രേണു സുധിയെവെച്ച് അവർ മാക്സിമം കാശുണ്ടാക്കും; ഷോയില്‍ നിർത്തി നാറ്റിക്കും: അനീഷിനെ സഹിക്കാനാകില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞ രണ്ട് മത്സരാർത്ഥികളാണ് രേണു സുധിയും അനീഷും. രേണു സുധി ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് തന്നെ താരമായിരുന്നെങ്കില്‍ ഷോയിലേക്ക് കോമണറായി എത്തിയ അനീഷ് ഇതിനോടകം തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ പിന്തുണ നേടി കഴിഞ്ഞു.
പിന്തുണയ്ക്കുന്ന ആളുകളെ പോലെ തന്നെ മറുവശത്ത് ഇരു താരങ്ങളേയും എതിർക്കുന്നവരും നിരവധിയാണ്. അത്തരത്തില്‍ ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസിലേക്ക് രേണുവിനെ എടുത്തിരിക്കുന്നത് അവൾക്കുള്ള ഹേറ്റേഴ്സിനെ വെച്ച് മാക്സിമം കാശുണ്ടാക്കാൻ വേണ്ടിയാണ്. എത്രത്തോളം അവളെ അതിനകത്തു നിർത്തി ചീഞ്ഞു നാറ്റിക്കാമോ അത്രത്തോളം നാറ്റിച്ചേ അവളെ പുറത്തുവിടുകയുള്ളു. കൊടുക്കുന്ന കാശ് മുതലാക്കണമല്ലോയ പിന്നെ വേറൊരു കാര്യം അവളായിട്ട് അതിനകത്ത് ഒന്നും ചെയ്യുന്നില്ല കേട്ടോ.
ബാത്റൂം ഏരിയയിലെ ഏതെങ്കിലും സോഫയിൽ പോയി കിടത്തം. അല്ലെങ്കിൽ ലിവിങ് ഏരിയയിൽ എവിടെയെങ്കിലും ഏതെങ്കിലും സോഫയിൽ സുഖനിദ്ര..
ഇടയ്ക്ക് ഇടയ്ക്ക് അനുമോള്‍ ആരോടെങ്കിലും അടി കൂടുമ്പോൾ അവക്ക് ഒരു സപ്പോർട്ട് കൊടുക്കൽ. ഇടയ്ക്ക് കണ്ണാടിയിൽ പോയി നോക്കി ഞാൻ അക്ബറിന് മാപ്പു കൊടുക്കില്ല എന്ന് ഒന്ന് വീതം മൂന്നുനേരം കണ്ണാടിയോട് പറയുന്നു.
അതുകൂടാതെ അടുത്തുകൂടി ആര് നടന്നു പോയാലും ഞാൻ അക്ബറിന് മാപ്പു കൊടുക്കില്ല ഞാൻ അക്ബറിന് മാപ്പ് കൊടുക്കില്ല എന്നും മാത്രം പറഞ്ഞുകൊണ്ട് ഇരിക്കൽ. അവളുടെ ഒരേ ഒരു കണ്ടെന്റ് ക്യാമറയുടെ മുൻപിൽ പോയി എനിക്ക് അക്ബറിനോട് ക്ഷമിക്കാൻ പറ്റൂല അത് കണ്ട് കണ്ട് ഞങ്ങൾ മടുത്തു. പുറത്ത് തന്തയ്ക്കും തള്ളയ്ക്കും വിളി കേട്ടപ്പോൾ യാതൊരു കുഴപ്പവും ഇല്ലായിരുന്നു ഇവൾക്ക്. ഇപ്പോൾ ചെറിയ ഒരു വാക്ക് അത് മനപ്പൂർവ്വം അല്ലാതെ അവൻ വിളിച്ച ഒരു വാക്ക് ഇവർക്ക് ഉണങ്ങുന്നില്ല എന്ന്.
മിഡ് സസ്പെൻഷൻ ടാസ്കിൽ ഇവളെ അക്ബർ നോമിനേറ്റ് ചെയ്തതാണ് ഇപ്പോൾ ക്ഷമിക്കാൻ പറ്റാത്ത മെയിൻ കാരണം. "ഡാ അക്ബറെ മോനെ ഇവളുടെ ക്ഷമ കിട്ടിയിട്ട് നീ അവിടെ മത്സരിക്കേണ്ട അത് നിന്റെ അഭിമാനത്തിന് പറ്റിയതല്ല നീ അവളോട് മാപ്പ് ചോദിക്കരുത്".
ഇനി റിപ്പീറ്റ് അനീഷിനെ കുറിച്ച്. രാവിലെ ഏതെങ്കിലും മൂലയ്ക്ക് പോയി ആരെയെങ്കിലും ചൊറിയും... അതിന്റെ പേര് കണ്ടന്റ് കൊടുക്കൽ ആണ് എന്നാണ് അവൻ വിചാരിക്കുന്നത്. അവരുടെ കയ്യീന്ന് കണക്കിന് മേടിക്കും.
ഇവനോട് എന്തെങ്കിലും ചോദിച്ചാൽ പിന്നെ മിണ്ടാട്ടമില്ല. അണ്ടി പോയ അണ്ണാനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒരക്ഷരം മിണ്ടാതെ തേരാപ്പാര കാലും ഉരച്ച് നടക്കും.
തരം കിട്ടുമ്പോൾ എല്ലാം ഇവൻ അഭിനയിക്കാൻ കഴിവുള്ള ആർട്ടിസ്റ്റുകളെ ഇടിച്ചു താഴ്ത്തി തരംതാഴ്ത്തി സംസാരിക്കും. അതെന്തോ അവരെ കാണുമ്പോൾ ഇവൻ ഒരു ജിന്ന് ഇളകുന്നത് പോലെയാണ്.. നാടകക്കാരെയും ഇവൻ ഇപ്പോൾ വെറുതെ വിടുന്നില്ല. ശരത്ത് നാടകത്തിൽ നിന്നും വന്നതാണെന്ന് മനസ്സിലാക്കിയ ഇവൻ നിന്റെ നാടകം നിർത്തൂ, നാടകക്കാരെ പോലെ എന്നൊക്കെ പറഞ്ഞ് മുഴുവൻ നാടകക്കാരെയും കൂടെയാണ് അപമാനിക്കുന്നത്.
ഇവൻ എല്ലാം തികഞ്ഞ ഒരു സർവകലാശാലയാണ് എന്നാണോ വിചാരം. ചൊറിയാൻ അല്ലാതെ മറ്റ് ഒരു കഴിവും ഇവനില്ല. തിരിച്ചു ചോദിക്കുമ്പോൾ മറുപടി പറയാനും സാധിക്കുന്നില്ല. ഒരു കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കാൻ അല്ലാതെ മറ്റൊന്നും ഇവന് അറിയില്ല. ഒരു കാര്യം തന്നെ ഇവൻ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? പിന്നീട് പറയാനുള്ള വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് ഈ ആവർത്തിക്കല്‍.












Click it and Unblock the Notifications