Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധി ഒരു പൊട്ടിപ്പെണ്ണല്ല.. അതിബുദ്ധിയുള്ള സ്ത്രീ; വിമര്‍ശനങ്ങള്‍ ഒറ്റയടിക്ക് പോസിറ്റീവ്ഇമേജാക്കി മാറ്റി

അന്തരിച്ച മിമിക്രി, ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ഭാര്യ എന്നതായിരുന്നു രേണു സുധിയുടെ ഒരു കാലത്തെ വിലാസമെങ്കില്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുകയാണ്. റീല്‍സുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറ സാന്നിധ്യമാണ് രേണു സുധി.

കൊല്ലം സുധി മരിച്ചതിനു പിന്നാലെ രേണു സുധിയുടെയും മക്കളുടെയും ജീവിതം അനിശ്ചിതാ വസ്ഥയിലായിരുന്നു. എന്നാല്‍ കൊല്ലം സുധിയെ സ്‌നേഹിച്ച നിരവധി പേരാണ് കുടുംബത്തിന് താങ്ങായി ഒപ്പം ഉണ്ടായിരുന്നത്. പയ്യെ പയ്യെ ദുഃഖത്തില്‍ നിന്നും കരകയറിയ രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി ഗ്ലാമറസ് വസ്ത്രങ്ങള്‍ അണിഞ്ഞ് രേണു സുധിയുടെ ഫോട്ടോകള്‍ വരാന്‍ തുടങ്ങിയതോടു കൂടി സഹതാപം വിമര്‍ശനമായി മാറി.

renu

ഷോര്‍ട്ട് ഫിലിമുകളിലെ രേണുവിന്റെ അഭിനയത്തെ കടുത്ത ഭാഷയിലാണ് പലരും വിമര്‍ശിക്കുന്നത്. അഭിനയിക്കാന്‍ അറിയില്ലെന്ന കളിയാക്കലുകള്‍ക്കൊപ്പം കടുത്ത ബോഡി ഷെയ്മിങ്ങും രേണു നേരിടേണ്ടി വന്നു. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് കടുത്ത സൈബര്‍ ആക്രമണവും ഉണ്ടായി.

എന്നാല്‍ അഭിനയമാണ് തനിക്ക് ഇഷ്ടപ്പെട്ട മേഖലയെന്നും മറ്റു ജോലികള്‍ ചെയ്യാന്‍ താല്‍പര്യം ഇല്ലെന്നും പറഞ്ഞ് രേണു സുധി സൈബര്‍ ആക്രമങ്ങളെ ശക്തമായി നേരിടുകയാണ്. അഭിമുഖങ്ങളിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് രേണു സ്വീകരിക്കുന്നത്.

അടുത്തിടെ രേണു സുധി പങ്കെടുത്ത ഒരു അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇക്കുറി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത് രേണുവിനല്ല, മറിച്ച് അഭിമുഖം നടത്തിയ അവതാരകയ്ക്കാണ് വിമര്‍ശന ശരങ്ങള്‍ നേരിടേണ്ടിവന്നത്

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനു വേണ്ടി ശാരികയാണ് രേണുവിനെ അഭിമുഖം ചെയ്തത്. അഭിമുഖത്തില്‍ രണ്ടു പേരുടെയും ശരീര ഭാഷ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. അഹങ്കാരത്തോടെയുള്ള അവതാരകയുടെ ചോദ്യങ്ങള്‍ ഒട്ടും ശരിയായില്ല എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

സുധി ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കില്‍ താങ്കളെ ഡിവോഴ്‌സ് ചെയ്യില്ലായിരുന്നോ? എന്നായിരുന്നു അവതാരകയുടെ ഒരു ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതോടൊപ്പം കുറിക്ക് കൊള്ളുന്ന മറുപടികള്‍ അവതാരികയ്ക്ക് നല്‍കിയ രേണു സുധിക്ക് പിന്തുണയും വര്‍ധിച്ചു. അങ്ങേയറ്റം അറപ്പ് തോന്നുന്ന അഭിമുഖം എന്നാണ് പലരും യൂട്യൂബ് ചാനലിലെ അഭിമുഖ വീഡിയോയ്ക്കു താഴെ കമന്റായി കുറിച്ചിരിക്കുന്നത്. എഴുത്തുകാരി ശാരദക്കുട്ടി അടക്കം രേണുവിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഒറ്റയടിക്ക് രേണുവിനെ വിമര്‍ശിച്ചിരുന്നവര്‍ മൊത്തം അവരെ പിന്തുണച്ചെത്തി. അഭിമുഖം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി അവതാരക ശാരികയും രംഗത്ത് വന്നു.

ഞാനും രേണുകയും തമ്മില്‍ ശത്രുതയൊന്നും ഇല്ലെന്നും രേണുവിന്റെ പൂര്‍ണ അനുമതിയോടു കൂടിയാണ് ചോദ്യങ്ങള്‍ ചോദിച്ചതെന്നും ശാരിക ഒരു വീഡിയോയില്‍ വ്യക്തമാക്കി. അറോഗന്റ് ആയിട്ട് തന്നെ ചോദ്യങ്ങള്‍ ചോദിക്കണമെന്നും കൊഞ്ചി കുഴഞ്ഞ് ചോദിക്കരുതെന്നും രേണു സുധി പ്രത്യേകം പറഞ്ഞിരുന്നു

ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വീഡിയോയില്‍ ഭൂരിപക്ഷം പേരും രേണുവിനെയാണ് പിന്തുണച്ചിരിക്കുന്നത്. രേണുവിനെ തെറി പറഞ്ഞവരാണ് ഇപ്പോള്‍ രേണു നല്ല ആളാണെന്ന് പറയുന്നത്. എന്നിലൂടെ രേണു സുധിക്ക് പിന്തുണ വര്‍ധിച്ചതില്‍ എനിക്ക് സന്തോഷം ഉണ്ടെന്നും അവതാരക പറയുന്നുണ്ട്.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള നാടകമാണിതെന്ന മട്ടിലുള്ള ചര്‍ച്ചകളും ഫേസ്ബുക്കില്‍ നടക്കുന്നുണ്ട്. ഇതില്‍ മണ്ടന്മാരായത് പ്രേക്ഷകരാണെന്നും പലരും അഭിപ്രായം പങ്കുവയ്ക്കുന്നു. രേണുവും ശാരികയും ചാനലും ചേര്‍ന്ന് റീച്ച് ഉണ്ടാക്കാന്‍ കളിച്ചൊരു ഡ്രാമയാണ് ഇതെന്നും ആരോപിക്കുന്നവരുണ്ട്. തനിക്ക് പിന്തുണ ലഭിക്കുമെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് രേണു സുധി ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് അവതാരകയോട് ആവശപ്പെട്ടത്... ഇങ്ങനെ പോകുന്നു കമന്റുകള്‍.

അതില്‍ ശ്രീലക്ഷ്മി അജേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന കുറിപ്പാണ് ഏറെ ശ്രദ്ധേയമായത്.

'രേണു സുധി ഒരു പൊട്ടിപ്പെണ്ണല്ല.. അതിബുദ്ധിയുള്ള ഒരു സ്ത്രിയാണ്. ശാരിക എന്ന ആംഗറിന്റെ പ്രോഗ്രാംസ് എനിക്ക് ഇഷ്ടമല്ല.. അഹങ്കാരം നിറഞ്ഞതും ഗസ്റ്റിനെ അപമാനിക്കുന്ന തരത്തിലും ഉള്ള പ്രോഗ്രാംസ് ആയിട്ടാണ് എനിക്ക് തോന്നാറ്.. അത് കാണാന്‍ ആളുള്ളത് കൊണ്ടല്ലേ ചാനലുകാര്‍ അവരെ വിളിക്കുന്നത്.. പക്ഷെ എന്റെ ടേസ്റ്റ് അതല്ലാത്തു കൊണ്ട് മാത്രം ഞാന്‍ കാണാറില്ല.. ങശഹലേെീില ാമസലൃ ൌെയരെൃശയല ചെയ്തിരിക്കുന്നതിനാല്‍ രേണു സുധിയുമായുള്ള ശാരികയുടെ ഇന്റര്‍വ്യൂ കാണാന്‍ ഇടയായി..

രേണു സുധിയോടുള്ള ഓരോ ചോദ്യങ്ങളിലും രണ്ടു പേരുടെയും ബോഡി ഹമിഴൗമഴല കണ്ടപ്പോള്‍ ആദ്യം എനിക്കും തോന്നി രേണുവിനെ അപമാനിക്കുന്നത് തന്നെ എന്ന്..

ഇന്നിപ്പോ ശാരിക പറയുന്നു രേണു സുധിയുടെ ഇന്റര്‍വ്യൂവിലെ എല്ലാ ചോദ്യങ്ങളും രേണുവിന്റെ സമ്മതോടെ രേണു പറഞ്ഞ ടോണില്‍ ആണ് ചോദിച്ചത്.. എന്ന്.. അതായത് രേണുവിനിപ്പോ ഒരു പോസിറ്റീവ് ഇമേജ് ഉണ്ടായി എന്നര്‍ത്ഥം..

രേണുവിന്റെ റീല്‍സ് കണ്ടു തെറി പറഞ്ഞിട്ടു മതിയാവാതെ അതിനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചവര്‍ വരെ ശാരികയെ തെറി പറഞ്ഞ് രേണുവിനെ മിടുക്കിയാക്കുന്നു. ക്ഷമയുടെ നിറകുടം ആക്കുന്നു, ബോള്‍ഡ് ആക്കുന്നു. എനിക്കറിയില്ല ചാന്ത് കുടഞ്ഞ രേണു ഇപ്പോ ആരായി?

എന്നാല്‍ ഇപ്പോ ശാരികയുടെ ചാനലില്‍ പുള്ളിക്കാരി ഇട്ട വീഡിയോയില്‍ നിന്ന് മനസിലാക്കുന്നത്, അതൊരു പ്രാങ്ക് ആണ് എന്നാണ്.. രേണുവും ശാരികയും ചാനലും ചേര്‍ന്ന് റീച് ഉണ്ടാക്കാന്‍ കളിച്ചൊരു ഡ്രാമ.. ഇത് കണ്ട് രോഷം കൊണ്ട പ്രേക്ഷകരോ ശശി.. പാലാരിവട്ടം ശശി..

രേണുവും ശാരികയും കാശും വാങ്ങി വീട്ടിലെത്തി.. നമ്മളിവിടെ അതും സംസാരിച്ചു ഇരിക്കുന്നു. ഇതില്‍ നിന്ന് മനസിലാക്കാന്‍ ഒന്നേ ഉള്ളൂ.. ഈ ചാനലുകളില്‍ വരുന്ന ഒന്നും വിശ്വസിക്കാന്‍ പാടില്ല എന്നല്ലേ...' - ഇതായിരുന്നു ശ്രീലക്ഷ്മി അജേഷിന്റെ കുറിപ്പ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+