Get Updates
Get notified of breaking news, exclusive insights, and must-see stories!

കുലസ്ത്രീകള്‍ക്ക് വിധവകള്‍ കരഞ്ഞ് മൂലയ്ക്കിരിക്കണം, രേണു എനിക്ക് ഹീറോ തന്നെ..; പിന്തുണച്ച് എഴുത്തുകാരി

ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ത്ഥി രേണു സുധിയെ പിന്തുണച്ച് എഴുത്തുകാരി പ്രഭാരാജ് പള്ളിയില്‍. രേണുവിന് കുറച്ച് കാലം കൂടി ബിഗ് ബോസില്‍ നിലനില്‍ക്കാനാകട്ടെ എന്ന് പ്രഭാരാജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം. രേണുവിനെ സഹായിക്കുന്നവരെ കൂടി മോശമായി ചിത്രീകരിക്കാന്‍ മത്സരം തുടങ്ങി എന്നും പ്രഭാരാജ് കൂട്ടിച്ചേര്‍ത്തു.

പ്രഭാരാജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ഫേസ്ബുക്കില്‍ ആരുടേയാ ഒരു പോസ്റ്റിന് രേണു സുധിയെ സപ്പോര്‍ട്ട് ചെയ്തു ഞാനൊരു കമന്റ് ഇട്ടിരുന്നു. അതു കണ്ടിട്ട് രേണു സുധിയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുവാനുള്ള കാരണം ചോദിച്ചു കൊണ്ട് എന്റെയൊരു ഡിയറസ്റ്റ് ഫ്രണ്ട് വാട്‌സ് ആപ്പില്‍ എനിക്കൊരു മെസ്സേജിട്ടു. അവള്‍ക്ക് കൊടുക്കാനുള്ള മറുപടി ഒരു പോസ്റ്റായി എഫ് ബിയില്‍ ഇടുവാന്‍ എനിക്ക് തോന്നി. എന്താന്നു വെച്ചാല്‍ എന്റെയാ കമന്റ് പലരിലും സംശയം ജനിപ്പിക്കുന്നുണ്ടായിരിക്കും എന്നതു തന്നെ.

Renu Sudhi

രേണു സുധി എന്ന വ്യക്തി ജീവിതത്തില്‍ തന്റെ ആഗ്രഹം പോലെത്തന്നെ തനിക്കിഷ്ടപ്പെട്ട ആളിനെ ഭര്‍ത്താവായിക്കിട്ടി , ഇനി ജീവിതം സുഖം എന്ന് സമാധാനിച്ചിരിക്കുന്ന സമയത്താണ് ഇടിത്തീ പോലെ ഒരു യാഥാര്‍ത്ഥ്യം സംഭവിച്ചത്. അതിനു ശേഷം ജീവിതം കരുപ്പിടിപ്പിക്കാനുള്ള ചിന്തയില്‍ അവള്‍ക്ക് താത്പര്യമുള്ള അഭിനയത്തിലേക്ക് തിരിഞ്ഞു. അവള്‍ക്ക് അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ചിലര്‍ ആല്‍ബം ഷൂട്ടിങ്ങുമായി അവളെ സഹായിക്കാനൊരുങ്ങി.

അപ്പോള്‍ത്തുടങ്ങി കുലസ്ത്രീകളുടെ അഭിമാന പ്രശ്‌നം. അവളെ മാത്രമല്ല അവളെ സഹായിക്കുന്നവരെക്കൂടി മോശമായി ചിത്രീകരിക്കാന്‍ മത്സരം തുടങ്ങി. ഒരു വിധവ, കരഞ്ഞ്, ഒരു മൂലയിലിരിക്കേണ്ടതല്ലേ ? രേണു അന്യപുരുഷന്മാരുടെ കൂടെ പോകുന്ന തെന്തിനാണ്? അവള്‍ക്ക് ഭംഗിയുണ്ടോ?എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍. മഹാത്മാക്കളും കുലസ്ത്രീകളും ഒരു കാര്യം മന:സ്സിലാക്കിയാല്‍ കൊള്ളാം.

ഭംഗിയൊന്നും ആരുടേയും കഴിവിനാല്‍ ലഭിക്കുന്നതല്ല. ഭംഗിക്കുറവ് ആരുടേയും കഴിവുകേടും അല്ല. എല്ലാ മനുഷ്യര്‍ക്കും , കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ സുന്ദരനെന്നോ സുന്ദരിയെന്നോ തോന്നും.എനിക്കു പോലും അങ്ങനെ തോന്നാറുണ്ട്. അതുകൊണ്ട് മററുള്ളവര്‍ക്ക് നമ്മളെ അങ്ങനെ തോന്നണമെന്നില്ല എന്ന ഒരു സത്യം ആദ്യം മനസ്സിലാക്കൂ.

വായില്‍ കോലിട്ടിളക്കി അവരെക്കൊണ്ട് ( രേണുവിനെക്കൊണ്ട്) എന്തൊക്കെ പറയിക്കാമോ അതൊക്കെ പറയിപ്പിച്ചു കൊണ്ടിരിക്കുന്നു നമ്മുടെ കുല സ്ത്രീകളും കുല മഹാത്മാരും. ഇവരുടെയൊക്കെ ഇടയില്‍ നിന്നു കൊണ്ടു ജീവിക്കാനായ് തത്രപ്പെടുന്ന രേണു ആണ് എനിക്ക് ഹീറോ. രേണു തന്നെ പറയുന്നുണ്ട് 'പാപം ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ എന്നെ കല്ലെറിയട്ടെ ' എന്ന്.

എനിക്കും അതു തന്നെ പറയാനുള്ളു. പാപം ചെയ്യാത്തവരും, അഹങ്കാരികളല്ലാത്തവരും എറിയട്ടെ അവര്‍ക്കു നേരെ കല്ലുകള്‍. തുരത്തലുകള്‍ക്കിടയില്‍ കുറച്ചു കാലമെങ്കിലും ബിഗ് ബോസില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിറുത്തട്ടെ സുഹൃത്തേ എന്നേ എനിക്ക് പറയാനുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+