Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിക്ക് പുറത്തേക്കുള്ള വഴി ഒരുക്കുകയാണ്: അക്ബർ അങ്ങനെ പെരുമാറിയതിന് 2 കാരണമുണ്ട്

രേണു സുധിക്ക് അക്ബർ ഖാന്‍ സെപ്റ്റിക് ടാങ്ക് എന്ന ഓമനപ്പേര് നല്‍കിയതില്‍ വലിയ വിമർശനമാണ് പല വിഷയങ്ങളിലും രേണുവിനെ എതിർക്കുന്നവർ പോലും ഉയർത്തുന്നത്. എന്തൊക്കെ വെറുപ്പും വിമർശനവും ഉണ്ടെങ്കിലും ഒരിക്കലും ഇത്തരം ഒരു മോശം വിശേഷം ഏത് ടാസ്കിന്റെ പേരിലായാലും നല്‍കാന്‍ പാടില്ലെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. എല്ലാ പരിധികള്‍ക്കും അപ്പുറത്തുള്ള ഒരു വിശേഷണമായിരുന്നു അത്. അതിലൂടെ തന്റെ എതിർപക്ഷത്ത് നില്‍ക്കുന്നവരെ പോലും മാനസികമായി തന്നിലേക്ക് അടുപ്പിക്കാന്‍ രേണു സുധിക്ക് സാധിച്ചെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.

പരാമർശം അതിര് കടന്നുപോയി എന്ന് തോന്നിയതോടെ അക്ബർ ഖാന്‍ ക്യാമറയ്ക്ക് മുമ്പാകെ വന്ന് ജനങ്ങളോട് രേണു സുധിയോട് നേരിട്ടു ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്തായാലും സീസണ്‍ 7 നിലെ ആദ്യ വീക്കെന്‍ഡില്‍ മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നും അക്ബർ ഖാന് ശക്തമായ താക്കീതും അതിന് അപ്പുറത്തേക്കുള്ള നടപടികളും നേരിടേണ്ടി വന്നേക്കാം.

bigg-boss-renu-akbar

മറുവശത്ത് ഇപ്പോഴും അക്ബറിനെ പിന്തുണയ്ക്കുന്നവരും ഇഷ്ടംപോലെ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സെപ്റ്റിക് ടാങ്ക് പരാമർശത്തിൽ രേണു ചേച്ചിയോട് സഹതാപം തോന്നുമ്പോഴും, അക്ബർ ഖാനോട് വിരോധം തോന്നാത്തിരിക്കാനുള്ള ചില കാരണങ്ങള്‍ ഉണ്ടെന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ കുറിക്കുന്നത്. ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സെപ്റ്റിക് ടാങ്ക് പരാമർശത്തിൽ രേണു ചേച്ചിയോട് സഹതാപം തോന്നുമ്പോഴും, അക്ബർഖാനോട് വിരോധം തോന്നാത്തിരിക്കാനുള്ള രണ്ടുകാരണങ്ങളിൽ ഒന്ന്,
അയാൾ ജനുവിനാണ് എന്നതാണ്. പുറത്ത് തന്നെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ടെന്നും, എന്തിന്റെ പേരിലായാലും അവർക്കിത് ഇഷ്ടപ്പെടില്ല എന്ന് വ്യക്തമായി അറിയാവുന്ന ഒരാളായിട്ടും അയാൾ ആ പേര് തന്നെ വിളിക്കുന്നിടത്ത് അത് വെളിവാകുന്നു.

അയാൾക്ക് വേണമെങ്കിൽ സെയ്ഫ് സോണിൽനിന്ന് ചിലരൊക്കെ ചെയ്തപോലെ മറ്റൊരു പേർ വിളിക്കാമായിരുന്നു. പക്ഷേ ആളത് ചെയ്തില്ല. മനസ്സിനുള്ളിൽ ഒരാളെ സെപ്റ്റിക് ടാങ്ക് എന്ന്കരുതുകയും, പുറത്ത് പനിനീർപൂവേ എന്ന് വിളിച് ചിരിച്ച് തലോടുകയും ചെയ്യുന്ന മനസ്സ് പുഴുത്തവരേക്കാൾ ആ പേർ തന്നെ വിളിച്ച് തന്റെ അനിഷ്ടം അറിയിക്കുന്നവർ തന്നെയാണ് ജനുവിൻ.

കൂടെ കട്ടയ്ക്ക് നിൽക്കുന്ന ഒത്തിരിപേർ ഉള്ളപ്പോഴും, ഇഷ്ടപ്പെടുന്ന വ്യക്തിയെ അയാൾ തിരഞ്ഞെടുത്തതും അതിനുള്ള കാരണം പറഞ്ഞതും അയാളുടെ ജനുവിനിറ്റി ശരിവെക്കുന്നു.

രണ്ട്, ഇത് ബിഗ് ബോസ്സിന്റെ ഒരു മൈന്റ് ഗയിമാണ്.. കൂടെഉള്ളവർക്കിടയിൽ മാനസികമായി അകൽച്ചയുണ്ടാക്കുക എന്നത് ഇതിന്റെ ഒരുഭാഗം മാത്രമാണ്. അതിനെ മുതലെടുത്ത് കളിച്ചുകൊണ്ട് മാനസികമായി മറ്റൊരാളെ പരിക്കേൽപ്പിച്ച് അയാളുടെ താളം തെറ്റിച്ച് പുറത്തേക്കുള്ള വഴിതെളിയിക്കാൻ ഒരാൾ ശ്രമിച്ചാൽ, 'മറ്റുള്ളവരെ ഏതു വിധേനയും പുറത്തെത്തിക്കുക' എന്നതാണല്ലോ ഗയിം
അതിനെ കുറ്റം പറയാൻ പറ്റില്ല.

അതായത് എല്ലാം കളിയുടെ ഭാഗമായിമാത്രവും കാണാവുന്നതാണ്. ബിഗ് ബോസ്സ് ഇങ്ങിനെയൊക്കെത്തന്നെ യുള്ള കളികളുള്ള ഒരുവീടാണ്, കളിയെ കാര്യമായി എടുക്കുന്ന നമുക്കാണ് വട്ട്. വ്യക്തിപരമായി അത്തരം പരാമർശങ്ങളോട് വിയോജിപ്പ് തന്നെ. - കുറിപ്പ് അവസാനിക്കുന്നു.

അതൊടൊപ്പം തന്നെ 'ഇതിൽ രേണു വിക്ടിം കാർഡ് ഇറക്കിയത് തീരെ ശരിയായില്ല.ഗെയിം ഗെയിമായി കാണുക. അക്ബർ ആ പേര് നൽകിയത് അയാൾടെ ഗെയിം ആണ്. ആ പേരിലൂടെ അയാൾക്ക് രേണുവിനെ പ്രൊവോക്ക് ചെയ്യാൻ കഴിഞ്ഞു.പുറത്ത് പ്രേക്ഷകർക്കിടയിൽ ചിലർക്കെങ്കിലും രേണുവിനോട് സഹതാപവും തോന്നാൻ കാരണമായി. ഇതൊക്കെ ഗെയിം ആയി കാണൂ ' എന്ന് പറയുന്നവരും നിരവധിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+