രേണുവിന് ഭയങ്കര ജാഡ, കുട്ടിപാവാടയിട്ട് നടക്കും, ബിഗ് ബോസിൽ കാണുന്നതേ കലിപ്പാണ്, ടിവി ഓഫ് ചെയ്യുമെന്ന് അയൽവാസി
രേണു സുധിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ ഏറ്റവും മോശം മത്സരാര്‍ത്ഥി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. അക്ബര്‍ സെപ്റ്റിംഗ് ടാങ്ക് എന്ന് വിളിച്ചതിന് ശേഷവും അനുമോള്‍ പേന്‍ വിഷയം ഉയര്‍ത്തിയപ്പോഴും മാത്രമാണ് രേണുവിനെ സ്‌ക്രീനില്‍ കണ്ടത്. സ്വന്തമായി ഒരു കണ്ടന്റും രേണു ഉണ്ടാക്കുന്നില്ല.
രേണു സുധിയെ പുറത്താക്കി ആ സ്ഥാനത്തേക്ക് ഗെയിം കളിക്കുന്ന മറ്റൊരാളെ എത്തിക്കണം എന്നും പ്രേക്ഷകര്‍ പറയുന്നു. അതിനിടെ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും രേണു സുധിയുടെ ബിഗ് ബോസ് പ്രകടനത്തെ കുറിച്ച് ചിലത് പറയാനുണ്ട്. ഓണ്‍എയര്‍ കേരള എന്ന യൂട്യൂബ് ചാനലാണ് രേണു സുധിയുടെ നാട്ടുകാരുടെ പ്രതികരണം തേടിയത്.
രേണുവിന്റെ അയൽവാസി പറയുന്നു: '' അയല്‍ക്കാര്‍ ആണെങ്കിലും രേണു ബിഗ് ബോസില്‍ പോയതില്‍ ഒരു അഭിപ്രായവും ഇല്ല. ഇവിടെ ഉളളപ്പോള്‍ തന്നെ ഭയങ്കര ജാഡ ആയിരുന്നു. ബസ് കയറാനൊക്കെ ചെല്ലുമ്പോള്‍ പുള്ളിക്കാരി ഒന്ന് നോക്കുക പോലും ചെയ്യില്ല. ഒരു കുട്ടിപ്പാവാടയും കുട്ടിയുടുപ്പും ഇട്ട് കാണാം. ബിഗ് ബോസില്‍ പോയപ്പോള്‍ അതിനേക്കാള്‍ കഷ്ടമാണ് കാര്യങ്ങള്‍. മനുഷ്യരെക്കുറിച്ച് നന്മ ഉണ്ടെങ്കിലല്ലേ പറയാന്‍ പറ്റൂ. ഇത് നല്ലത് പറയാനുളളതായിട്ട് ഒന്നും ഇല്ല. മൊത്തത്തില്‍ എല്ലാവര്‍ക്കും രേണുവിനെ കുറിച്ച് മോശം അഭിപ്രായമാണ്.

ബിഗ് ബോസില്‍ രേണു സുധിയുടെ കാര്യം പറയുമ്പോഴേ ഞങ്ങള്‍ക്ക് കലിപ്പാണ്. ടിവി ഓഫ് ചെയ്യും. ഇവിടെ ആര്‍ക്കും ഇഷ്ടമല്ല. സുധി മരിച്ചു പോയി. അങ്ങനെയെങ്കില്‍ ലോകത്തിലുളള എല്ലാ പെണ്ണുങ്ങളും ഇങ്ങനെ പറയണ്ടേ. എന്റെ സുധിച്ചേട്ടന്‍ മരിച്ച് പോയി, ഇതിങ്ങനെ ലോകം മുഴുവന്‍ പറഞ്ഞ് നടക്കുകയാണ്. പുള്ളിയെവെച്ച് രേണു മുതലെടുക്കുകയാണ്.
പറയേണ്ട സ്ഥലത്ത് പറയണം. ഇത് എല്ലായിടത്തും സുധി സുധി എന്ന് പറയുന്നു. ബിഗ് ബോസില്‍ പോയാലും സുധിയാണ്. എല്ലാം സുധിക്ക് വേണ്ടിയാണ്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയോ ഒന്നുമല്ല. കിച്ചുവിന്റെ കാര്യമോ കുഞ്ഞിന്റെ കാര്യമോ പറയണം. ഇത് ഏത് നേരവും സുധിയാണ്. ബിഗ് ബോസില്‍ അനുമോളെ ആണ് ഇഷ്ടം. ബിഗ് ബോസില്‍ നിന്ന് രേണുവിനെ ആദ്യം ഇറക്കി വിട് എന്നാല്‍ കാണാം പരിപാടി എന്നാണ് എല്ലാവരും പറയുന്നത്.
കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു, രേണു സുധിയുടെ ശവക്കല്ലറയില്‍ തലകുനിച്ച് ഇരിക്കുന്നത്, അച്ഛന്‍ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍. അതൊക്കെ ആളുകളെ കാണിക്കാനാണ്. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യമാര്‍ക്ക് സങ്കടമുണ്ടാകും. ഇത് മരിച്ച് ഇത്രയും കാലമായിട്ടും അത് വെച്ച് മുതലാക്കുകയാണ്. ബിഗ് ബോസില്‍ രേണുവിനെ മാത്രമാണ് തീര്‍ത്തും ഇഷ്ടമില്ലാത്തത്. ബാക്കി എല്ലാവരും നല്ലതാണ്. അക്ബര്‍ സെപ്റ്റിക് ടാങ്ക് എന്ന് രേണുവിനെ വിളിച്ചത് മോശം തന്നെയാണ്. പക്ഷേ അക്ബര്‍ മാപ്പ് പറഞ്ഞു.












Click it and Unblock the Notifications