രേണു സുധി നമ്മള്‍ വിചാരിച്ച ആള്‍ അല്ല, യഥാർത്ഥ മുഖം ഇതാണ്: ആ പരിഗണനയൊന്നും അവർക്ക് നല്‍കേണ്ട: ശാരിക കെബി
ബിഗ് ബോസ് മലയാളം സീസണ്‍ 7 തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി രേണു സുധി ആയിരുന്നുവെന്ന് ശാരിക കെബി. രേണു ഒരു ജനുവിന്‍ വ്യക്തിയാണ്. നല്ല രീതിയില്‍ കളിക്കാം എന്ന ഉദ്ദേശത്തോടൊക്കെയാണ് രേണു ബിഗ് ബോസിലേക്ക് വന്നത്. എന്നാല്‍ അവർ മാനസികമായി വളരെ തളർന്നു പോയി. തന്നെ നോമിനേറ്റ് ചെയ്യുവെന്ന് അവർ പലവട്ടം മറ്റ് മത്സരാർത്ഥികളോട് പറയുന്നുണ്ട്. നീ പോകേണ്ട, പകരം ഞാന്‍ പോകാം എന്നൊക്കെ അവർ പറയുന്നുണ്ടായിരുന്നുവെന്നും ശാരിക വ്യക്തമാക്കുന്നു.
നിരന്തരം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവരുടെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവർക്ക് അവിടെ പറ്റുന്നുണ്ടായിരുന്നില്ല. മാനസികമായി തളർന്നപ്പോള്‍ സൈക്രാട്ടിസ്റ്റിനെ സഹായമൊക്കേ തേടിയിരുന്നു. പക്ഷെ അത് കിട്ടിയോ എന്ന് എനിക്ക് അറിയില്ല. എന്തായാലും നല്ല അച്ചടക്കമുള്ള, വളരെ നല്ല ഒരു വ്യക്തിയാണ് രേണു എന്നാണ് വ്യക്തിപരമായി എനിക്ക് മനസ്സിലായത്.

ബിഗ് ബോസില്‍ വന്ന് ആർക്കും അത്രയൊന്നും അഭിനയിച്ച് നില്‍ക്കാന്‍ സാധിക്കില്ല. എത്ര അഭിനയിച്ചാലും പെട്ടെന്ന് തന്നെ അത് പൊളിയും. രേണുവിന്റെ യഥാർത്ഥ മുഖം ഇതായിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരാള്‍ പുറത്തുപോകുമ്പോള്‍ ചിലരൊക്കെ കരയും. രേണു ജനുവിന്‍ ആയിരുന്നു. എന്നാല്‍ മറ്റ് ചിലരൊക്കെ ഫേക്ക് അയിരുന്നു. എന്നെ നോമിനേറ്റ് ചെയ്ത വ്യക്തികളുടെ പേര് കൃത്യമായി എനിക്ക് അറിയാം. ഞാനും ചിലരെയൊക്കെ നോമിനേറ്റ് ചെയ്തു. അവർ പുറത്ത് പോകുമ്പോള്‍ നമുക്ക് ഒരു ആനന്ദം ഉണ്ടാകും. അതിന് അപ്പുറത്ത് കാണിക്കുന്നത് ഡ്രാമയാണെന്നും ശാരിക കെബി പറയുന്നു. ന്യൂസ് 18 കേരള യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
പുറത്തുള്ള ക്രൂവിനോട് പറയുന്ന അത്ര വിശ്വാസത്തോടെ അകത്തുള്ളവരോട് പറയാന്‍ സാധിക്കില്ല. പിന്നില്‍ നിന്ന് ഒരുപാട് കുത്തുകിട്ടിയ വ്യക്തിയാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ രണ്ട് വള്ളത്തില്‍ ചവിട്ടി, ഓന്ത് എന്നൊക്കെയുള്ള പേര് ലഭിച്ചത്. രേണു സുധി അടക്കമുള്ള ഒന്നു രണ്ട് പേർ ഒഴിച്ചാല്‍ ഞാന്‍ പോയതില്‍ സന്തോഷിക്കുന്നവരാണ് അവിടെയുള്ളതില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും. അതുകൊണ്ടാണല്ലോ എന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കിയത്.
ഹോട്ട് സീറ്റ് എന്ന പറയുന്നത് ഒരു ഷോ ആണ്. അത് വിജയിപ്പിക്കാന്‍ ഞാന്‍ ഏത് അറ്റം വരേയും പോകും. പക്ഷെ വരുന്ന അതിഥികളുടെ പെർമിഷനോട് കൂടിയായിരിക്കും ഈ പൊരിക്കല്‍. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം പേടി കൂടാതെ മറുപടി തന്ന വ്യക്തിയാണ് രേണു സുധി. അതുകൊണ്ടായിരിക്കാം ആ എപ്പിസോഡ് വന്‍ ഹിറ്റ് ആയത്. അതുകൊണ്ട് ഹോസ്റ്റും ഗസ്റ്റും തമ്മില്‍ വ്യക്തിപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതരുത്.
രേണു ജനുവിന്‍ ആണ് എന്നതിനോടൊപ്പം തന്നെ കഠിനാധ്വാനി കൂടിയാണ്. അവരെ ഇത്രയധികം ചീത്തയും തെറിയും വിളിക്കുന്നതിനെ ശക്തമായി എതിർക്കുന്ന ഒരു വ്യക്തിയാണ്. അവർ ഒരു വിധവയാണ്, സിംഗിള്‍ മദറാണ് എന്നുള്ള പരിഗണനയൊന്നും കൊടുത്തില്ലെങ്കിലും അന്തസായിട്ട് പണിയെടുത്ത് ജീവിക്കുന്ന വ്യക്തി എന്നുള്ള പരിഗണന കൊടുക്കണം.
ഞാന്‍ റിയലായിട്ട് തന്നെയാണ് അവിടെ നിന്നത്. ഞാന്‍ ഇപ്പോള്‍ പുറത്തുപോകേണ്ട ഒരു വ്യക്തി ആയിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം എന്നെ കണ്ട പലരും പറഞ്ഞത്. എന്നേക്കാള്‍ മുമ്പ് പുറത്തുപോകേണ്ട മരവാഴകള്‍ അവിടെ ഉണ്ടായിരുന്നുവെന്നും ആ പ്രേക്ഷകർ അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് എന്നെ ഇഷ്ടം അല്ലാത്തതുകൊണ്ടാണ് പെട്ടെന്ന് പുറത്തേക്ക് പോയതെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. പക്ഷെ നാട്ടില്‍ ഇറങ്ങിയപ്പോഴാണ് സത്യം മനസ്സിലായതെന്നും ശാരിക കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications