Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധി വെറും....അനുമോൾ പുറത്തൊരാളെ ചതിച്ചു എന്നും അപ്പാനി ശരത്'; വൻ വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 7 മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശക്തമായ പോരാട്ടമാണ് മത്സരാർത്ഥികൾ തമ്മിൽ കാഴ്ചവെയ്ക്കുന്നത്. എന്നാൽ ഇതിനിടയിൽ മത്സരാർത്ഥികളിൽ ചിലർ നടത്തുന്ന പ്രതികരണങ്ങൾ വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. അപ്പാനി ശരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് അനലിസ്റ്റ് ആയ അൻസിഫ്. തന്റെ ചാനലായ അൻസിഫ് മൂൺലൈറ്റ് മീഡിയയിലൂടെയാണ് പ്രതികരണം.

' രേണു സുധി വളരെ മോശം ആണെന്നാണ് അപ്പാനി ശരത് പറയുന്നത്. അതും ബിഗ് ബോസ് പോലൊരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നിരുന്നാണ് ഇത്തരത്തിൽ സംസാരിക്കുന്നത്. എന്ത് മോശത്തരമാണ് രേണു സുധി കാണിച്ചതെന്ന് പറയാൻ ശരത് ബാധ്യസ്ഥനാണ്. രേണു സുധി വെറും എന്നാണ് പറയുന്നത്. അപ്പാനി ശരതും, അഭിശ്രീയും അക്ബറും ആര്യനും ഗ്രൂപ്പ് ഗെയിം ആണ് കളിക്കുന്നത്. ഇവർ ടീമായി പോയി ഓരോരുത്തരെ കുത്തിവിടുകയാണ്. ഇതെന്താണ് റാഗിങ് ആണോ? കോളേജിലാണെന്ന ധാരണയുണ്ടോ? ഇവർക്കൊന്നും വ്യക്തിത്വമില്ലേ? ഇവർക്ക് ധൈര്യമില്ല അതാണ് ഒറ്റക്ക് വഴക്കിടാൻ തയ്യാറാക്കാത്തത്. ഈ സീസണിൽ പുരുഷൻമാരെക്കാൾ ധൈര്യം സ്ത്രീകൾക്കാണ്.

anumolnew-

അപ്പാനിയും ആര്യനും സംസാരിക്കുകയാണ് ലൈവിൽ, അപ്പാനി പറയുന്നത് രേണു ഇവിടെ വന്ന് മലമറിക്കുമെന്നാണ് കരുതിയത് , എന്നാൽ ഒന്നും ചെയ്യുന്നില്ല, രേണു വെറും എന്നാണ് പറയുന്നത്. അവൾ വെറും പാഴാണ് ,സുധിയുടെ കൂടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്, അതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലക്കുള്ള പരിഗണന മാത്രമേ രേണുവിനോട് ഉള്ളൂവെന്നാണ് അപ്പാനി പറയുന്നത്. രേണുവിന്റെ കേസിൽ മാത്രമല്ല , മറ്റൊരാളുടെ കേസിലും അപ്പാനി ഇതുപോലെ സംസാരിക്കുന്നുണ്ട്. അനു ഫേക്കാണ് എന്നാണ് അപ്പാനി പറയുന്നത്.

ഞാൻ എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാൽ ഇവിടെ നിന്ന് പുറത്ത് പോകേണ്ടി വരും എന്റെ നാവ് അങ്ങനെയാണ് എന്നാണ് അപ്പാനി ശരത് പറയുന്നത്. പാവപ്പെട്ട ഒരുത്തനെ വെച്ച് പുറത്ത് അവൾ ഒരുപാട് നാൾ കളിച്ചതാണ് എന്ന് പറയുന്നുണ്ട്. അനുവിനെയായിരിക്കണം പറഞ്ഞത്. എന്നാൽ ഇതൊക്കെ ചോദിക്കാൻ അപ്പാനി ശരത് ആരാണ്? പുറത്തെ വ്യക്തി ജീവിതത്തെ ബന്ധപ്പെടുത്തി എന്തിനാണ് ഹൗസിനുള്ളിൽ ഗെയിം കളിക്കുന്നത് എന്തിനാണ്? അനു പുറത്ത് ചെയ്യുന്നത് അവരുടെ ഇഷ്ടമല്ലേ, അത് എന്തോ ആയിക്കോട്ടെ.

ഈ സീസൺ വെറൈറ്റി പിടിച്ചൊരു സീസണാണ്. നിലപാടുകൾ ഉണ്ടെങ്കിലും തെറ്റായ നിലപാടുകളാണ്. പലതും വിളിച്ച് പറയും എന്നൊക്കെയാണ് അപ്പാനി ശരത് പറയുന്നത്. എന്നാൽ അത്തരത്തിൽ സംസാരിച്ചാൽ അപ്പാനി ശരത് പുറത്താകും. കാരണം സീസൺ 3 യിൽ ഫിറോസും സജ്നയും പുറത്തായത് ചില പരാമർശങ്ങളുടെ പേരിലാണ്. ഞാൻ ഇവിടെ നിന്ന് പലതും സംസാരിച്ചാൽ രമ്യ നാറും എന്നാണ് ഫിറോസ് പറഞ്ഞത്. അപ്പാനിയുടേത് വളരെ തെറ്റായ പ്രതികരണം തന്നെയാണ്.

ബിഗ് ബോസിൽ അനു രണ്ട് തവണ ടോയ്ലെറ്റ് പ്രശ്നം ഉയർത്തി. ഇതിനിടയിൽ അനീഷ് വന്ന് സംസാരിച്ചപ്പോൾ അനീഷിനെ അപ്പാനിയും അക്ബറും ചേർന്ന് ആക്രമിച്ചു. എന്നാൽ അതിനെ അനു ചോദ്യം ചെയ്തു. ടോയ്ലെറ്റ് പ്രശ്നം പോലുള്ളത് സംസാരിച്ചതിന് അയാളെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് അനു ചോദിച്ചു. ഇതിനിടെ കൂടുതൽ ഷോ ഇറക്കരുതെന്നായി അപ്പാനി. എന്നാൽ നിങ്ങൾ ആണ് ഷോ ഇറക്കുന്നതെന്ന് അനു പറഞ്ഞു. അങ്ങനെ ഇരുവരും തമ്മിൽ കത്തിക്കയറി പോയി. ഈ സാധനം എപ്പിസോഡിൽ അനുവിന് ലക്ഷക്കണക്കിന് വോട്ട് കേറും', അൻസിഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+