രേണു സുധിയെ സെപ്റ്റിക് ടാങ്കെന്ന് വിളിച്ച് അക്ബർ; 'ഉരുകിപ്പോയെന്ന് രേണു', ചർച്ച, വിമർശനം
രേണു സുധിയെ അക്ബര്‍ ഖാന്‍ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിൽ വിമർശനം കടുക്കുന്നു. ഒരു ടാസ്കിനിടെയാണ് അക്ബറിന്റെ പരാമർശം.വീട്ടുകാരില്‍ നിന്നും ഇഷ്ടമില്ലാത്ത വ്യക്തിയേയും ഇഷ്ടമുള്ള വ്യക്തിയേയും തെരഞ്ഞെടുത്ത് അവര്‍ക്ക് ഇരട്ടപ്പേരും ഓമനപ്പേരും നല്‍കണം എന്നതായിരുന്നു ടാസ്ക്. അവസാനം ഏത് മത്സരാര്‍ത്ഥിക്കാണോ ഏറ്റവും കൂടുതല്‍ ഇരട്ടപ്പേരുകള്‍ ലഭിക്കുന്നത് ആ വ്യക്തി തനിക്ക് കിട്ടിയ പേരുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം.
പലരും പല പേരുകൾ പറഞ്ഞു. അതിനിടയിലാണ് അക്ബർ ഖാൻ രേണുവിനെതിരെ രംഗത്തെത്തിയത്. 'എനിക്കിവിടെ കുറേ ടോക്സിക് കാര്യങ്ങള്‍ രേണുവില്‍ ഫീല്‍ ചെയ്തു. മനുഷ്യന്‍റെ ശരീരത്തിലൊക്കെ ഉള്ള വേസ്റ്റുകള്‍ കളയുന്നത് അവിടെ അല്ലേ. അതുകൊണ്ട് ഈ പേര് കൊടുക്കുന്നു', എന്നാണ് അക്ബർ പറഞ്ഞത്. എന്നാൽ തന്നെ അത്തരത്തിൽ വിളിച്ചതിനെതിരെ രേണുവും വലിയ വിഷമം പ്രകടിപ്പിച്ചു. സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്നതാണ് അക്ബറിന്റെ പ്രതികരണമെന്ന് രേണു പ്രതികരിച്ചു.

അതേസമയം സോഷ്യൽ മീഡിയ നിറയെ വിഷയത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നുണ്ട്. അവതാരകനായ മോഹൻലാൽ ഇത് ചോദ്യം ചെയ്യണമെന്നാണ് പലരും കുറിച്ചത്. ചിലരുടെ കമന്റുകൾ ഇങ്ങനെ.
'അപ്പൻ ഉപേക്ഷിച്ച അപ്പൻ മരിച്ച എത്രയോ കുഞ്ഞുങ്ങൾ അവരുടെ അമ്മമാർ, അവരുടെ ഒക്കെ ശബ്ദം ആകാൻ ആണ് ഞാൻ വന്നത്, എന്നെ പലതും പുറത്ത് നിന്ന് ആൾക്കാർ പറഞ്ഞിട്ടുണ്ട്, ഞാൻ ഒരു വിധവ ആണ് സിംഗിൾ മദർ ആണ്,
ഒന്ന് ഒരുങ്ങി നടന്നാൽ മോശം സ്വഭാവം ആയി,പല അസഭ്യങ്ങളും എന്നെ വിളിച്ചിട്ടുണ്ട്, പക്ഷേ ആദ്യം ആയാണ് സെപ്റ്റിക് ടാങ്ക് എന്ന് എന്നെ ഒരാൾ പറയുന്നത്, സെപ്റ്റിക് ടാങ്ക് എന്നാൽ എന്താ.മനുഷ്യ വിസർജ്ജ്യം കൊണ്ടിടുന്നത്.ഇത് സ്ത്രീത്വത്തെ അവഹേളിക്കുന്നത് ആണ്. ഞാൻ എന്ന സ്ത്രീ ഉരുകി പോയി...." - രേണു പറഞ്ഞതാണ്. അക്ബർ, രേണുനെ സെപ്റ്റിക് ടാങ്കിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമായി പോയി. വീക്കെൻഡ് എപ്പിസോഡ് ൽ അക്ബർ നെ കൊണ്ട് പൊതു സദസ്സിൽ വെച്ച് മാപ്പ് പറയിപ്പിക്കണം'
'സെപ്റ്റിക ടാങ്ക്. അക്ബർ ഖാൻ അവൻ്റെ നിലവാരം കാണിച്ചു കഷ്ട്ടം തന്നെ.വ്യക്തി ഹത്യയുടെ മാക്സിമം ആണിത്. ലാലേട്ടൻ ചോദിക്കും വാണിങ് കൊടുക്കും ഉറപ്പാണ്. ഒരാളെ ഇത്രയും വൃത്തി കെട്ട പേര് വിളിക്കുന്നത് ആണോ അഭിപ്രായ സ്വാതന്ത്ര്യം. അഹങ്കാരത്തിൻ്റെ ശബ്ദം ആണ് അക്ബർ ഖാൻ ഉയർത്തിയത്. അതുകൊണ്ട് തന്നെ രേണുവിൻ്റ സപ്പോർട്ട് കൂടിയിട്ടുണ്ട്.
ഇതിലും വലിയ വിളികൾ കേട്ടിട്ട് ആണ് രേണു പോയത്. എന്നൽ തന്നെയൂം ഇത്രെയും വലിയ പ്ലാറ്റ്ഫോമിൽ ഒരാളെ ഇങ്ങനെ വിളിച്ചത് ഒട്ടും ഉചിതമല്ല .
ഇതിനെ അത് ജീവിക്കാൻ രേണുവിന് കഴിയും', മറ്റൊരാൾ കമന്റ് ചെയ്തു.
സീസൺ സെവനിൽ ലാലേട്ടൻ എയറിൽ കയറ്റുന്ന ആദ്യ വ്യക്തി എന്ന ബഹുമതി മിക്കവാറും അക്ബർ ഖാൻ തന്നെ കൊണ്ടുപോകും .ഓമനപ്പേര് വിളിക്കാൻ പറഞ്ഞതിന് സെപ്റ്റിക് ടാങ്ക് എന്നൊക്കെയാണോടെ ഒരാളെ വിളിക്കുന്നത്..
ഒരുകാര്യം ഉറപ്പിച്ച് പറയാം ഈ സെപ്റ്റിക് ടാങ്ക് വിളികൊണ്ട് രേണുവിന് തന്നെയാണ് നേട്ടം ഇതിൻ്റെ പേരിൽ പുറത്ത് പ്രേക്ഷക സപ്പോർട്ട് കൂടുകയെ ഉള്ളൂ', വേറൊരാൾ കമന്റ് ചെയ്തു.
എന്നാൽ രേണു സുധി വുമൺ കാർഡ് ഇറക്കുകയാണെന്നാണ് ചിലരുടെ വിമർശനം. അത്തരമൊരു കമന്റ ഇങ്ങനെ
'രേണു സുധിയെ അവിടെ മഷി ഇട്ട് നോക്കേണ്ട അവസ്ഥ ആയിരുന്നു ഇന്ന് വരെ, അപ്പോഴാണ് ബിബി ഇന്റിവിജ്വൽ ടാസ്ക് കൊടുത്തത്, അത് ഗ്രൂപ്പ് പിടിച്ചുള്ള കോൺടെന്റ് ഒഴിവാക്കി ആൾക്കാർ ആക്റ്റീവ് ആക്കാനാണ്.എനിക്ക് മനസ്സിലാവാത്തത് അവിടെ അപ്പി എന്ന് പേര് കിട്ടിയ അനീഷിന് കൊടുക്കാത്ത എന്ത് പരിഗണനയാണ് രേണുവിന്???
കൂടാതെ ഇതൊരു ടാസ്ക് ആയിട്ട് എടുക്കാതെ പുറത്ത് ഇതിലും എത്രയോ മോശം പഴികൾ കെട്ട രേണു വുമൺ കാർഡ് ഇറക്കുന്നു, ചിലപ്പോൾ അതാവും അവരുടെ കളി എന്തായാലും സെന്റിയും, കാർഡപം ഇറക്കാതെ രേണുവിന് പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് രണ്ടാമത്തെ തവണയും തെളിച്ചു . ഓൺലൈൻ വഴി ഒരുപാട് ഒരുപാട് ഷോർട് ഫിലിനും ആൽബവും കിട്ടുന്ന രേണു ബിബിയിൽ പ്ലേ ചെയ്തു പിടിച്ചു നിൽക്കാൻ കുറച്ചു പാട് പെടും', കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications