നെ പറയുന്നുണ്ടല്ലോ. നിയമപരമായി അല്ലാതെ ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications